ഫിലിപ്പ് കണ്ടോത്ത്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിള്‍ കലോത്സവമാണിത്. ദൈവവചനം കലാരൂപങ്ങളിലൂടെ കുട്ടികള്‍ വേദിയിലെത്തിച്ചപ്പോള്‍, അത് അപൂര്‍വ്വമായ മുഹൂര്‍ത്തമാണ് ഏവര്‍ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്‍വ്വം സ്വായത്തമാക്കുന്നതാണ് ഓരോ ബൈബിള്‍ കലോത്സവവും. ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴചവെയ്ക്കാന്‍ കുരുന്നുകള്‍ വേദിയില്‍ മത്സരിച്ചപ്പോള്‍ ആവേശമായത് കാണികള്‍ക്കും SMBCR ന്റെ കീഴിലുള്ള 19 യൂണിറ്റുകളിലെ വിശ്വാസികളും കുട്ടികളും അണിനിരന്ന മഹത്തായ ദിവസമായിരുന്നു ഇന്നലെ ബ്രിസ്‌റ്റോളില്‍ അരങ്ങേറിയത്.

രാവിലെ 9.30ന് SMBCRന്റെ ഡയറക്ടറും ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും എസ്.എം.ബി.സി.ആര്‍ ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും കലോത്സവം ചീഫ് കോ – ഓര്‍ഡിനേറ്റര്‍ ഡിയോണ്‍ ജോസഫ് ഫിലിപ്പ്, ജോസി മാത്യുവുംSr. ലീനാമേരി, Sr. Grace Mary എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠയോടെ ബൈബിള്‍ കലോത്സവത്തിന് തിരികൊളുത്തി.

കൃത്യം 9 മണിക്ക് തന്നെ രജിസ്‌ട്രേഷന്‍ ആരംഭിച്ച് 10 മണിക്ക് തന്നെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോരിച്ചൊരിയുന്ന മഴയെ വെല്ലുവിളിച്ചുകൊണ്ട് വളരെ നേരത്തെ തന്നെ വിശ്വാസികളും മത്സരാര്‍ത്ഥികളും Soathmead Greenway Centreല്‍ എത്തിച്ചേര്‍ന്നിരുന്നു. ദൈവത്തിന്റെ കയ്യൊപ്പുകള്‍ പതിഞ്ഞതായിരുന്നു ഓരോ മത്സരങ്ങളും. പുറത്ത് മഴ ചൊരിയുമ്പോള്‍ അകത്ത് അതിലും ആവേശത്തോടെ കുട്ടികള്‍ തകര്‍ത്താടി.

കുറ്റമറ്റ രീതിയിലുള്ള പ്രഗത്ഭരായ ജഡ്ജിങ്ങ് കമ്മിറ്റി കൂടിയായപ്പോള്‍ ബ്രിസ്‌റ്റോള്‍ – കാര്‍ഡിഫ് റീജിയന്റെ മത്സരങ്ങള്‍ക്ക് കൂടുതല്‍ പകിട്ടേകി.

SMBCRന്റെയുംSTSMCC Committeeയുടെയും നേതൃത്വത്തില്‍ വളരെ മിതമായ നിരക്കില്‍ ഒരുക്കിയിരുന്ന ഭക്ഷണം വളരെ ഹൃദ്യമായിരുന്നു. മാസങ്ങളായി അഹോരാത്രം പ്രയത്‌നിച്ച വിവിധ കമ്മിറ്റികളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിജയമായിരുന്നു ഇന്നലെ നടന്ന ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റിജിയണല്‍ കലോത്സവം. ബൈബിള്‍ കലോത്സവം ചെയര്‍മാനായ ഫാ. ജോസ് പൂവനിക്കുന്നേല്‍ , സി.എസ്.എസ്.ആര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയ് വയലില്‍, എസ്.എം.ബി.സി.ആര്‍ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് ബൈബിള്‍ കലോത്സവം ചീഫ് കോ ഓര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്റിയന്‍, STSMCCട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ലിജോ പടയാട്ടില്‍, ജോസ് മാത്യൂ എന്നിവരും എസ്.എം.ബി.സി.ആര്‍ ജോയിന്റ് ട്രസ്റ്റിമാരായ ജോസി മാത്യു, ഷിജോ തോമസ്, ജോണ്‍സണ്‍ പഴമ്പാട്ടില്‍, മറ്റ് യൂണിറ്റുകളിലെ ട്രസ്റ്റിമാരും ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി. മത്സര റിസള്‍ട്ടുകള്‍ അതാത് സമയത്ത് തന്നെ എസ് എം ബി സി ആറിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

രാത്രി 7 മണിയോടു കൂടി തന്നെ പ്രധാന ഹാളില്‍ പൊതുസമ്മേളനം ആരംഭിച്ചു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ. ജോയ് വയലില്‍ ബൈബിള്‍ കലോത്സവത്തിനെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണം വളരെ മികച്ചതായിരുന്നു.

അതിനുശേഷം ഈ വര്‍ഷം ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും ജി.സി.എസ്.സിക്ക് ഉന്നത വിജയം നേടിയ 10 കുട്ടികള്‍ക്ക് റീജിയന്റെ വക സര്‍ട്ടിഫിക്കറ്റും ട്രോഫിയും രൂപതയുടെ Catechesm Director Fr. Joy Vayalil നല്‍കുകയുണ്ടായി. തുടര്‍ന്ന് മത്സരവിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു. ശേഷം എല്ലാവര്‍ക്കുമായുള്ള സ്‌നേഹവിരുന്ന് നടന്നു. ഈ മത്സരത്തിലെ വിജയികളാണ് നവംബര്‍ നാലിന് നടക്കുന്ന എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുത്ത എല്ലാവര്‍ക്കും വിജയികളായവര്‍ക്കും ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു. രാത്രി 9 മണിയോടു കൂടി എല്ലാവരും പിരിഞ്ഞു.