ഇംഗ്ലണ്ടിലെ പല മേഖലകളിലും നേരിയ തോതിൽ വർണ്ണവിവേചനം നിലനിൽക്കുന്നുണ്ട്. വിവേചനം പാടേ മാഞ്ഞുപോയിട്ടില്ലെന്ന് തെളിയിക്കുകയാണ് ഹെര്‍ട്ട്ഫഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡന്‍ സിറ്റിയിലുള്ള കോട്ട് ബ്രസേറി റെസ്റ്റോറന്റിൽ നടന്ന സംഭവം.വെളുത്തവനും കറുത്തവനുമെന്ന വിവേചനം രാജ്യത്ത് നില നിൽക്കുന്നതിനാൽ ഇത്തരം റേസിസത്തെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും തുടരുകയാണ്.   ഞായറാഴ്ച ഉച്ചയ്ക്ക് കോട്ട് ബ്രസേറിയില്‍നിന്ന് ഭക്ഷണം കഴിക്കാമെന്നുറച്ചെത്തിയ ബംഗ്ലാദേശുകാരിയായ ഫാത്തിമ രജീനയ്ക്കും സുഹൃത്ത് നാസര്‍ റഹീമിനും ഇവിടെ സീറ്റ് നിഷേധിക്കപ്പെട്ടു. റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ സീറ്റ് ഉള്ളൂവെന്നാണ് ഇവരോട് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍, ഹോട്ടലിലെ സീറ്റുകളാകെ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് രജീന പറയുന്നത്.

Côte Brasserie in Welwyn GC

സംശയം തോന്നിയ രജീനയും സുഹൃത്തും അല്‍പം മാറിനിന്നശേഷം റെസ്റ്റോറന്റിലേക്ക് ഫോണ്‍ വിളിച്ചു. വൈറ്റ് ആക്സന്റില്‍ സംസാരിച്ച ഇവരോട് പതിനഞ്ചുമിനിറ്റിനുള്ളില്‍ സീറ്റ് നല്‍കാമെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുകയും ചെയ്തു. ശരിയായ വംശീയ വിദ്വേഷമാണ് നേരിട്ടുചെന്നപ്പോള്‍ നേരത്തേ ഹോട്ടലുകാര്‍ പ്രകടിപ്പിച്ചതെന്ന് രജീന പറയുന്നു. അതുകൊണ്ടാണ് വൈറ്റ് ആക്സന്റില്‍ സംസാരിച്ച്‌ സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചതും. തങ്ങള്‍ അപമാനിക്കപ്പെട്ടുവെന്ന തോന്നലാണ് ആ നിമിഷമുണ്ടായതെന്ന് രജീനനയും സുഹൃത്ത് റഹീമും പറഞ്ഞു. വൈറ്റ് ആക്സന്റില്‍ സംസാരിച്ചപ്പോള്‍ത്തന്നെ ഹോട്ടലില്‍ ജീവനക്കാരി സീറ്റ് അവെയ്ലബിള്‍ ആണെന്ന് പറഞ്ഞതായും രജീന പറയുന്നു.

തൊട്ടുമുൻപ് നേരിട്ടുവന്നപ്പോള്‍ സീറ്റില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് സുഹൃത്തായ റഹിം അവരോട് ചോദിച്ചു. എന്നാൽ തങ്ങളുടെ തൊലിയുടെ നിറം കണ്ടിട്ടായിരുന്നോ ഇതെന്ന് ചോദിച്ചതോടെ ഫോണ്‍ കട്ടായെന്നും ഇയാൾ പറയുന്നു.

Image result for racism in london bangaladeshi women fathima

ലണ്ടനിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ പിഎച്ച്‌ഡി ചെയ്യുകയാണ് രജീന. തനിക്കും റഹിമിനും നേര്‍ക്ക് ഹോട്ടലില്‍നിന്നുണ്ടായ ദുരനുഭനം രജീന ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒട്ടേറെപ്പേരാണ് ഹോട്ടലിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുന്നത്. ഹോട്ടലധികൃതര്‍ സംഭവത്തില്‍ മാപ്പുചോദിക്കണമെന്നതാണ് രജീനയുടെ ആവശ്യം.