ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വര്‍ക്കി (പ്രസിഡന്റ്), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി), ടോമി ജോസഫ് (ട്രഷറര്‍) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്റ്)ജോമോന്‍ജേക്കബ് വള്ളൂര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് മെംബേര്‍സ് ആയി സി. എ. ജോസഫ്, അബിനേഷ് പി. ജോസ്, അനില്‍ വര്‍ഗീസ്, ഫെലിക്സ് ജോണ്‍, ജെയിംസ് രാമച്ചനാട്ട്, ബോബി ജോസഫ്, ജോജിജോസഫ്, ജെയിംസ് മാത്യു അപ്പച്ചേരില്‍, ജോഷി കണീച്ചിറ, രജീഷ്‌കുര്യന്‍ ചക്കാലക്കല്‍, റോബി ജെയിംസ് വയലില്‍, എന്നിവരെയുമാണ് തെരെഞ്ഞെടുത്തത്.

 

ആദ്യ സംഗമം ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്ത ജോസ് കെ. മാണിഎം.പിയുടെയും സംഗമത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേര്‍ന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങള്‍ ഉള്‍പ്പടെ സമീപസ്ഥലങ്ങളില്‍ നിന്നുമുള്ളവര്‍ക്കു കൂുടി പ്രാതിനിധ്യം നല്‍കി മുഴുവന്‍ ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.

ആദ്യ സംഗമം അവിസ്മരണീയമാക്കി തീര്‍ക്കുവാന്‍ പരിശ്രമിച്ച സംഘാടകരെയും കുടുബാഗങ്ങളേയും പുതുതായി തെരെഞ്ഞെടുത്ത കമ്മിറ്റി അനുമോദിക്കുകയും കൂടുതല്‍ ക്ഷേമകരമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആദ്യ സംഗമത്തിന്റെ വിജയത്തെ തുടര്‍ന്ന് കൂടുതല്‍ കുടുബങ്ങള്‍ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുവാന്‍ സന്നദ്ധരാണെന്നു താല്പര്യപൂര്‍വം പുതിയ ഭാരവാഹികളെ ഇതിനോടകം അറിയിച്ചു കഴിഞ്ഞു .

ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഉടനെതന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാംഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകീയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്ന് പ്രസിഡന്റ് ജോസഫ് വര്‍ക്കി, സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു.