കന്യാസ്ത്രീ പീഡനം; ചോദ്യംചെയ്യലിനു ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കും

by News Desk 5 | September 14, 2018 6:01 am

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റ് ചെയ്‌തേക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. ബിഷപ്പിനെതിരെ പോലീസിന് ശക്തമായ തെളിവുകളും മൊഴികളും ലഭിച്ച പശ്ചാത്തലത്തിലാണ് അറസ്റ്റിന് പോലീസ് തയ്യാറെടുക്കുന്നത്. ബിഷപ്പ് മഠത്തില്‍ എത്തിയെന്ന് തെളിയിക്കുന്ന രേഖകളും മൊഴികളുമാണ് നിര്‍ണായകമായത്.

മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റ് വൈകന്‍ കാരണമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പോലീസ് അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും പോലീസ് അറിയിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ ബിഷപ്പിനെ എത്തിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു മൊഴികളും ഇതിനോട് യോജിക്കുന്നതാണ്.

പീഡനം നടന്നതിന്റെ പിറ്റേദിവസം എങ്ങനെ ബിഷപ്പിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു എന്നതിന് കന്യാസ്ത്രീ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. കന്യാസ്ത്രീയുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കും പോലീസിന്റെ കൈവശമാണുള്ളത്. ഈ മാസം 19നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അന്വേഷണ സംഘം ബിഷപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Endnotes:
  1. കന്യാസ്ത്രീകള്‍ നടത്തിയ സമരം ലോകചരിത്രം തന്നെ തിരുത്തിക്കുറിച്ചത് ; ബിഷപ്പ് ഫ്രാങ്കോ കുടുങ്ങിയവഴികളിലൂടെ…: http://malayalamuk.com/franco-bishop-arrested-way/
  2. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: കര്‍ദിനാളിന്റെ മൊഴിയെടുക്കും. കേസ് ഒതുക്കി തീര്‍ക്കാന്‍ സഭാധികൃതരുടെ നീക്കം: http://malayalamuk.com/police-enquiry-on-franco-mulakal-case/
  3. ഉമിനീര്‍, രക്തസാംപിളുകള്‍ ബലമായി ശേഖരിച്ചു, പോലീസിനെതിരെ കോടതിയില്‍ ബിഷപ്പ്; ന്യായീകരണങ്ങള്‍ കൂടുതല്‍ വെട്ടിലാക്കി, അവസാന നിമിഷം വരെ പൊരുതിയ ഫ്രാങ്കോയെ കുടുക്കിയത് പ്രകൃതിവിരുദ്ധ പീഡന ചോദ്യം ?: http://malayalamuk.com/nun-rape-case-remand-report/
  4. ഫ്രാങ്കോയുടെ ‘സ്ഥാനത്യാഗത്തില്‍’ സംശയം; ഗൂഡാലോചനയുടെ ഭാഗമെന്ന് കന്യാസ്ത്രീകള്‍. അറസ്റ്റ് ഒഴിവാക്കാന്‍ ശ്രമമുണ്ടായേക്കുമെന്ന് സംശയം: http://malayalamuk.com/bishop-francos-resignation/
  5. നിയമം ഫ്രാങ്കോയുടെ വഴിയേ ! അട്ടിമറിച്ചു സർക്കാർ; പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും താമസം ആഡംബര ഹോട്ടലില്‍, പോലിസിനെ നോക്കുകുത്തിയാക്കി വിഗ് വച്ച് പുറത്തു കറക്കം….: http://malayalamuk.com/kerala-bishop-rapes-nun-franco-mulakkal-questioning/
  6. ജലന്തര്‍ ബിഷപ്പ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്: http://malayalamuk.com/police-will-arrest-bishop-franco-soon/

Source URL: http://malayalamuk.com/bishop-could-be-arrested-after-interrogation/