നവസുവിശേഷവത്കരണം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ണീശോയുടെ പിറവിത്തിരുനാള്‍ ആഘോഷിക്കാന്‍ അനിവാര്യം

നവസുവിശേഷവത്കരണം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ണീശോയുടെ  പിറവിത്തിരുനാള്‍ ആഘോഷിക്കാന്‍ അനിവാര്യം

മാര്‍ ജോസഫ് സ്രാമ്പിക്കല്‍
മെത്രാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത

ഓരോ ഡിസംബര്‍ 25ാം തീയതിയും ലോകം മുഴുവനും ഉണ്ണീശോയുടെ പിറവിതിരുനാള്‍ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ ലിറ്റര്‍ജിക്കല്‍ ആഘോഷം ആരംഭിച്ചത്. ദൈവപുത്രന്റെ മനുഷ്യാവതാരം മിശിഹാരഹസ്യത്തിന്റെ ആരംഭമാണ്. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണീശോ ജനിച്ചത് ഒരു ചരിത്രസംഭവമാണ്. പിറവിത്തിരുനാള്‍ ശരിയായി ആഘോഷിക്കുവാന്‍ അതിന്റെ ചരിത്രപരമായ വസ്തുതകളില്‍ നിന്ന് ദൈവത്തിന്റെ തന്നെ രഹസ്യത്തിലേക്ക് നീങ്ങണം. ചരിത്രപരമായി മറിയത്തില്‍ നിന്ന് ജനിക്കുന്ന ഈശോ, ജനിച്ചുവീഴുന്നത് തന്നെ ദാരിദ്രത്തിലേക്കും ഏകാന്തതയിലേക്കും ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയിലേക്കുമാണ്. ഭൂരിപക്ഷം മനുഷ്യരും ഒരു ഭവനത്തിലോ ആശുപത്രിയിലോ ആണ് ജനിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരോടൊപ്പം എന്നേക്കുമായി എത്തുന്ന ദൈവം, എമ്മാനുവേല്‍, ജനിച്ചുവീഴുന്നത് ഒരു പുല്‍ക്കൂട്ടിലാണ്, മൃഗങ്ങളുടെ ഇടയിലാണ്, ആടുകളുടെ ഇടയില്‍ മറ്റോരു കുഞ്ഞാടായാണ്. ഈ ജനനം തന്നെ സൂചിപ്പിക്കുന്നത് ദാവീദിന്റെ പട്ടണത്തില്‍ നമുക്കായി ജനിക്കുന്ന ശിശു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നുള്ളതാണ്. സുവിശേഷം നമ്മെ പഠിപ്പിക്കന്നത് രക്ഷകനായ ഈശോ മിശിഹാ ജനിച്ചിരിക്കുന്നു എന്നാണ്. (ലൂക്കാ 2,11). ഈശോ ബേത്‌ലഹേമില്‍ ജനിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ, ആട്ടിടയരെ, കിഴക്കുനിന്നു വന്ന ജ്ഞാനികളെ ആകര്‍ഷിക്കുന്നു. ഈശോ പിന്നീട് നമ്മെ പഠിപ്പിക്കുന്നുണ്ട് ഞാന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടുകഴിയുമ്പോള്‍ എല്ലാവരെയും ഞാന്‍ ആകര്‍ഷിക്കും. ഇന്നും ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ തന്റെ ആകര്‍ഷണം തുടരുന്നു. ശിശുവായ ഈശോ എല്ലാവരെയും ആകര്‍ഷിക്കുന്നതിന് കാരണം എളിമയില്‍, നിസ്സാരതയില്‍, ബലഹീനതയില്‍ ഈ ശിശുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ടാണ്. ഉണ്ണീശോയുടെ ജനനം നമ്മെ പഠിപ്പിക്കുന്ന കാര്യം മനുഷ്യചരിത്രം ദൈവീകപദ്ധതിയുടെ ശുശ്രൂഷയ്ക്കുള്ളതാണ് എന്നാണ്. അഗസ്റ്റസ് സീസറിന്റെ ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കണം എന്ന കല്പനപോലും മിശിഹായുടെ ജനനമെന്ന അസാധാരണ സംഭവത്തെ ശുശ്രൂഷിക്കുന്നു, സഹായിക്കുന്നു.
ദൈവീകപദ്ധതിപ്രകാരം മറിയത്തില്‍ നിന്ന് ബേത്‌ലഹേമില്‍ ജനിക്കുന്ന രക്ഷകന്‍ എല്ലാവര്‍ക്കുംവേണ്ടിയാണ് ജനിച്ചിരിക്കുന്നത്. ഈ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തിരുവചനങ്ങള്‍ ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നമ്മുക്കു കാണാം ‘നമ്മുക്ക് ഒരു ശിശു ജനിച്ചിരിക്കന്നു. നമ്മുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും, വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തമായ ദൈവം നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ് അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷണത ഇത് നിറവേറ്റും’ (ഏശയ്യാ 9, 67)
രക്ഷകനാണ് പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം. ഇവയെല്ലാമായിരിക്കണം പിറവിതിരുനാളിന്റെ സ്വഭാവസവിശേഷതകള്‍. പ്രത്യേകിച്ചും സന്തോഷമായിരിക്കണം പ്രഥമ സ്വഭാവ സവിശേഷത. ഒരാളുടെയോ രണ്ടാളുകളുടെയോ സന്തോഷമല്ല ജനങ്ങളുടെ മുഴുവന്‍ സന്തോഷമാണ്. സന്തോഷത്തിന്റെ അടിവേരുകള്‍ നമ്മള്‍ കാണേണ്ടത് സുവിശേഷത്തിന്റെ വാക്കുകളിലാണ്. ‘രക്ഷകന്‍, മിശിഹാ കര്‍ത്താവ് ദാവീദിന്റെ നഗരമായ ബേത്‌ലഹേമില്‍’. രക്ഷിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു. ദുഖത്തില്‍ നിന്ന്, ഭയത്തില്‍ നിന്ന്, തിന്മയില്‍ നിന്ന്, യുദ്ധത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, മരണത്തില്‍ നിന്ന് രക്ഷകനായ ഈശോ മിശിഹാ നമ്മെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നു. അപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥവും പ്രത്യാശയും ഉണ്ടാകുന്നത്. നമ്മള്‍ ജീവിക്കുന്ന വ്യക്തിപരമായ അനുഭവങ്ങളെക്കാള്‍ മനോഹരമാണ് ജീവിതം. പ്രത്യേകിച്ചും ദുഖകരമായ സംഭവങ്ങളേക്കാള്‍. എല്ലാം മനോഹരമാകുന്നത് രക്ഷകനായ മിശിഹാകര്‍ത്താവിനോടുകൂടിയാണ്. നമ്മെ നയിക്കാന്‍, പരിപാലിക്കാന്‍ ഒരാളുണ്ട്. ഇത് ദൈവത്താല്‍ അയക്കപ്പെട്ട മിശിഹായാണ്. മനുഷ്യവംശത്തെ രക്ഷിക്കുന്ന ദൗത്യമാണ് ദൈവം മിശിഹായെ ഏല്‍പ്പിച്ചിരിക്കുന്നത്.
ജീവന്‍, സന്തോഷം, ക്രിയാത്മകത, പ്രത്യാശ, വാത്സല്യം, സുഹൃദ്ബന്ധം, സ്‌നേഹം ഇതാണ് പിറവിതിരുനാള്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനം ചരിത്രത്തെയും മനുഷ്യാനുഭവനങ്ങളെയും രൂപാന്തരപ്പെടുത്തുന്നു. മനുഷ്യന്റെ നേര്‍ക്കുള്ള ദൈവത്തിന്റെ അവിശ്വസനീയമായ സ്‌നേഹത്തിന്റെ വലിയ സന്തോഷമാണ് പിറവിത്തിരുനാളിന്റേത്. വലിയ സന്തോഷമാണ്, ദൈവസ്‌നേഹമാണ് ചരിത്രത്തെ മാറ്റിമറിക്കുന്നത്. ആട്ടിടയരോടാണ് വലിയ സന്തോഷവാര്‍ത്ത ആദ്യം പ്രഖ്യാപിക്കുന്നത്. അന്നത്തെ സമൂഹത്തിലെ അവസാനത്തെ ആളുകളായിരുന്നു അവര്‍. സുവിശേഷവിവരണത്തിലെ മുഖ്യകഥാപാത്രങ്ങളായ മാലാഖാമാര്‍, ഇടയന്മാര്‍, ജ്ഞാനികള്‍ ഇവരെല്ലാവരും ഈ വലിയ സന്തോഷത്തില്‍ പങ്കെടുക്കുന്നു.
ജ്ഞാനികള്‍ ഈശോയിലേക്ക് നയിക്കപ്പെടുന്നത് നക്ഷത്രത്താല്‍ മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളാലുമാണ്. ജറുസലേമില്‍ വച്ച് നക്ഷത്രത്തെ നോക്കാതെ, തിരുവചനം ധ്യാനിക്കാതെ ഹേറോദോസിലേക്ക് നോക്കുന്ന ജ്ഞാനികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്നു.
ഇന്നും ഈശോയിലെത്താന്‍ നമ്മെ ഏറ്റവും അധികം സഹായിക്കുന്നത് തിരുവചനമാണ്. സുവിശേഷമാണ്. ശരിയായി ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സുവിശേഷവത്കരണം അനിവാര്യമാണ്. ശരിയായ ക്രിസ്മസ്സ് ആഘോഷം സുവിശേഷവത്കരണത്തെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായതിനുശേഷമുള്ള ആദ്യത്തെ പിറവിതിരുനാളാണ് നാം ഈ വര്‍ഷം ആഘോഷിക്കുന്നത്. സുവിശേഷകന്റെ ജോലി ചെയ്യുക എന്ന തിരുവചനമാണ് എന്നെ അജപാലനശുശ്രൂഷയില്‍ നയിക്കുന്നത്. ഉണ്ണീശോയുടെ ജനനം എന്ന ചരിത്രവസ്തുതയില്‍ നിന്ന് അതിന്റെ ദൈവീക രഹസ്യങ്ങളിലേക്ക് പ്രവേശിക്കുവാനാണ് ഈ ആഘോഷത്തിനായി ഒരുങ്ങുമ്പോള്‍, അതില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഉണ്ണീശോ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന സത്യം നമ്മള്‍ പൂര്‍ണ്ണമായി മനസ്സിലാക്കണം. ഭൂമിയില്‍ ജനിച്ചിട്ടുള്ള മറ്റെല്ലാ ശിശുക്കളും സൃഷ്ടികളാണെന്നും എന്നാല്‍ ഉണ്ണീശോ സൃഷ്ടിയല്ലായെന്നും നമ്മള്‍ ഗ്രഹിക്കണം. വിശ്വാസ പ്രമാണത്തില്‍ നമ്മള്‍ ചൊല്ലുന്നത് ഇപ്രകാരമാണ് ‘ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങള്‍ക്കെല്ലാം മുമ്പു പിതാവില്‍ നിന്നു ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും ഏക കര്‍ത്താവുമായ ഈശോമിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’. ഉണ്ണീശോ പിതാവില്‍നിന്ന് ജനിക്കുകയാണ്. സൃഷ്ടിക്കപ്പെടുകയല്ല. ഉണ്ണീശോ ഒരേ സമയം സൃഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്.
ഡിസംബര്‍ 25 ാം തീയതി ആരുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഉണ്ണീശോയുടെ ചൈതന്യത്തിന് ചേര്‍ന്നതരത്തില്‍ പ്രത്യേകിച്ചും ലാളിത്യത്തിലും എളിമയിലും ക്രിസ്മസ്സ് ആഘോഷിക്കാന്‍ സാധിക്കണം. നിശ്ശബ്ദതയില്‍ വചന പാരായണത്തിലും ധ്യാനത്തിലും പ്രത്യേകിച്ചും ലൂക്കാ 1,2 അദ്ധ്യായങ്ങള്‍, മത്തായി 1,2 അദ്ധ്യായങ്ങള്‍ യോഹന്നാന്‍ 1 ാം അദ്ധ്യായവും ഏശയ്യാപ്രവാചകന്റെ പുസ്തകവും ധ്യാനിച്ചുകൊണ്ട് ക്രിസ്മസ്സ് ആഘോഷത്തിനായി ഒരുങ്ങാം. ബേത്‌ലഹേമിലെ ഉണ്ണീശോ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നും ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,646

More Latest News

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

കൊല്ലത്ത് വീണ്ടും പെൺകുട്ടിയുടെ ദുരൂഹ മരണം; പന്ത്രണ്ടു വയസ്സുകാരി തൂങ്ങിമരിച്ച നിലയിൽ

രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വീണുകിട്ടിയ ഭാഗ്യം എന്ന നിലയിൽ മന്ത്രികുപ്പായവും തുന്നി തോമസ് ചാണ്ടി വിമാനമിറങ്ങി; കച്ചവടക്കാരന്

ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

ഇന്ത്യൻ വിജയഗാഥ തുടരുന്നു.... ധര്‍മ്മശാല ടെസ്റ്റ് ഓസ്‌ട്രേലിയയെതകർത്തത് എട്ട് വിക്കറ്റിന്; രവീന്ദ്ര ജഡേജ

രണ്ടാം ദിവസം ഇന്ത്യക്കായി ലോകേശ് രാഹുല്‍ ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. രാഹുല്‍ 124 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍ പൂജാര 151 പന്തില്‍ ആറ് ബൗണ്ടറി സഹിതം 57 റണ്‍സെടുത്തു. രഹാന 46ഉം അശ്വിന്‍ 30ഉം റണ്‍സെടുത്ത് പുറത്തായി. മുരളി വിജയ് 11 കരുണ്‍ നായര്‍ (5) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്‌കോര്‍.

നിങ്ങളുടെ മുകളില്‍ അനുഗ്രഹ പെരുമഴ പെയ്യട്ടെ; ഇതുവരെ 1265 പൗണ്ട് ലഭിച്ചു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1265 പൗണ്ട് ലഭിച്ചു. നിങ്ങള്‍ കാണിക്കുന്ന ഈ നല്ലമനസിന് നിങ്ങളുടെ മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്യട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബാങ്കിന്റെ സമ്മറി സ്‌റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍. കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനും. കിഡ്‌നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും സഹായത്തിനു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ട്രെയിൻ ഇന്ത്യയുടെ മഹാരാജ എക്സ്പ്രസ്സ് കേരളത്തിലേക്ക് സവാരി

നാലു ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപവരെയാണ് മഹാരാജ എക്സ്പ്രസ്സിലെ ടിക്കറ്റ് നിരക്ക്. ഭക്ഷണം സൗജന്യമാണ്. ഒരു രാജകൊട്ടാരത്തിന് സമമാണ് ട്രെയിന് ഉള്‍വശം. 88 പേര്‍ക്കാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യാനാവുക. ആഡംബരത്തിന്റെ അവസാന വാക്ക്. 43 കാബിനുകളാണ് ട്രെയിനിലുള്ളത്. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.

"ഞാൻ അവനായി പ്രാർത്ഥിക്കുന്നു.. ക്ഷമിക്കുന്നു".. ഓസ്ട്രേലിയയിൽ കുത്തേറ്റ ഫാ.ടോമി മാത്യു തിരുവൾത്താരയിൽ വീണ്ടും ബലിയർപ്പിച്ചു.

ഓസ്ട്രേലിയയിലെ ഫോക്നറിലുള്ള സെന്റ് മാത്യൂസ് ചർച്ചിൽ ഇറ്റാലിയൻ കുർബാനയ്ക്കായി ഒരുങ്ങുന്നതിനിടെ കുത്തേറ്റ ഫാ. ടോമി മാത്യു സുഖം പ്രാപിക്കുന്നു. ഞായറാഴ്ച അദ്ദേഹം വിശുദ്ധ ബലി അർപ്പിച്ചു. തിരുവസ്ത്രങ്ങൾ അണിഞ്ഞ് അൾത്താരയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് 72 വയസുള്ള ഒരാൾ ഫാ.ടോമിയുടെ കഴുത്ത് ലക്ഷ്യമാക്കി കുത്തിയത്. മാർച്ച് 19 ഞായറാഴ്ചയാണ് സംഭവം നടന്നത്. പെട്ടെന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതിനാൽ കത്തി തിരു വസ്ത്രത്തിലൂടെ ആഴ്ന്നിറങ്ങി ഇടതു ഷോൾഡറിൽ മുറിവുണ്ടാക്കി.

വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് തീവ്രവാദിയാണെന്ന് 2010ല്‍ സ്ഥിരീകരിച്ചതാണെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണം നടത്തിയ ഖാലിദ് മസൂദ് 2010ല്‍ത്തന്നെ തീവ്രവാദിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഈ വെളിപ്പെടുത്തല്‍. സൗദി അറേബ്യയില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയ ശേഷം തിരിച്ചെത്തിയതു മുതലാണ് എംഐ 5 പോലെയുള്ള ഏജന്‍സികള്‍ മസൂദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ബുധനാഴ്ച നടത്തിയ ആക്രമണത്തിനു മുമ്പായി ഇയാള്‍ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍ നിന്ന് പുറത്തു പോയിരുന്നു.

എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയും ഡിജിപിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. ഏത് അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.