ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്നി 2017’ നാളെ ആരംഭിക്കുന്നു. അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സുവിശേഷസന്ദേശം നല്‍കുന്നതുമാണ്. 2017 ഒക്‌ടോബര്‍ 22-ാം തീയതി ഞായറായ്ച ഗ്ലാസ്‌ഗോ റീജണിലെ മദര്‍വെല്‍ സിവിക്ക് സെന്ററില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 23-ാം തീയതി തിങ്കളാഴ്ച പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, 24-ാം തീയതി ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ട്, 25-ാം തീയതി ബുധനാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, 26-ാം തീയതി വ്യാഴാഴ്ച ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27-ാം തീയതി വെള്ളിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്റര്‍, 28-ാം തീയതി ശനിയാഴ്ച കാര്‍ഡിഫ് കാര്‍ഡിഫ് കോര്‍പ്പസ് ക്രിസ്റ്റി ആര്‍. സി. ഹൈസ്‌ക്കുള്‍, 29-ാം തീയതി ഞായറാഴ്ച ലണ്ടണിലെ ഹെന്‍ണ്ടന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ വെച്ചാണ് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്കാണ് സമാപിക്കുന്നത്.

കണ്‍വെന്‍ഷന് ഒരുക്കമായി ഒക്‌ടോബര്‍ 21 -ാം തീയതി ശനിയാഴ്ച 6 pm മുതല്‍ 11:45 pm വരെ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ വെച്ച് മാര്‍ ജോസഫ് സ്രാമ്പിക്കലും ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലും റ്റീമും നയിക്കുന്ന ജാഗരണപ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പൊയ്കയില്‍ ജനറല്‍ കോര്‍ഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറും വികാരി ജനറാളന്‍മാരായ റവ. ഡോ. തോമസ് പാറയടിയില്‍ എം. എസ്. റ്റി. യും, റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയും, റവ. ഫാ. ജോസഫ് വെമ്പാടംതറ വി. സി., റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഫാ. ജെയിസണ്‍ കരിപ്പായി, റവ. ഫാ. ടെറിന്‍ മുല്ലക്കര, റവ. ഫാ. ടോമി ചിറയ്ക്കല്‍മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., ഫാ. ജോസ് അന്തിയാംകുളം എം.സി.ബി.എസ്. എന്നിവര്‍ റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സുമാരായുള്ള വിപുലമായ കമ്മറ്റി കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നതാണ്.