ട്വിറ്ററിൽ തന്നെ ഫോളോ ചെയ്യുന്നവർക്ക് 63.8 കോടിരൂപ പ്രതിഫലം; ആ 1000 പേരിൽ ഒരാൾ നിങ്ങളാണോ ? അമ്പരപ്പിച്ച് കോടീശ്വരൻ

by News Desk 6 | January 12, 2020 2:58 pm

വിചിത്രമായ ഒരു തീരുമാനത്തിന് അമ്പരപ്പോടെ കയ്യടിക്കുകയാണ് സൈബർ ഇടങ്ങൾ. ജാപ്പനീസ് കോടീശ്വരനായ യുസാക്കു മാസവായുടെ തീരുമാനം സത്യത്തിൽ ആരെയും ഞെട്ടിക്കും. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ തീരുമാനച്ചിരിക്കുകയാണ് ഇയാൾ. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്.

നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്‌പെയ്‌സ് എക്‌സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.
അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.

താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്‍കുന്ന പദ്ധതിയെയാണ് യൂണിവേഴ്‌സല്‍ ബെയ്‌സിക് ഇങ്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതാദ്യമായി അല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതെ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്കായി 2019ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, നിങ്ങള്‍ക്കു ഞാന്‍ പണം നല്‍കാന്‍ പോകുന്നുവെന്ന കാര്യം അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.

Endnotes:
  1. വിവാദങ്ങൾ തലപൊക്കി, അനുപമയെ അൺഫോളോ ചെയ്ത് ജസപ്രീത് ബുംറ: http://malayalamuk.com/jasprit-bumrah-unfollows-anupama-parameswaran-in-twitter/
  2. ഫോളോ ഓൺ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക ഇന്നിങ്സ് തോൽവിയിലേക്ക്; ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത് ചരിത്രത്തിലാദ്യം: http://malayalamuk.com/india-vs-south-africa-2nd-test-icc-world-test-championship-day-4-live/
  3. 1.3 ബില്ല്യൻ ഡോളർ ആസ്തിയുമായി ഇന്ത്യൻ കോടീശ്വരൻമാർ ഫോബ്സ് പട്ടികയിൽ; ആ ധനിക സഹോദരങ്ങളുടെ കഥ ഇങ്ങനെ ?: http://malayalamuk.com/billionaires-bhavin-divyank-turakhia/
  4. സൗഹൃദമോ അതോ പ്രണയമോ ? ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്രയും താനും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുപമ പരമേശ്വരൻ; അല്ല പ്രണയമെന്ന് ആരാധകർ: http://malayalamuk.com/jasprit-bumrah-follows-anupama-parameswaran/
  5. നേട്ടം സ്വപ്നതുല്യം, ചരിത്രം കുറിച്ച് ഇന്ത്യ….! ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ആദ്യ പരമ്പര ജയം: http://malayalamuk.com/ndia-vs-australia-virat-kohli-leads-india-to-first-ever-test-series-win-in/
  6. സൂപ്പർ സ്റ്റാറുകളെ വെല്ലും പ്രതിഫലം വാങ്ങി സായ് പല്ലവി; തെലുങ്ക് ചിത്രത്തിനായി നടി വാങ്ങിച്ച പ്രതിഫലം 1.5 കോടി: http://malayalamuk.com/sai-pallavi-doubles-her-remuneration/

Source URL: http://malayalamuk.com/billionaire-giving-away-9-million-to-his-twitter-followers/