2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പോരാട്ടത്തിന്റെ തീപാറി; അച്ഛന്റെയും മകന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ എതിരാളികള്‍ കൊമ്പുകുത്തി; കിരീടം ചൂടി ഡോ. സുബ്ബു- സിദ്ധാര്‍ത്ഥ് സഖ്യം

2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പോരാട്ടത്തിന്റെ തീപാറി; അച്ഛന്റെയും മകന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ എതിരാളികള്‍ കൊമ്പുകുത്തി; കിരീടം ചൂടി ഡോ. സുബ്ബു- സിദ്ധാര്‍ത്ഥ് സഖ്യം
February 19 09:37 2018 Print This Article

ബ്രാഡ്ലിസ്റ്റോക്ക് ലെഷര്‍ സെന്ററില്‍ 20ഓളം ടീമുകള്‍ തങ്ങളുടെ പോരാട്ടവീര്യം കാഴ്ചവെച്ചപ്പോള്‍ 2018 ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ കളിക്കളത്തില്‍ തീപാറി. ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആവേശോജ്ജ്വലമായ പോരാട്ടത്തിലൂടെ ഫൈനലിലേക്ക് കുതിച്ചെത്തിയ അച്ഛന്റെയും മകന്റെയും കൂട്ടുകെട്ടാണ് ചരിത്രം കുറിച്ച് കൊണ്ട് കിരീട നേടിയത്. ഡോ. സുബ്ബു, സിദ്ധാര്‍ത്ഥ് ജോഡിയാണ് 2018 ബ്രിസ്‌ക ടൂര്‍ണമെന്റിലെ വിജയികള്‍.

സൗത്ത് മീഡ് ഹോസ്പിറ്റല്‍ അനസ്തെറ്റിസ്റ്റായ ഡോ. സുബ്ബുവും മകന്‍ സിദ്ധാര്‍ത്ഥും ചേര്‍ന്ന സഖ്യം ഫൈനലില്‍ മാത്യു ജോസ് ഇന്ദ്രജിത്ത് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. അത്യധികം വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഡോ. സുബ്ബു സിദ്ധാര്‍ത്ഥ് സഖ്യത്തിന്റെ വിജയം.

ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആദ്യമായി യൂത്ത് കാറ്റഗറി കൂടി ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആഷ്ലി ജെയിംസ്, മാത്യു മാനുവല്‍ സഖ്യമാണ് ഈ കാറ്റഗറിയില്‍ വിജയികളായത്. വിവിയന്‍ ജോണ്‍സണ്‍, ജെറോ മാത്യു സഖ്യം റണ്ണറപ്പായി. യൂത്ത് ടീമുകളുടെ പങ്കാളിത്തത്തിനും കളിമികവിനും പ്രോത്സാഹനം നല്‍കാന്‍ സ്പെഷ്യല്‍ എന്‍കറേജിംഗ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. നോയല്‍ ഷാജിനെവില്‍ ഷാജി, തേജല്‍ സെബാസ്റ്റിയന്‍ദര്‍ശന്‍ സെബാസ്റ്റിയന്‍, ജോവാന്‍ മനോഷ് ജോഷ് മാത്യൂ, ഡേവിഡ് സെബാസ്റ്റിയന്റൂബെന്‍ റെജി സഖ്യങ്ങളാണ് ഈ അവാര്‍ഡിന് അര്‍ഹരായത്.

വിജയികള്‍ക്കുള്ള എവര്‍ റോളിംഗ് ട്രോഫികള്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു സമ്മാനിച്ചു. മത്സരങ്ങളുടെ ഫസ്റ്റ് റഫറി നെയ്സെന്റ്, റഫറി ടെനി ആന്റണി എന്നിവര്‍ മത്സരത്തിന്റെ മികവ് ഉയര്‍ത്തിപ്പിടിക്കാന്‍ നേതൃത്വം നല്‍കി. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ബ്രിസ്‌ക സ്പോര്‍ട്സ് സെക്രട്ടറി സുബിന്‍ സിറിയക്ക് അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. 2018 ബ്രിസ്‌ക ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രയത്നിച്ച ബിജു എബ്രഹാം, ബിജു പപ്പാരില്‍, ജോജി മാത്യൂ , ജസ്റ്റിന്‍ മഞ്ഞളി, ജോസ് തോമസ്, ഷാജി സ്‌കറിയ, സന്തോഷ് പുത്തേറ്റ്, ജെയിംസ് ജേക്കബ് എന്നിവരുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനവും എടുത്ത് പറയേണ്ടതാണ്.

മാനുവല്‍ മാത്യു, ബിജു എബ്രഹാം, ജസ്റ്റിന്‍ മഞ്ഞളി, ബിജു പപ്പാരില്‍, ജോജി മാത്യൂ, എന്നിവരായിരുന്നു ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങള്‍. ജോര്‍ജ്ജ് കളത്തറ, മനു വാസുദേവപ്പണിക്കര്‍, അജിന്‍ കുളങ്ങര, ലൈജു, ജോസ് തയ്യില്‍ എന്നിവര്‍ക്ക് ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു. ബ്രിസ്‌കയുടെ സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും നല്‍കിയ പോസിറ്റീവ് വിമര്‍ശനങ്ങളും, നിര്‍ദ്ദേശങ്ങളും, അഭിനന്ദനങ്ങളുമാണ് ഈ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് വഴിയൊരുക്കിയത്. ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2018 വിജകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി. യൂത്ത് മത്സരവിഭാഗവും കൂടി ഉള്‍പ്പെടുത്തി ടൂര്‍ണമെന്റ് വിപുലമാക്കിയതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വലിയ ടൂര്‍ണമെന്റായി ബ്രിസ്‌ക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വളരുമെന്ന പ്രതീക്ഷയിലാണ് ബ്രിസ്‌ക നേതൃത്വം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles