ബേസില്‍ ജോസഫ് 
വളരെ പേര് കേട്ട ഒരു കേക്ക് ആണ് ഇന്നിവിടെ നിങ്ങള്‍ക്കായി വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വിവിധ രീതിയില്‍ ബേക്ക് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാവും ബേക്ക് ചെയ്യാതെ സ്റ്റീം കുക്കിംഗ് വഴി കേക്ക് ഉണ്ടാക്കുന്നത്. ഏതു റെസിപി ഉപയോഗിച്ചാണ് കേക്ക് ഉണ്ടാക്കുന്നതെങ്കിലും അതില്‍ ഉപയോഗിക്കുന്ന ചേരുവകളുടെ തൂക്കം കൃത്യമായിട്ട് ഫോളോ ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്‍ഡ് പ്രോഡക്റ്റ് കറക്റ്റ് ആയി കിട്ടി എന്ന് വരില്ല.

ചേരുവകള്‍
മുട്ട 3 എണ്ണം
ഷുഗര്‍ 6 ടീസ്പൂണ്
പ്ലൈന്‍ ഫ്‌ലൗര്‍ 75 ഗ്രാം
ബേക്കിംഗ് പൌഡര്‍ 1 ടി സ്പൂണ്
കൊക്കോ പൌഡര്‍ 2 ടീസ്പൂണ്
ചെറീസ് (ടിനില്‍ കിട്ടുന്നത് )100 ഗ്രാം (സിറപ്പ് കളയാതെ വയ്ക്കുക )
വിപ്പിംഗ് ക്രീം 150 ml
ചോക്ലേറ്റ് ഷേവിങ്ങ്‌സ് 100 ഗ്രാം

പാചകം ചെയ്യുന്ന വിധം
ഒരു മിക്‌സിങ്ങ് ബൌള്‍ എടുത്തു മുട്ടയും ഷുഗറും ചേര്‍ത്ത് നന്നായി അടിച്ചു നല്ല ക്രീമി പരുവത്തില്‍ ആക്കുക . അതിനു ശേഷം പ്ലൈന്‍ ഫ്‌ലൗര്‍ ,ബേക്കിംഗ് പൌഡര്‍,കൊക്കോ പൌഡര്‍ എന്നിവ നന്നായി മിക്‌സ് ചെയ്ത് ഇതിലേയ്ക്ക് ചേര്‍ത്ത് വളരെ സാവധാനത്തില്‍ നന്നായി മിക്‌സ് ചെയ്യുക .ഈ മിശ്രിതം കേക്ക് ബേക്ക് ചെയ്യാനുള്ള ഡിഷലേയ്ക്ക് മാറ്റി 180 c പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ ബേക്ക് ചെയ്യുക.
കേക്ക് ബേക്ക് ആകുന്ന സമയത്ത് വിപ്പിംഗ് ക്രീം എടുത്ത് അല്പം ഷുഗര്‍ ചേര്‍ത്ത് നന്നായി അടിച്ചു ഫോം പരുവത്തില്‍ ആക്കി ഫ്രിഡ്ജില്‍ വയ്ക്കുക. കേക്ക് റെഡി ആയിക്കഴിയുമ്പോള്‍ ഓവനില്‍ നിന്നും എടുത്തു കൂള്‍ ആകാന്‍ വയ്ക്കുക. കേക്ക് നന്നായി തണുത്ത് കഴിയുമ്പോള്‍ എടുത്തു നടുവേ മുറിക്കുക. കേക്കിന്റെ രണ്ടു സൈഡും എടുത്തു വച്ചിരിക്കുന്ന ചെറി സിറപ്പ് കൊണ്ട് സോക്ക് ചെയ്യുക . റെഡി ആക്കി വച്ചിരിക്കുന്ന ക്രീം കേക്കിന്റെ ഒരു പകുതിയുടെ മുകളില്‍ നന്നായി തേച്ച് പിടിപ്പിക്കുക . ക്രീമിന്റെ മുകളില്‍ അരിഞ്ഞു വച്ചിരിക്കുന്ന ചെറി വിതറുക . മുറിച്ചു വച്ച രണ്ടാമത്തെ പകുതി കൊണ്ട് കവര്‍ ചെയ്തു വീണ്ടും കേക്കില്‍ ക്രീം തേച്ചു പിടിപ്പിക്കുക. ഒരു പൈപ്പിങ്ങ് ബാഗില്‍ ക്രീം നിറച്ച് ചോക്ലേറ്റ് ഷേവിങ്ങ്‌സും ചെറിയും ഉപയോഗിച്ച് കേക്ക് നന്നായി അലങ്കരിച്ചു തണുപ്പിച്ചു സെര്‍വ് ചെയ്യുക

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക