back to homepage

Posts From Varghese Antony

ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ സുപ്രീം കോടതി നിര്‍ദേശം 0

ന്യൂഡല്‍ഹി: മൊബൈല്‍ സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. മാര്‍ച്ച് 31 വരെയാണ് തിയതി നീട്ടി നല്‍കിയത്. ഇത് സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Read More

തറവാട്ടിലേയ്ക്ക് പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ; മാഞ്ചസ്റ്ററില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് സാധ്യത 0

ഇന്ത്യയുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ. എയര്‍ ഇന്ത്യ മുമ്പ് ടാറ്റ ഗ്രൂപ്പിന്റെ സ്വന്തമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ എയര്‍ ഇന്ത്യയെ ദേശവത്കരിക്കുകയും രാജ്യത്തിന്റെ ദേശീയ വിമാന സര്‍വീസാക്കുകയുമായിരുന്നു. വന്‍ നഷ്ടത്തിലായിരുന്നെങ്കിലും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായിരുന്ന എയര്‍ ഇന്ത്യയുടെ മഹാരാജാവ് അധികം താമസിക്കാതെ സ്വകാര്യ കമ്പനികളുടെ കൈകളില്‍ എത്തുമെന്നാണ് ലഭ്യമായ സൂചന. ടാറ്റാ ഗ്രൂപ്പിനൊപ്പം ഖത്തര്‍ എയര്‍വേയ്സും എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ ഒരു വിദേശ കമ്പനിക്ക് വില്‍ക്കുന്നതിലെ അനൗചിത്യം പരിഗണിച്ച് ടാറ്റ ഗ്രൂപ്പിനു തന്നെയാണ് സാധ്യതയേറെ.

Read More

മോശം കാലാവസ്ഥ; ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ തീരുമാനം 0

ലണ്ടന്‍: അന്തരീക്ഷ താപനില സ്ഥിരമായി പൂജ്യത്തിലും താഴേക്ക് എത്തുന്ന സാഹചര്യത്തില്‍ ലണ്ടനിലെ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ എല്ലാ ദിവസവും തുറക്കാന്‍ നിര്‍ദേശം. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ നിര്‍ദേശം നല്‍കിയത്. മൂന്ന് ദിവസം അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചാല്‍ മാത്രമേ നിലവില്‍ എമര്‍ജന്‍സി ഷെല്‍ട്ടറുകള്‍ തുറക്കാറുള്ളു. കാലാവസ്ഥയില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി ചാരിറ്റികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതിക്കും മേയര്‍ തുടക്കം കുറിച്ചിട്ടുണ്ട്.

Read More

ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 27 ശനിയാഴ്ച 0

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജനുവരി 27ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഡെര്‍ബിയില്‍ വച്ച് നടത്തുന്നതാണ്. അഡ്വാന്‍സ് വിഭാഗവും, ഇന്റര്‍മീഡിയറ്റ് വിഭാഗത്തിലുമായുള്ള മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. യുകെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

Read More

എബ്ലേസ് 2018; ‘സെഹിയോന്‍ യൂറോപ്പ് ഒരുക്കുന്ന സംഗീതാത്മക സുവിശേഷവത്ക്കരണം ജനുവരി 6ന് ബര്‍മിങ്ഹാമില്‍; ആത്മീയ ആവേശം പകര്‍ന്ന് സേക്രഡ് ഡ്രാമയും മ്യൂസിക്കല്‍ ഡാന്‍സും 0

റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തു നിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഇളംമനസ്സുകളില്‍ ദൈവിക സ്നേഹം പകരാന്‍ ആദ്യമായി ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന സ്റ്റേജ് ഷോ ‘എബ്ലേസ് 2018’ ജനുവരി 6ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

Read More

പാര്‍പ്പിട പ്രതിസന്ധി രൂക്ഷം; വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് ന്യൂസിലന്‍ഡ് നിരോധിച്ചു 0

വിദേശികള്‍ വീടുകള്‍ വാങ്ങുന്നത് നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ് ഭരണകൂടം. രാജ്യത്തെ പാര്‍പ്പിട പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പാര്‍പ്പിട പ്രതിസന്ധിയില്‍ വലയുന്ന യുകെ പോലെയുള്ള രാജ്യങ്ങള്‍ക്ക് മാതൃകയായേക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് ന്യൂസിലന്‍ഡ് തയ്യാറാകുന്നത്. റസിഡന്‍ഷ്യല്‍ വിസ കൈവശമുള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ ഇവിടെ നിലവിലുള്ള വീടുകള്‍ വാങ്ങാനാകൂ.

Read More

ബ്ലാക്പൂളില്‍ കുട്ടികളുടെ വര്‍ഷാരംഭവും അമലോത്ഭവ മാതാവിന്റെ തിരുനാളും പ്രൗഢഗംഭീരമായി കൊണ്ടാടി 0

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പഞ്ചവത്സര പദ്ധതിയിലെ ആദ്യ വര്‍ഷം കുട്ടികളുടെ വര്‍ഷമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നതിന്‍ പ്രകാരം സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ റവ.ഫാദര്‍ മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ ബലിയും കുട്ടികളുടെ വര്‍ഷാരംഭവും ഒരു പുതിയ അനുഭവവമായി വിശ്വാസികള്‍ അറിയിച്ചു. സെന്റ് ജോണ്‍ വിയാനി ഇടവക വികാരി ഫാ. ജാനൂസ് കോപെകും വിശ്വാസ പരിശീലന പ്രഥമ അധ്യാപകന്‍ സിബിച്ചന്‍ കുര്യാക്കോസും പള്ളി കൈക്കാരന്‍ റ്റോമി ഔസേഫും കുട്ടികളുടെ പ്രതിനിധികളായി എയ്ഡന്‍ വല്ലൂരും വിക്ടോറിയ ജിമ്മിയും തിരിതെളിച്ച് കുട്ടികളുടെ വര്‍ഷാരംഭത്തിന് തുടക്കമിട്ടു.

Read More

മദ്യത്തിന് മിനിമം വില നടപ്പാക്കുന്നു; സ്‌കോട്ട്ലന്‍ഡില്‍ മദ്യവില 90 ശതമാനം വരെ ഉയര്‍ന്നേക്കും 0

എഡിന്‍ബറ: സ്‌കോട്ടിഷ് സര്‍ക്കാര്‍ ആല്‍ക്കഹോളിന് മിനിമം വില നിശ്ചയിച്ചത് മദ്യത്തിന് വില വര്‍ദ്ധിക്കാന്‍ കാരണമായേക്കും. 2018 മെയ് മുതലാണ് സ്‌കോട്ട്‌ലന്‍ഡില്‍ ആല്‍ക്കഹോളിന് മിനിമം വില പ്രാബല്യത്തിലാകുന്നത്. ഇത് മദ്യവിലയെ ബാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. ചില സിഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വില ഉയര്‍ന്നേക്കുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്. എല്ലാ ആല്‍ക്കഹോള്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില ഉയരും. സ്‌ട്രോങ്‌ബോയുടെ 440 എംഎല്‍ 20 എണ്ണത്തിന്റെ പാക്കിന് വില ഇരട്ടിയാകും. ടെസ്‌കോ ക്രീം ഷെറിയുടെ വില 20 ശതമാനം വരെ ഉയരുമെന്നും ഐഎഫ്എസ് വ്യക്തമാക്കുന്നു.

Read More

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കോടികളുടെ അഴിമതിയോ? മനോഹര്‍ പരീക്കറിനെ രംഗത്തിറക്കിയത് ബോധപൂര്‍വ്വം, ദുര്‍ബലമായ പ്രതിപക്ഷം മോദിയെ തുണയ്ക്കുമോ? പരീക്കറിനെ ഗോവയ്ക്ക് അയച്ചത് ആരുടെ താല്‍പര്യ പ്രകാരം 0

രാജ്യം കണ്ട വലിയ കോഴകളില്‍ ഒന്ന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന റാഫേല്‍ യുദ്ധവിമാന ഇടപാടിലുണ്ടാകുന്ന ആശങ്ക ശക്തമാകുന്ന റിപ്പോര്‍ട്ടാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അടുത്തയിടെ ഖത്തര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്തതാണ് കോഴ ഇടപാട് നടന്നെന്ന സംശയത്തിന് ബലം പകരുന്നത്. ഖത്തര്‍ വാങ്ങുന്നതിനെക്കാള്‍ മൂന്നിരട്ടിയോളം പണമാണ് ഇന്ത്യ ഒരു യുദ്ധവിമാനത്തിനായി ഫ്രാന്‍സിന് നല്‍കുന്നത്. ഖത്തര്‍ ഒരു വിമാനത്തിന് 9 കോടി യൂറോ നല്‍കുമ്പോള്‍ ഇന്ത്യ നല്‍കുന്നത് 24 കോടി യൂറോയാണ്. കരാറില്‍ അഴിമതി നടന്നെന്ന് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആരോപണത്തിന് വിശ്വാസ്യത പകരാന്‍ ഈ കണക്കുകള്‍ ധാരാളമാണ്. ഖത്തര്‍ ആദ്യഘട്ടത്തില്‍ 24 വിമാനങ്ങള്‍ വാങ്ങിയപ്പോള്‍ ഒരു വിമാനത്തിനായത് ശരാശരി വില 26 കോടി യൂറോയാണ്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ വാങ്ങിയ 12 വിമാനങ്ങളുടെ ശരാശരി വില 9 കോടി യൂറോ മാത്രമാണ്. ആകെ വാങ്ങിയ 36 വിമാനങ്ങളുടെ ശരാശരി വില 20 കോടി യൂറോയാണ്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ വില കുറയ്ക്കാന്‍ എല്ലാ ആയുധക്കമ്പനികളും തയ്യാറാകും. എന്നാല്‍ ഖത്തറിനേക്കാള്‍ കൂടുതല്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്ന ഇന്ത്യ വിമാനങ്ങള്‍ക്ക് നല്‍കുന്ന ശരാശരി വില 24 കോടി യൂറോയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് റാഫേല്‍ യുദ്ധവിമാന കരാറിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന സമയത്ത് റാഫേല്‍ കമ്പനിയുമായി ഉണ്ടാക്കിയ ധാരണ മൊത്തം 126 യുദ്ധ വിമാനങ്ങളില്‍ 18 എണ്ണം നേരിട്ടു വാങ്ങുമെന്നും ബാക്കിയുള്ളവ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നുമായിരുന്നു. പൂര്‍ണ തോതിലുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. നിലവിലുള്ള കരാറില്‍ സാങ്കേതിക വിദ്യ കൈമാറ്റത്തിന് വ്യവസ്ഥയില്ല.

Read More

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷവും പൊതുയോഗവും ജനുവരി 27 ശനിയാഴ്ച 0

ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും, വാര്‍ഷിക പൊതുയോഗവും പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കലും ജനുവരി മാസം 27-ാം തിയതി നടക്കുന്ന വിവരം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ മെംബര്‍ഷിപ്പ് പുതുക്കാത്തവര്‍ 2017 ഡിസംബര്‍ മാസം 31നു മുന്‍പായി പുതുക്കണമെന്നു LIMA നേതൃത്വം അറിയിക്കുന്നു. മെമ്പര്‍ഷിപ്പ് പുതുക്കിയവര്‍ക്ക് മാത്രമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂവെന്നും അറിയിക്കുന്നു.

Read More