ഒത്തുപിടിച്ചാൽ മലയും പോരും ! കാൽ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ യുവതിയെ രക്ഷിക്കാന്‍ യാത്രികര്‍ ട്രെയിൻ സൈഡിൽ നിന്നും ഉയർത്തി (വീഡിയോ )

by News Desk 6 | July 11, 2018 3:01 pm

ബോസ്റ്റണിലെ മാസച്യുസെറ്റ്‌സ് അവന്യു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് യാത്രികര്‍. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഇവരുടെ കാല്‍ കുടുങ്ങിയത്.  സംഭവം കണ്ട് ഓടിയെത്തിയ യാത്രികര്‍ ഒത്തൊരുമിച്ച് ട്രെയിന്‍ തള്ളി ഉയര്‍ത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരപരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വിളിക്കരുതെന്നും കാരണം 2,06,835.00 അവര്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

Endnotes:
  1. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  2. തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: http://malayalamuk.com/thalasherry-family-four-pepole-mistires-dath/
  3. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം 18 ശ്രീബുദ്ധന്‍റെ മുന്നിലെത്തിയ വഴികള്‍: http://malayalamuk.com/autobiography-of-karoor-soman-part-18/
  4. പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍; വീഡിയോ: http://malayalamuk.com/girl-molested-at-turbhe-railway-station-in-navi-mumbai/
  5. പന്തുരുളാൻ മണിക്കൂറുകൾ മാത്രം ! പുൽത്തകിടികളൊരുങ്ങി, ആരവങ്ങൾക്കായ്……: http://malayalamuk.com/fifa-world-cup-2018-schedule/
  6. ഫേസ്ബുക്കിന് പകരംവെക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമുണ്ടാകുമോ? പദ്ധതിയുമായി സിലിക്കോണ്‍ വാലി നിക്ഷേപകന്‍: http://malayalamuk.com/is-facebook-replaceable-tech-investor-launches-bid-to-start-the-process/

Source URL: http://malayalamuk.com/boston-strong-commuters-lift-train-to-free-trapped-woman/