ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ബൈബിള്‍ കലോത്സവത്തിന്റെ ആവേശം നിറഞ്ഞ ഗാനം ഏവരും നെഞ്ചിലേറ്റും എന്ന കാര്യത്തില്‍ സംശയം ഇല്ല. ബൈബിള്‍ കലോത്സവം എപ്പോഴും ഒരു ആഘോഷമാണ്. മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ വേദികളില്‍ കുട്ടികള്‍ നിറഞ്ഞാടുമ്പോള്‍ കാണികള്‍ക്ക് കൗതുകവും ആവേശവുമാണ് ഇവ സമ്മാനിക്കു.

എല്ലാ വര്‍ഷത്തേക്കുമായി ഒരു മനോഹരമായ തീം സോങ്ങാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ വരികള്‍ക്ക് ബിജു കൊച്ചു തെള്ളിയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ മനോഹരമായ തീം സോങ്ങ് സുപ്രസിദ്ധ ഗായകന്‍ അഭിജിത് കൊല്ലമാണ് ആലപിച്ചിരിക്കുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നതാണ് ഇതിലെ വരികള്‍.

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന ആ മഹനീയ മുഹൂര്‍ത്തതിലേക്ക് ഇനി ഏതാനും ദിവസം മാത്രം. ഇതിന്റെ ആവേശ തുടിപ്പുകള്‍ക്ക് താളമായി പുറത്തിറങ്ങിയ ഈ തീം സോങ്. ബര്‍മ്മിങ്ഹാമില്‍ വച്ചു നടന്ന ചടങ്ങിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീം സോങ് പ്രകാശനം ചെയ്തത്.

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.