‘അവസരം തരൂ’ മലയാളം റാപ്പ് ശ്രദ്ധിക്കപ്പെടുന്നു

‘അവസരം തരൂ’ മലയാളം റാപ്പ് ശ്രദ്ധിക്കപ്പെടുന്നു
March 27 07:39 2018 Print This Article

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം ‘അവസരം തരൂ’ യൂട്യുബില്‍ വൈറലാകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ പ്രവര്‍ത്തകരെ ചെന്ന് അവസരം ചോദിക്കുന്ന നായകന്റെ കഥയും, കാഴ്ചപ്പാടുകളും ആണ് പറയുന്നത്. കൂട്ടുകാരന്റെ നിര്‍ദേശ പ്രകാരം സിനിമാക്കാരെ കാണാന്‍ എത്തുന്ന നായകന്‍, മലയാളം റാപ്പിനെ പറ്റിയും, തന്റെ ജീവിത സാഹചര്യവും, സ്വപ്നങ്ങളും മലയാളം റാപ്പ് ശൈലിയില്‍ തന്നെ പങ്കുവെക്കുന്നു.

സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകുന്ന, അതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന, എന്നാലും തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരുക്കിയ ഗാനം, വിജയിച്ചവര്‍ക്കും, പലതവണ പരാജയപ്പെട്ടവര്‍ക്കും ഒരുപോലെ ഊര്‍ജം നല്‍കുന്നു.

കൊച്ചി വൈറ്റില സ്വദേശിയായ ഫെജോ ഒരുക്കിയ വീഡിയോ ഗാനത്തിനു ഇപ്പൊ വലിയ സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. ഫെജോയോടൊപ്പം സുഹാസ്, ആനന്ദ് ശങ്കര്‍, അനുരാജ്, മനു എന്നിവര്‍ അഭിനയിക്കുന്ന വീഡിയോയുടെ ക്യാമറ അനന്ത് പി മോഹന്‍ കൈകാര്യം ചെയ്തിരക്കുന്നു. വ്യത്യസ്തമായ ഈ മലയാളം റാപ്പ് ഗാനം കാണാം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles