ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജി ബിസിനസ് രംഗത്ത് കൂടുതല്‍ പ്രബല്യത്തിലാകുന്നു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെല്ലാം തന്നെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ തങ്ങളുടെ ബിസിനസ് സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്.  ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നിര്‍മ്മിതമായ പുതിയ ആഗോള കറന്‍സിയായ ക്രിപ്റ്റോ കറന്‍സി ബിസിനസ് രംഗത്ത് കൂടുതല്‍ വ്യാപകമായി മാറുന്ന കാഴ്ചയാണ് നിലവില്‍ ഉള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എന്ന നിലയില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയും ക്രിപ്റ്റോ കറന്‍സിയും നിലവില്‍ കൂടുതല്‍ പരിചിതമാകേണ്ടതുണ്ട്. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖരെ ഉള്‍പ്പെടുത്തി നടക്കുന്ന ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 നാളെ ലണ്ടന്‍ ഒളിമ്പിയയില്‍ നടക്കും.

യുകെയിലെ മാത്രമല്ല ആഗോള തലത്തിലെ വന്‍ വ്യവസായികളും ബിസിനസ് സംരഭകരും പങ്കെടുക്കുന്ന സമ്മിറ്റ് വളര്‍ന്നു വരുന്ന ഏതൊരു ബിസിനസ് സംരഭകനും ആവേശമായി മാറുന്ന ഒന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാന ബിസിനസ് സംരഭകരെ കാണുവാനും പരിചയപ്പെടുവാനും അവരുടെ ക്ലാസ്സുകള്‍ കേട്ട് മനസ്സിലാക്കാനുമുള്ള അസുലഭ അവസരമാണ് ഈ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാകുന്നത്. സ്വന്തമായി ക്രിപ്റ്റോ കറന്‍സി വികസിപ്പിച്ച എസ്റ്റോണിയന്‍ വൈസ് പ്രസിഡന്റ് ടാവി റോയിവാസ്, വന്‍കിട ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖര്‍, ഫിനാന്‍ഷ്യല്‍ രംഗത്ത് നിന്നുള്ള വിദഗ്ദര്‍, പ്രധാന ലോക രാഷ്ട്രങ്ങളിലെ മികച്ച ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ നാളെ നടക്കുന്ന ബിസിനസ് മീറ്റില്‍ സംബന്ധിച്ച് ക്ലാസ്സുകള്‍ എടുക്കും.

ബിസിനസ് രംഗത്ത് വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ബിസിനസ് സംരഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കും. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. http://blockchainsummitlondon.com/ എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്ത്  കൂടുതല്‍ വിവരങ്ങള്‍ അറിയാനും രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. നാളെ രാവിലെ 08.30നു ആരംഭിക്കുന്ന മീറ്റ്‌ വൈകുന്നേരം ആറു മണിക്ക് സമാപിക്കും.

Venue:
Olympia Conference Centre,
Hammersmith Rd,
London W14 8UX