അയര്‍ക്കുന്നം- മറ്റക്കര സംഗമത്തിന് നവസാരഥികൾ; ജോമോൻ ജേക്കബ്ബ്‌ വല്ലൂർ-പ്രസിഡന്റ് ബോബിജോസഫ് -സെക്രട്ടറി.

by News Desk | June 10, 2019 5:51 am

ജോയൽ ചെറുപ്ലാക്കിൽ 

കോട്ടയം ജില്ലയിലെ അയർക്കുന്നംമറ്റക്കരയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നംമറ്റക്കര സംഗമത്തിനെ 2019-20 വർഷത്തേക്ക്‌ നയിക്കുവാനുള്ള നവ സാരഥികളെ തെരഞ്ഞെടുത്തു. ജോമോൻ ജേക്കബ്ബ്  വല്ലൂർ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ),ടോമി ജോസഫ്  (ട്രഷറര്‍ ) ഫ്ലോറൻസ് ഫെലിക്സ്  (വൈസ് പ്രസിഡന്റ് ) ജിൻസ് ജോയ് വാതപ്പള്ളിൽ  (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ്‌  കമ്മറ്റി അംഗങ്ങളായി ആയി സി. . ജോസഫ്, റോജിമോൻ വറുഗ്ഗീസ്‌ , ബിജു ജോസ് പാലക്കുളത്തിൽ, ടെൽസ്മോൻ തോമസ് , റാണി ജോജി, ജോസഫ് വർക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കവൻട്രിയിൽ വെച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിദ്ധ്യ സഹകരണങ്ങൾ നൽകിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതല്‍ ക്ഷേമകരമായ കര്‍മ്മ പദ്ധതികൾ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു

നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി  സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞ ഭരണസമിതിക്ക്‌ സാധിച്ചുവെങ്കിലും ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നംമറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.

2019 -20 വർഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌യുവാന്‍ ഉടനെതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ  നല്ല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ്‌ ജോമോൻ ജേക്കബ്ബ് വല്ലൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു .

Endnotes:
  1. അയര്‍ക്കുന്നം – മറ്റക്കര സംഗമം; വിവാദങ്ങള്‍ക്ക് വിട നല്‍കി ഉമ്മന്‍ ചാണ്ടി മനസ്സ് തുറന്നു; ജോസ് കെ. മാണി ഏപ്രില്‍ 29നായി കാത്തിരിക്കുന്നു, ആശംസകളുമായി ജനനേതാക്കള്‍; വീഡിയോ കാണുക: http://malayalamuk.com/ayarkunnam-sangamam/
  2. ഗായകന്‍ ജി.വേണുഗോപാല്‍ സംഗമത്തിന്റെ ഗാനമാലപിച്ച് കുടുംബാഗങ്ങളുടെ മനം കവര്‍ന്നു;തത്സമയം ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടിയും ജോസ്.കെ. മാണിയും ആവേശം വിതറി;രണ്ടാമത് അയര്‍ക്കുന്നം-മറ്റക്കര സംഗമം അവിസ്മരണീയമായി.: http://malayalamuk.com/ayarkunnam-mattakkara-sangamam-2/
  3. സംഘാടക മികവുകൊണ്ട് അവിസ്മരണീയമായി മൂന്നാമത് അയർക്കുന്നം-മറ്റക്കര സംഗമം: http://malayalamuk.com/ayarkunnam-mattakara-sangam/
  4. അയര്‍ക്കുന്നം- മറ്റക്കര സംഗമത്തിന് നവസാരഥികള്‍; ജോസഫ് വര്‍ക്കിപ്രസിഡന്റ്, ജോണിക്കുട്ടി സക്കറിയാസ് സെക്രട്ടറി: http://malayalamuk.com/ayarkkunnam-mattakkara-sangamam-2/
  5. ഗാനഗന്ധർവ്വൻ സെൽഫി കുരുക്കിൽ വീണു ഉലയുമ്പോൾ ഓർത്തു പോകുന്നു കോട്ടയം ജില്ലക്കാരൻ മറ്റക്കര സോമനെ; പുതുതലമുറക്ക് അത്ര പരിചിതമില്ലാത്ത ആ കഥ ഇങ്ങനെ ? തന്നെ വഞ്ചിച്ചത് യേശുദാസോ !!!: http://malayalamuk.com/mattakkara-soman-his-tragedy-life-story/
  6. ജോസ് കെ. മാണി എംപി എത്തി; യുകെയുടെ മണ്ണില്‍ ചരിത്രമെഴുതാന്‍ അയര്‍ക്കുന്നം- മറ്റക്കരക്കാര്‍ നാളെ വൂള്‍വര്‍ഹാംപ്ടണില്‍ ഒത്തു ചേരും;ആദ്യ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.: http://malayalamuk.com/jose-k-mani-arrived/

Source URL: http://malayalamuk.com/ayarkunnam-mattakkara/