മ‍ുളവു‍കാട് രാമൻത‍ുര‍ുത്തിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം; ബ്യ‍ൂട്ടീഷനായ ജീമോളെ കാണാതായത് കഴിഞ്ഞ 24 മുതൽ, ഫോൺ സിഗ്നൽ കാണിച്ചിരുന്നത് ചങ്ങനാശേരിയിലും എറണാകുളത്തും ടവറുകളിൽ

മ‍ുളവു‍കാട് രാമൻത‍ുര‍ുത്തിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം;  ബ്യ‍ൂട്ടീഷനായ ജീമോളെ കാണാതായത് കഴിഞ്ഞ 24 മുതൽ,  ഫോൺ സിഗ്നൽ കാണിച്ചിരുന്നത് ചങ്ങനാശേരിയിലും എറണാകുളത്തും ടവറുകളിൽ
December 05 07:40 2018 Print This Article

കോലഞ്ചേരി∙ മ‍ുളവു‍കാട് രാമൻത‍ുര‍ുത്തിലെ കായലിൽ കണ്ടെത്തിയ മൃതദേഹം തിര‍ുവാണിയ‍ൂർ മാങ്ക‍ുളത്തിൽ ഷാജിയ‍ുടെ മകൾ ജീമോള‍ുടേതാണെന്ന‍ു (26) തിരിച്ചറിഞ്ഞ‍ു. പിറവം പാലച്ച‍ുവട് ത‍ുര‍ുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണ‍ു മൃതദേഹം കണ്ടെത്തിയത്.

ബ്യ‍ൂട്ടീഷനായി ജോലി ചെയ്‍തിരുന്ന ജീമോളെ കഴിഞ്ഞ 24 മ‍ുതൽ കാണാതായിര‍ുന്ന‍‍ു. ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. വീട്ട‍ുകാര‍ുടെ പരാതിയെ ത‌ുടർന്ന‍ു പ‍ുത്തൻക‍ുരിശ് പൊലീസ് കേസെട‍ുത്ത് അന്വേഷിച്ച‍ു വരികയായിര‍ുന്ന‍‍ു. കാണാതായത‍ു മ‍ുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിര‍ുന്ന‍‍ു.

ഫോൺ പ്രവർത്തിപ്പിച്ച അവസരങ്ങളിൽ ആദ്യം എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനില‍ും പിന്നീട് സ‍ൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളില‍ും ടവർ ലൊക്കേഷൻ ലഭിച്ച‍ു. ഒട‍ുവിൽ ഞായറാഴ്‍ച വല്ലാർപാടത്താണ‍ു ഫോൺ പ്രവർത്തിച്ചത്.

മൃതദേഹം ആർഡിഒയ‍ുടെ നേതൃത്വത്തിൽ ഇൻക്വസ്‍റ്റ് നടത്ത‍ും. വൈകിട്ട‍ു 3.30ന‍ു ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്ര‌ൂസ് സിഎസ്ഐ പള്ളിയിൽ സംസ്‍കാരം നടത്ത‍ും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles