വൈദികന്‍ പ്രതിയായ ബലാത്സംഗക്കേസില്‍ പോലീസിനെതിരെ പരാതിക്കാരി രംഗത്ത്. കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം. സഭയ്ക്ക് പിന്നാലെ ചേവായൂര്‍ പോലീസും ചതിച്ചു. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്നും യുവതി പറയുന്നു. മൊഴിയെടുത്തത് മറ്റ് പ്രതികളുടെ മുന്നിവെച്ച്. വൈദികന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

സഭയുടെ സമ്മര്‍ദ്ദം തുടരുന്നുവെന്നും പരാതിക്കാരി പറയുന്നു. അതേസമയം, ഭര്‍ത്താവും കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ആരോപിച്ചു. ബിഷപ്പിന്റെ പേര് പറഞ്ഞതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നത്. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തി. പണം നല്‍കാത്തതിനാല്‍ കള്ളക്കേസ് കൊടുത്തെന്നും ആരോപിച്ചു.

സീറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാത്സംഗം ചെയ്‌തെന്നായിരുന്നു വിദേശ മലയാളിയായ വീട്ടമ്മ പറഞ്ഞത്. 2017ല്‍ നടന്ന സംഭവം സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.