കിരീടം നിലനിർത്താൻ ബി സി എം സി നാളെ ഷെഫീൽഡിൽ .. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ

കിരീടം നിലനിർത്താൻ ബി സി എം സി നാളെ ഷെഫീൽഡിൽ .. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ
October 26 14:51 2018 Print This Article

ബർമിങ്ഹാം: ബി സി എം സി.. വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ..  വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ  വിജയപാതയിൽ എത്തിയ അസ്സോസിയേഷൻ… ചാരിറ്റി പ്രവർത്തനം വഴി മറ്റു അസോസിയേഷനുകളുടെ സഹകരണത്തോടെ ചിറമ്മേലച്ചന്റെ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്ന അസോസിയേഷൻ.. അതെ ഇതെല്ലാം നേടിയ ബി സി എം സി ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു ഈ വർഷവും യുക്മ റീജിയണൽ കലാമേളയിൽ മുന്നിൽ എത്തിയിരിക്കുന്നു എന്നത് അസോസിയേഷനെ നയിക്കുന്ന ഭാരവാഹികൾക്ക് അഭിമാനിക്കാം… തീർന്നില്ല നാളെ നടക്കുന്ന യുക്മ നാഷണൽ കലാമേളയിൽ ഒരിക്കൽ കൂടി മുന്നിൽ എത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുന്നു എന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. 

ഇത്തവണത്തെ യുക്മ റീജിണൽ കലാമേളയിൽ കലാതിലകവും കലാപ്രതിഭയും ബി സി എം സി യുടെ സംഭാവനയായിരുന്നു. മിന്നും പ്രകടനം കാഴ്ച്ച വച്ച ആതിര രാമൻ റീജിണൽ കലാതിലകവും ശ്രീകാന്ത് നമ്പൂതിരി കലാപ്രതിഭയും ആയത്തോടെ ബി സി എം സി ക്ക് അഭിമാനനിമിഷങ്ങൾ സമ്മാനിക്കുകയായിരുന്നു. ശ്രീകുമാർ ലീന ദമ്പതികളുടെ ഇളയകുട്ടിയായ ആതിര രാമൻ മിഡ്‌ലാൻഡ്‌സ് കലാമേളയിലെ താരമായത് ഏവരെയും അമ്പരപ്പിച്ചു. ബി സി എം സി യുടെ കുട്ടികൾ വേദികളിൽ നിറഞ്ഞു നിൽക്കുമ്പോൾ മാത്രമല്ല മറിച്ച് ഏതൊരു കുട്ടിയും സ്റ്റേജിലെത്തുമ്പോൾ പ്രോത്സാഹനവുമായി ബി സി എം സി അംഗങ്ങൾ എല്ലാവരും ഉണ്ടാകും എന്നതാണ് ഇവരുടെ പ്രത്യേകത.

വളര്‍ന്നുവരുന്ന കുട്ടികളുടെ കഴിവുകളെ കണ്ടറിഞ്ഞ് പാട്ടിലും നൃത്തത്തിലും സ്‌പോര്‍ട്‌സിലും ബി.സി.എം.സി. പ്രത്യേക പരിശീലനവും, യുവതീയുവാക്കള്‍ക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുവാനായി എല്ലാവര്‍ഷവും പ്രത്യേക ക്ലാസുകളും നടത്തിവരുന്നു. കുടുംബത്തിന്റെ സ്‌നേഹബന്ധങ്ങള്‍ പറഞ്ഞു മനസ്സിലാക്കി കുട്ടികളെയും യുവതിയുവാക്കളെയും ദൈവഭക്തിയിലും ബഹുമാനത്തിലും വളര്‍ത്തിയെടുക്കുവാന്‍ എല്ലാ കുടുംബങ്ങളും അസോസിയേഷനും ചേർന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കേണ്ടതാണ്. കാലാകാലങ്ങളില്‍ മാറി മാറിവരുന്ന എല്ലാ കമ്മറ്റികളുടേയും ഒത്തൊരുമ മാത്രമാണ് ഈ വിജയത്തിന്റെ രഹസ്യം, എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നു ചേര്‍ന്ന് ഒരു മനസ്സായി പ്രവര്‍ത്തിക്കുന്നു. സ്വാർത്ഥ താൽപ്പര്യങ്ങളേക്കാൾ അസോസിയേഷൻ നേട്ടങ്ങൾ വലുതായി കാണുന്ന ഇതിലെ അംഗങ്ങൾ തന്നെയാണ് ഇവരുടെ വിജയങ്ങളുടെ മൂലകാരണം…

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles