ബ്രിസ്റ്റോൾ – കാർഡിഫ് റീജണൽ ബൈബിൾ കലോത്സവത്തിന് ഗ്ലോസ്റ്റെർ ഒരുങ്ങി… ഒക്ടോബർ 6 രജിസ്ട്രേഷനുള്ള അവസാന തീയതി

by News Desk | October 4, 2019 3:33 pm

ഗ്ലോസ്റ്ററിലെ ” ദി ക്രിപ്റ്റ് സ്കൂൾ ” ഹാളിൽ വെച്ച് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബ്രിസ്റ്റോൾ – കാർഡിഫ് റീജിയന്റെ ബൈബിൾ കലോത്സവം ഒക്ടോബർ പത്തൊമ്പതാം തിയതി ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ള വരെയാണ് നവംബർ 16ന് ലിവർപൂളിൽ വെച്ച് നടക്കുന്ന എപ്പാർക്കിയൽ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.

തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസ്സിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് ബൈബിൾ കലോൽസവങ്ങൾ. ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണിന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരങ്ങളുടെ ” rules & guidelines”, മറ്റുള്ള വിവരങ്ങളും www.smegbiblekalolsavam.com ൽ ലഭ്യമാണ്.

ക്രിപ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, മിതമായ നിരക്കിൽ പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു.

ദൈവവചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും അത് പുതുതലമുറയിലേക്ക് പകരുവാനും ഉള്ള ഒരു അവസരമായി ബൈബിൾ കലോത്സവത്തെ കണ്ട് മത്സരങ്ങളിൽ പങ്കെടുത്തു റീജിയണൽ ബൈബിൾ കലോത്സവം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോൾ – കാർഡിഫ് റീജിയണൽ ഡയറക്ടർ ഫാദർ പോൾ വെട്ടിക്കാട് CST യും, റീജിയണിലെ മറ്റ് വൈദികരും, റീജണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും, റോയി സെബാസ്റ്റ്യനും എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

-ഫിലിപ്പ് കണ്ടോത്ത്, റീജിയണൽ ട്രസ്റ്റീ – 07703063836
-റോയി സെബാസ്റ്റ്യൻ , കലോൽസവം കോഡിനേറ്റർ- 07862701046
– ഡോക്ടർ ജോസി മാത്യു ( കാർഡിഫ്), കലോൽസവം വൈഫ് കോഡിനേറ്റർ
– ഷാജി ജോസഫ് ( ഗ്ലോസ്റ്റെർ ), കലോൽസവം വൈസ് കോഡിനേറ്റർ

Venue address :-
The Crypt School Hall
PODSMEAD
GLOUCESTER
GL 2 5AE

Endnotes:
  1. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും.: http://malayalamuk.com/bible-kalolasavam-by-malayalam-uk-news-team/
  2. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് തിരശ്ശീല വീണു. ആതിഥേയരായ പ്രസ്റ്റൺ റീജിയൺ കിരീടം ചൂടി. ദൈവവചനം ഉത്സവമാക്കണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ.: http://malayalamuk.com/bible-kalolsavam-proston-first-place/
  3. ഗ്ലോസ്റ്റർ ഒരുങ്ങി , ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം ഒക്ടോബർ 19 ശനിയാഴ്‌ച: http://malayalamuk.com/smbcr-biblekalotavanews/
  4. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം ഒക്ടോബർ 19-)0 തീയതി ഗ്ലോസ്റ്റർ CRYPT SCHOOL ഹാളിൽ വച്ച് നടക്കും.: http://malayalamuk.com/smbcr-bibilekalolsavam/
  5. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ റീജണൽ ബൈബിൾ കൺവെൻഷനുകൾക്ക് നോർവിച്ചിൽ 22 ന് ആരംഭമാവും.: http://malayalamuk.com/the-great-britain-zero-malabar-regional-bible-conventions-will-begin-in-norwich-on-the-22nd/
  6. കാന്റർബറിയിൽ 600 ഓളം കലാകാരന്മാർ മാറ്റുരക്കുന്ന വചനോത്സവം; ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം 19 ന് ശനിയാഴ്ച.: http://malayalamuk.com/london-regional-bible-celebration-on-saturday-19th-september/

Source URL: http://malayalamuk.com/bristol-cardiff-regional-biblekalosavam-news/