ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും; തുറന്നു പറച്ചിൽ തിരിച്ചടിയായി, പാണ്ഡ്യക്ക് ബിസിസിഐ നോട്ടീസ്

ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും; തുറന്നു പറച്ചിൽ തിരിച്ചടിയായി, പാണ്ഡ്യക്ക് ബിസിസിഐ നോട്ടീസ്
January 09 10:56 2019 Print This Article

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ, കെഎൽ രാഹുൽ എന്നിവർക്ക് ബിസിസിഐയുടെ കാരണംകാണിക്കൽ നോട്ടീസ്‌. കോഫി വിത്ത് കരണ്‍ എന്ന ടിവി പരിപാടിയിൽ പാണ്ഡ്യ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി.

സ്വകാര്യ ജീവിതത്തെകുറിച്ചും ലൈംഗിക ജീവിതത്തെകുറിച്ചും പാണ്ഡ്യ നടത്തിയ പരാമർശങ്ങൾ സ്ത്രീ വിരുദ്ധതയും, വംശീയ അധിക്ഷേപവുമാണെന്ന തരത്തിൽ വിമര്‍ശനമുയര്‍ന്നിരുന്നു. തുടർന്നാണ് ബിസിസിഐ ഇടപെടൽ. പരാമർശങ്ങളിൽ ഉടൻ വിശദീകരണം നൽകാനാണ് ബിസിസിഐ ആരാഞ്ഞിട്ടുള്ളത്.തന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായി നേരത്തെ പാണ്ഡ്യ ട്വിറ്ററിൽകുറിച്ചിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles