ബേസിംഗ് സ്റ്റോക്കില്‍ നാളെ പുതുവത്സരാഘോഷം, ‘ദേശി നാച്ചേ’ ഡാന്‍സ് ടീം ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും

by News Desk 1 | January 12, 2018 10:10 am

സാം തിരുവാതിലില്‍

ബേസിംഗ് സ്റ്റോക് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ക്ക് ആള്‍ഡ്വര്‍ത്ത് സയന്‍സ് കോളേജില്‍ ശനിയാഴ്ച അഞ്ചുമണിക്ക് തുടക്കം കുറിക്കും. ബിഎംഎ പ്രസിഡന്റ് വിന്‍സന്റ് തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഹ്രസ്വമായ സമ്മേളനത്തോട ആരംഭിയ്ക്കുന്ന പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് തിരു പിറവിയുടെ’ അനുസ്മരണ പുലര്‍ത്തുന്ന കുട്ടികളുടെ സ്‌കിറ്റും, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികളും ഉണ്ടാവും.

ചാരുതയാര്‍ന്ന ചടുല നൃത്തചുവടുകളാല്‍ വിസ്മയം ഒരുക്കുന്ന ഇംഗ്ലീഷുകാരടങ്ങിയ  ബോളിവുഡ് ഡാന്‍സ് നൃത്ത സംഘമായ ദേശിനാച്ചിന്റെ പ്രകടനം ആവും മുഖ്യ ആകര്‍ഷണം.
ബേസിംഗ് സ്റ്റോക്കിലെ അനുഗ്രഹീത ഗായകരെ ഒത്തിണക്കി രൂപീകൃതം ആയ സൗണ്ട് ഓഫ് ബേസിംഗ് സ്റ്റോക് ആര്‍ട്ടിസ്റ്റ്സ് എന്ന പേരില്‍ രൂപീകൃതമായ ഗാനമേള സംഘത്തിന്റെ ലോഞ്ചിംഗ് ആഘോഷത്തോടെ ഒപ്പം ഉണ്ടാവും.

വേദിയുടെ അഡ്രസ്സ്:

Aldworth School
Western Way
Basingstoke
RG22 6HA

Source URL: http://malayalamuk.com/basingstoke-malayali-association/