ബെന്നി മാത്യുവിന്‍റെ സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 15 വെള്ളിയാഴ്ച സ്റ്റോക്ക്ടന്‍ സെന്റ്‌ ബീഡ് പള്ളിയില്‍

by News Desk 1 | December 6, 2017 4:58 pm

 

യു.കെ. മലയാളികളെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം അന്തരിച്ച മിഡില്‍സ് ബറോ ക്‌നാനായ യൂണിറ്റ് പ്രസിഡണ്ട് ബെന്നി മാത്യു (52) വിന് ഡിസംബര്‍ 15 ന് വെള്ളിയാഴ്ച മലയാളി സമൂഹം വിട നല്‍കും. വെള്ളിയാഴ്ച രാവിലെ പത്തിന് സ്‌റ്റോക്ക്ടന്‍ സെന്റ് ബീഡ് കാത്തലിക് പള്ളിയില്‍ അന്ത്യ ശുശ്രുഷകള്‍ ആരംഭിക്കും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍, ഫാ. സജി തോട്ടത്തില്‍, മിഡില്‍സ്ബറോ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ.സിറില്‍ ഇടമന തുടങ്ങിയവര്‍ ശുശ്രുഷകളില്‍ സഹകാര്‍മികരായിരിക്കും.

ബെന്നി യൂക്കരിസ്റ്റിക് മിനിസ്റ്റര്‍ ആയിരുന്ന സെന്റ് ബീഡ് പള്ളിയില്‍ വച്ച് തന്നെ അന്ത്യാഞ്ജലി ഒരുക്കണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു. ബെന്നി ഭക്തിയോടെ സഭാശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തിരുന്ന അതേ പള്ളിയില്‍ തന്നെ ബെന്നിക്ക് അന്ത്യകര്‍മങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഡര്‍ഹാം റോഡ് സെമിത്തേരിയില്‍ അന്ത്യവിശ്രമം.
കോട്ടയം അതിരൂപത മാറിക ഇടവക കുറ്റിക്കാട്ട് കുടുംബാംഗമാണ് ബെന്നി മാത്യു. മിഡില്‍സ്ബറോ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എന്ന നിലയില്‍ സാമുദായിക പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നുഅദ്ദേഹം. ബെന്നിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. അമേരിക്കയിലുള്ള സഹോദരനും നാട്ടില്‍ നിന്നും ഓസ്‌ട്രേലിയായില്‍ നിന്നും ബന്ധുക്കളും സംസ്‌കാര ശുശ്രുഷകളില്‍ പങ്കെടുക്കാനായി എത്തും.

ഭാര്യ സാലി ബെന്നി പയ്യാവൂര്‍ ആനാലി പാറയില്‍ കുടുംബാഗം. മക്കള്‍ സ്റ്റെഫിനി , ബോണി.

സംസ്‌കാര ശുശ്രുഷകള്‍ക് പങ്കെടുക്കുന്നവര്‍ ദയവായി പുഷ്പചക്രങ്ങള്‍ക്ക് പകരം Macmillan and stoke Association UK charitty ഫണ്ടിനുവേണ്ടിയുള്ള ബോക്‌സില്‍ അതിനുള്ള പണം നല്‍കിയാല്‍ മതിയെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു. സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ സ്ഥലപരിമിതി കണക്കാക്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംസ്‌കാര ശുശ്രുഷകള്‍ തത്സമയം ക്‌നാനായ വോയിസ് സംപ്രേഷണം ചെയ്യുന്നതായിരിക്കും.
സംസ്‌കാര ശുശ്രുഷകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St. Bede’സ് കത്തോലിക്ക Church.
Bishopton Road
StocktononTees
TS18 4PA
സെമിത്തേരിയുടെ വിലാസം
Durham Road Cemtery
165 Durham Road
StocktononTees
TS19 0PU

Source URL: http://malayalamuk.com/benny-mathew-funeral/