കെന്റിലെ ആദ്യത്തെ അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി ആഷ്‌ഫോര്‍ഡുകാര്‍ അണിഞ്ഞൊരുങ്ങുന്നു

കെന്റിലെ ആദ്യത്തെ അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി ആഷ്‌ഫോര്‍ഡുകാര്‍ അണിഞ്ഞൊരുങ്ങുന്നു
November 28 02:55 2018 Print This Article

ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 1-ാം തിയതി ശനിയാഴ്ച അഖില യുകെ ബാഡ്മിന്റണ്‍ (ഡബിള്‍സ്) ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിജയകരമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ശേഷം യുകെയിലെ കായിക പ്രേമികള്‍ക്കായി മറ്റൊരു കായിക മാമാങ്കത്തിനായി ആഷ്‌ഫോര്‍ഡുകാര്‍ ഒരുങ്ങുകയാണ്. ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ (Norton Knatchbull School) ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നും രണ്ടു സ്ഥാനങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്ക് യഥാക്രമം 401ഉം 201ഉം പൗണ്ട് നല്‍കുന്നതാണ്. അന്നേ ദിവസം രാവിലെ 9.45ന് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുകയും രാവിലെ 10 മണി മുതല്‍ മത്സരങ്ങള്‍ വിവിധ കോര്‍ട്ടുകളിലായി നടക്കുന്നതുമാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കുമായി വിപുലമായ കാര്‍ പാര്‍ക്കിംഗ് സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

രാവിലെ മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്ന സമയം വരെ എല്ലാവര്‍ക്കും വൈവിധ്യവും രുചികരവുമായ ഭക്ഷണശാല ‘കൈയേന്തി ഭവന്‍’ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി രൂപംകൊടുത്ത വിവിധ കമ്മിറ്റികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിചക്കുന്നു. ഈ മത്സരങ്ങളെല്ലാം വന്‍ വിജയമാക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നം യുകെയിലെ കായികപ്രേമികളായ എല്ലാ ആള്‍ക്കാരെയും പ്രസ്തുത ദിവസം സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എല്ലാ കമ്മിറ്റികളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ടൂര്‍ണമെന്റിനെപ്പറ്റി കൂടുതല്‍ അറിയുവാന്‍

ജസ്റ്റിന്‍ ജോസഫ്- 07833227738
രാജീവ് തോമസ്- 07877124805
ജെറി ജോസഫ്- 07861653060
ജോണ്‍സണ്‍ തോമസ്-07886367154

വിലാസം
Norton Knatchbull School
Hythe Road
Ashford
Kent, TN24 0QJ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles