ബ്രസല്‍സ്: പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ വീറ്റോ ചെയ്യുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്റോണിയോ തജാനി. യൂറോപ്യന്‍, ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അതേ അവകാശങ്ങള്‍ പിന്നീടും ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ബ്രെക്‌സിറ്റിനെ വീറ്റോ ചെയ്യുമെന്ന് തജാനി വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ലണ്ടനില്‍ എത്തിയതായിരുന്നു അദ്ദേഹം.

ബ്രെക്‌സിറ്റ് കരാറില്‍ പൗരാവകാശങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയില്ലാതെ അനുകൂലമായി വോട്ട് ചെയ്യാന്‍ പാര്‍ലമെന്റിന് കഴിയില്ല. അത് പ്രത്യേകാധികാരങ്ങളില്‍പ്പെടുന്നതാണെന്നും അല്ലാത്ത പക്ഷം കരാറിനെ വീറ്റോ ചെയ്യുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്പിലും ഇപ്പോള്‍ ലഭ്യമായ അവകാശങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും ഉറപ്പു വരുത്താനാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോപ്പിലുള്ളവര്‍ക്ക് ബ്രെക്‌സിറ്റ് വിഷയത്തിലുള്ള വ്യക്തതയില്ലായ്മയും അതുമൂലമുണ്ടാകുന്ന അനിശ്ചിതാവസ്ഥയും പരിഹരിക്കണം. ഭാവി എന്താകുമെന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കും യൂറോപ്യന്‍ പൗരന്‍മാര്‍ക്കും അറിയാന്‍ താല്‍പര്യമുണ്ട്. അതുകൊണ്ടുതന്നെ ഒട്ടേറെ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്തു തീര്‍ക്കാനുണ്ട്. രണ്ട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ധാരണ പോലെ തിനെ കാണാനാവില്ല. പൗരന്‍മാരുടെ വിഷയമാണ