അഞ്ജുവിനെയും മരണപ്പെടുത്തി സോഷ്യൽ മീഡിയയുടെ വ്യാജവാർത്ത; ഞാൻ ജീവനോടെ ഇരിക്കുന്നു, തിരുത്തി താരം നേരിട്ട് രംഗത്ത്

അഞ്ജുവിനെയും മരണപ്പെടുത്തി സോഷ്യൽ മീഡിയയുടെ വ്യാജവാർത്ത;  ഞാൻ ജീവനോടെ ഇരിക്കുന്നു,  തിരുത്തി താരം നേരിട്ട് രംഗത്ത്
November 20 08:57 2018 Print This Article

ഭരതൻ ചിത്രം താഴ്‍വാരത്തിലെ നിഷ്കളങ്കമുഖമുള്ള ആ നായികയെ മലയാളി മറന്നുകാണില്ല. പിന്നെയും മലയാളത്തിന്‍റെ ബിഗ് സ്ക്രീനിൽ നമ്മളവരെ കണ്ടു, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ പല ചിത്രങ്ങളിലൂടെയും.അഞ്ജു മരിച്ചെന്ന വ്യാജവാർത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. വിശദീകരണവുമായി നടി നേരിട്ട് രംഗത്തിരിക്കുകയാണ്. വാർത്ത തന്നെയും കുടുംബത്തെയും തളർത്തിയെന്ന് ഒരു ദേശീയമാധ്യമത്തോട് താരം പറ‍ഞ്ഞു ”സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. നിരവധി പേർ സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പോൾ ഞാനും അതാണ് അനുഭവിക്കുന്നത്”, അഞ്ജു പറഞ്ഞു.

അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചു. ”അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. അവര്‍ മരിച്ചുവെന്ന തരത്തിൽ നിരവധി പേർ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?”, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രണ്ടാം വയസില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ പല സൂപ്പർതാരങ്ങളുടെയും നായികയായി ശ്രദ്ധേയമായ വേഷങ്ങൾ അഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ‘മദ ആനൈ കൂട്ടം’ എന്ന തമിഴ്സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles