ആള്‍ദൈവം ഗുരു ഭയ്യുജി മഹാരാജ് ആത്മഹത്യ ചെയ്തു, അവസാനിച്ചത്‌ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ്‌ പദവി നല്‍കിയ വ്യക്തി

by News Desk 1 | June 12, 2018 12:27 pm

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ആത്മീയ ആള്‍ദൈവം ഗുരു ഭയ്യുജി മഹാരാജ് (50)ആത്മഹത്യ ചെയ്തു. തലയ്ക്ക് വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. ഇന്‍ഡോറിലെ വസതിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ആയിരക്കണക്കിന് അനുയായികളുള്ള ആള്‍ദൈവമാണ് ഭയ്യൂജി മഹാരാജ്.

ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നുവെന്ന് ഇന്‍ഡോര്‍ അവദേഷ് ഗോസ്വാമി പറഞ്ഞു. ഭയ്യുജി മഹാരാജ് അടക്കം ഏതാനും ആള്‍ദൈവങ്ങള്‍ക്കും സന്യാസിമാര്‍ക്കും ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍, ഒരു സന്യാസിക്ക് ഇത്തരംപദവികള്‍ ആവശ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അത് നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്.

2011ല്‍, ലോക്പാല്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെനിരാഹാര സമരം നടത്തിയപ്പോള്‍ യു.പി.എ സര്‍ക്കാരും ഹസാരെയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്നത് ഭയ്യുജി മഹാരാജ് ആയിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നിരവധി ഭക്തരുള്ള ആളാണ് മഹാരാജ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസ്, ഗായിക ലതാ മങ്കേഷ്‌കര്‍ അടക്കം നിരവധി പ്രമുഖര്‍ ഇന്‍ഡോറിലെ ഇദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശകരാണ്. ഭയ്യുജിയുടെ മരണത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്: http://malayalamuk.com/kadhakarante-kanal-vazhikal-part1/
  3. ഇന്ന് മദറിംഗ് സൺഡേ… മാതൃത്വത്തിന് ആദരമർപ്പിക്കുന്ന ദിനം… ജീവന്റെ കാവൽക്കാരായ അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ തങ്ങളുടെ ഹൃദയം തുറക്കുന്നു…: http://malayalamuk.com/mothering-sunday-special-mothers-sharing-the-experience/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം 11 റാഞ്ചിയിലേക്കുള്ള ട്രെയിന്‍ യാത്ര: http://malayalamuk.com/auto-biography-of-karoor-soman-part-11/
  5. സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്: പ്രഖ്യാപനം നവംബർ നാലിന്: തിരുക്കർമ്മങ്ങൾ ഇൻഡോറിൽ; ഒരുങ്ങുന്നു മലയാളക്കരയും: http://malayalamuk.com/sis-rani-maria/
  6. എന്റെ പ്രിയതമയെ അവർ കൊന്നു !!! ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത് വന്നതിനെ തുടർന്ന് ആർ സി സി യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: http://malayalamuk.com/doctor-reji-fb-post-negligence-of-rc-center/

Source URL: http://malayalamuk.com/bhayyuji-maharaj-suicided/