മഹേന്ദ്ര സിംഗ് ധോണിയ്‌ക്കൊരു പിന്‍ഗാമിയുണ്ടെങ്കില്‍ അത് ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം റിഷഭ് പന്ത് ആയിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്‌സ്. സ്‌ക്രോള്‍ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സാം ബില്ലിംഗ്‌സണ്‍ ഇക്കാര്യം പറയുന്നത്.
പന്ത് ബാറ്റിംഗിലും കീപ്പിംഗിലും ഒരു പ്രതിഭാസമാണ്, ആദ്യത്തെ കുറച്ച് മത്സരത്തിനുള്ളില്‍ തന്നെ അദ്ദഹം അത് തെളിയിച്ച് കഴിഞ്ഞു. ധോണി നില്‍ക്കുന്നത് പോലെയാണ് അവന്‍ സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നത്, ധോണി പടിയിറങ്ങിയാല്‍ പന്ത് ആയിരിക്കും പിന്‍ഗാമിയെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇതൊരു വലിയ വാക്ക് ആണെന്ന് എനിക്കറിയാം, എന്നാല്‍ നിങ്ങള്‍ക്ക് ധോണിയുടെ പിന്‍ഗമിയായി അവനെ കാണാം എന്നെനിക്കുറപ്പുണ്ട്
  ബില്ലിംഗ്‌സണ്‍ പറയുന്നു

താന്‍ ആദ്യം തന്നെ റിഷദിന്റെ   ബാറ്റിംഗ് കണ്ടപ്പോള്‍ തന്നെ ഇക്കാര്യം മനസ്സിലാക്കിയതാണെന്നും ഒരു വര്‍ഷം മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്ത് ബില്ലിംഗ്‌സണ്‍ പറയുന്നു. അന്ന് പരിശീലനത്തിനിടെ നഥാന്‍ കോള്‍ട്ടറെയും ക്രിസ് മോറിസിനെയും ഫിറോഷ്‌ലയില്‍ അടിച്ചുതകര്‍ത്ത പന്ത് ഇപ്പോഴും തന്റെ ഓര്‍മയിലുണ്ടെന്നും ബില്ലിംഗ്‌സണ്‍ തുറന്ന് പറയുന്നു.
ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന പന്ത് 15 മത്സരങ്ങലില്‍ നിന്ന് 339 റണ്‍സും നേടിയിട്ടുണ്ട്. വന്‍ ഷോട്ട് പായിക്കാനുളള കഴിവാണ് റിഷഭിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.