ബിഗ് ബോസ് ഫൈനല്‍ നാളെ; അവസാന അഞ്ച് പേരില്‍ ഏക വനിതയായി പേളി,

by News Desk 1 | September 29, 2018 7:58 am

ഏഷ്യാനെറ്റ് ചാനലില്‍ മോഹന്‍ലാല്‍ അവതാരകനായി നടക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാന ഘട്ടത്തിലേക്ക് കടന്നു. 16 പേരുമായി ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരാണ് ബിഗ്‌ബോസ് ടൈറ്റില്‍ വിന്നറായി മാറുകയെന്ന് നാളെ അറിയാം.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രണ്ട് പേരടക്കം മൊത്തം പതിനെട്ട് പേരാണ് ഇതുവരെ വരെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ജലി അമീര്‍, മനോജ് മേനോന്‍ എന്നിവര്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. അവശേഷിച്ചവരെ ആഴ്ച്ച തോറുമുള്ള നോമിനേഷനിലൂടെയാണ് പുറത്താക്കിയത്. നോമിനേഷനില്‍ വരുന്നവര്‍ ജനങ്ങളുടെ വോട്ടെടുപ്പ് നേരിടുകയും ഇതില്‍ കുറഞ്ഞ വോട്ടു നേടുന്നവര്‍ പുറത്തു പോകുന്നതുമായിരുന്നു ഗെയിമിന്റെ രീതി.

അവസാന ആഴ്ച്ചയിലേക്ക് ബിഗ് ബോസ് എത്തുമ്പോള്‍ സാബു മോന്‍ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് കരീം, പേളി മാണി എന്നീ അഞ്ച് പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. മിഡ് വീക്ക് നോമിനേഷന്‍ വഴി അദിതിയുടെ അപ്രതീക്ഷിത എലിമിനേഷനുണ്ടായതോടെ വീട്ടിലെ ഏക വനിതയായി പേളി മാണി മാറിക്കഴിഞ്ഞു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസില്‍ നിന്നും പുറത്തു പോയ എല്ലാവരും ഇന്നും നാളെയുമായി വീട്ടില്‍ തിരിച്ചെത്തുന്നുണ്ട്. ഞായാറാഴ്ച്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലാവും ജേതാവിനെ പ്രഖ്യാപിക്കുക. മലയാളം ബിഗ് ബോസിനൊപ്പം തമിഴ്, തെലുങ്ക് ബിഗ് ബോസുകളിലും ഞായറാഴ്ച്ച ജേതാവിനെ പ്രഖ്യാപിക്കും.

Endnotes:
  1. നോര്‍മലും ശാന്തനുമായ ഒരാള്‍; ജീവിത പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വെളിപ്പെടുത്തി നടിയും അവതാരികയുമായ പേളി മാണി: http://malayalamuk.com/pearle-maaney-talks-about-her-partner/
  2. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ? “മാതളത്തേനുണ്ണാൻ…” പാടിയത് മോഹൻലാലെന്ന് പറഞ്ഞോ; ലാലിനെതിരെ വിമർശനവുമായി ഗായകന്‍ വിടി മുരളി: http://malayalamuk.com/mohanlal-claims-he-sung-the-song-maathalathenunnan-oiginally-sung-by-vt-murali/
  3. ലോക ശ്രദ്ധ ആകർഷിച്ച ബിഗ് ബോസ് ഷോയുടെ മലയാളം പതിപ്പ് ഉടൻ വരുന്നു; ഷോയുടെ മുഖ്യ ആകർഷണം പ്രിയ താരം മോഹൻലാൽ, 100 ദിനങ്ങൾ അടച്ചിട്ട മുറിയിൽ ഈ 16 താരങ്ങൾ…………: http://malayalamuk.com/bigg-boss-malayalam-mohanlals/
  4. പേളി മാണിയുടെ യാത്രകള്‍ ഇനി മുതല്‍ അരക്കോടിയുടെ ബിഎംഡബ്ലിയുവില്‍: http://malayalamuk.com/pearly-mani-car/
  5. റിയാലിറ്റി ഷോ പ്രണയം; പേളി – ശ്രീനിഷ് വിവാഹം നാളെ: http://malayalamuk.com/bigg-boss-malayalam-love-birds-pearle-maaney-and-srinish-aravind-confirm-their-wedding/
  6. ” നടന്നത് കൗദാശികവിവാഹമല്ല” പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വിമർശനം; മറുപടിയുമായി വൈദികൻ: http://malayalamuk.com/%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%97%e0%b4%a6%e0%b4%be%e0%b4%b6%e0%b4%bf%e0%b4%95%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%ae%e0%b4%b2/

Source URL: http://malayalamuk.com/big-boss-final/