മലയാള യുകെയിൽ നിന്ന് പുതിയ ഒരു പംക്‌തികൂടി ആരംഭിക്കുന്നു .

അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന വൈദ്യ ശാസ്ത്രരംഗം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട് . അശാസ്ത്രീയമെന്നും അബദ്ധജടിലമെന്നും മുദ്ര കുത്തി അകറ്റിയ പഴയകാല ആരോഗ്യരക്ഷാകരമായ അറിവുകൾക്ക്‌ ഇക്കാലത്തു ഏറെ പ്രസക്തിയുള്ളതായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഇന്ന് അംഗീകരിക്കുന്നു.

ആയുർ വേദത്തിന്റെയും നാട്ടറിവിന്റെയും ആരോഗ്യവിജ്ഞാനം ആയുരാരോഗ്യം എന്ന പംക്‌തിയിലൂടെഡോക്ടർ എ സി രാജീവ്‌ കുമാർ മലയാളം യുകെയുടെ വായനക്കാരുമായി പങ്കു വെക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലാ സെനറ്റിലും, ഫാക്കൽറ്റിയിലും അംഗമായിരുന്ന ഡോക്ടർ എ സി രാജീവ്‌ കുമാർ, മാക്ഫാസ്റ്റ് ഗസ്റ്റ് ഫാക്കൽറ്റിയും ഇപ്പോൾ സർവകലാശാലാ പി ജി എക്സ്പെർട് കമ്മിറ്റി അംഗവുമാണ്. റേഡിയോ മാക് ഫാസ്റ്റ് ആരോഗ്യവാണിയിൽ എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒമ്പത് പതിനഞ്ചു മുതൽ ആയുർവേദ ആരോഗ്യം തുടർച്ചയായി ലൈവ് ആയി പ്രക്ഷേപണം ചെയ്യ്തു വരുന്നു.

1922ൽ കവിയും സാഹിത്യകാരനുമായിരുന്ന മുത്തൂർ നാരായണ പിള്ള വൈദ്യൻ തിരുവല്ലയിൽ ആരംഭിച്ച അശ്വതിഭവൻ ചികിത്സാനിലയം ഇന്ന് എല്ലാവിധ ആയുർവേദ ചികിൽസകളും ലഭിക്കുന്ന മദ്ധ്യകേരളത്തിലെ ആദ്യ ആയുർവേദാശുപത്രിയായി ഇന്നും ആതുര ശുശ്രൂഷയിൽ മുൻ നിര സ്ഥാപനമായി നിലനില്കുന്നു. രോഗികൾക്ക് ഗൃഹാന്തരീക്ഷത്തിൽ താമസിച്ചു ചികിത്സ ചെയ്യുവാനുള്ള സൗകര്യം, പരിശീലനം സിദ്ധിച്ച തെറാപ്പിസ്റ്റ്, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, സ്വന്തം ഔഷധനിർമാണ ശാലയിൽ നിർമിച്ച ഔഷധങ്ങൾകൊണ്ടുള്ള ചികിത്സ എന്നിവ അശ്വതിഭവൻ ചികിത്സാനിലയത്തിന്റെ സവിശേഷതകളാണ് . . തലമുറകളുടെ വിശ്വാസമാർജ്ജിച്ച അശ്വതിഭവനിൽ കഴിഞ്ഞ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ