പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ‍​യ​ർ​ന്ന​തോ​ടെ ക​ർ​ക്കി​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് മ​ണ​പ്പു​റം റോ​ഡി​ൽ തി​രു​വി​താം​കൂർ ദേ​വ​സ്വം ബോ​ർ​ഡ് താ​ൽ​ക്കി​ല​ക ബ​ലി​ത്ത​റ​ക​ൾ ഒ​രു​ക്കും. മ​ണ​പ്പു​റം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഇ​തി​നു​വേ​ണ്ടി അ​ന്പ​തോ​ളം ബ​ലി​ത്ത​റ​ക​ളാണ് ഒരുക്കുന്നത്. ക​ർ​മ്മം ന​ട​ത്തു​ന്ന​തി​ന് ദേ​വ​സ്വം ബോ​ർ​ഡ് നേ​ര​ത്തെ ലേ​ലം ചെ​യ്ത് അ​നു​മ​തി ന​ൽ​കി​യ കർമ്മിമാരുടെ ലി​സ്റ്റ് പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.  മു​ക​ളി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ മേ​ൽ​ശാ​ന്തി മു​ല്ല​പ്പ​ള്ളി സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വാ​വു​ബ​ലി​യു​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ഐ​ത്യ​ഹ്യ​പെ​രു​മ‍​യേ​റി​യ ആ​ലു​വ മ​ണ​പ്പു​റ​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി ധാ​രാ​ളം വി​ശ്വാ​സി​ക​ളാ​ണ് എ​ത്താ​റു​ള്ള​ത്. ഇ​ക്കൊ​ല്ലം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ മൂ​ന്നു​ ത​വ​ണ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് ന​ട​ന്ന​ത്. പെ​രി​യാ​റി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള ശ്രീ​നാ​രാ​യ​ണ ഗു​രു​സ്ഥാ​പി​ച്ച അ​ദ്വൈ​താ​ശ്ര​മ​ത്തി​ലും ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കും.