കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ സോഷ്യല്‍ കെയര്‍ ഇടപെടല്‍; കുട്ടിയെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ വര്‍ക്കര്‍ക്ക് കോടതിയുടെ ശകാരം

by News Desk 5 | June 14, 2018 6:25 am

ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.

കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. ‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു: http://malayalamuk.com/loka-kerala-sabha-4/
  3. എന്റെ പ്രിയതമയെ അവർ കൊന്നു !!! ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത് വന്നതിനെ തുടർന്ന് ആർ സി സി യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: http://malayalamuk.com/doctor-reji-fb-post-negligence-of-rc-center/
  4. വീക്കെന്‍ഡ് കുക്കിംഗ്; ഫ്രൈഡ് ഐസ്‌ക്രീം: http://malayalamuk.com/weekend-cooking-47/
  5. ഇന്ന് മദറിംഗ് സൺഡേ… മാതൃത്വത്തിന് ആദരമർപ്പിക്കുന്ന ദിനം… ജീവന്റെ കാവൽക്കാരായ അമ്മമാർ മലയാളം യുകെ ന്യൂസിലൂടെ തങ്ങളുടെ ഹൃദയം തുറക്കുന്നു…: http://malayalamuk.com/mothering-sunday-special-mothers-sharing-the-experience/
  6. ഡോക്ടര്‍മാരുടെ അനാസ്ഥമൂലം ഡോക്ടറായ തനിക്ക് ഈ ദുരനുഭവമുണ്ടായെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? ആര്‍സിസിക്കെതിരെ ആരോപണങ്ങളുമായി ഡോക്ടര്‍; വീഡിയോ കാണാം: http://malayalamuk.com/dr-reji-against-rcc-thiruvananthapuram/

Source URL: http://malayalamuk.com/boy-8-was-taken-off-mum-by-social-workers-who-said-she-had-not-taken-him-for-ice-cream/