തോറ്റാൽ മൊട്ടയടിക്കുമെന്നു പറഞ്ഞത് ഒരു രസത്തിന്, വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ല; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

തോറ്റാൽ മൊട്ടയടിക്കുമെന്നു പറഞ്ഞത് ഒരു രസത്തിന്, വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ല; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
March 20 07:36 2019 Print This Article

ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫ് തോറ്റാൽ തലമൊട്ടയടിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മൊട്ടയടിക്കുമെന്നൊക്കെ ഒരു രസത്തിന് പറഞ്ഞതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കി. വടിക്കാന്‍ തലയില്‍ ഒരു മുടി പോലുമില്ല. ചാലക്കുടി മണ്ഡലത്തിലെ എല്‍.ഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളപ്പള്ളി വ്യർത്ഥമാക്കി. തുഷാര്‍ അച്ചടക്കമുള്ള സമുദായപ്രവര്‍ത്തകനായിരിക്കുമെന്നാണ് പ്രതീക്ഷ. ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുന്ന സീറ്റ് നല്‍കിയത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കളിച്ചുകുളങ്ങരയിൽ പറഞ്ഞു. ഷാനിമോള്‍ മാന്യമായി പെരുമാറുന്ന മികച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles