ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 മരണം; നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്ക്

by News Desk 1 | July 1, 2018 10:21 am

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. പൗരി ഗാഡ്‌വാലിലെ ദൂമകോട്ടില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.  രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മറിഞ്ഞതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രാവിലെ 8.45നായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ എട്ട് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

28 സീറ്റുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. എത്ര യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. 60 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് വീണത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടന്ന് ഗഡ്‌വാല്‍ കമ്മീഷണര്‍ ദിലിപ് ജവാല്‍കര്‍ പറഞ്ഞു.

Endnotes:
  1. ജമ്മു കശ്മീരില്‍ വിനോദയാത്രയ്ക്ക് പോയ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 പേർ മരിച്ചു: http://malayalamuk.com/jk-school-bus-carrying-40-students-falls-into-gorge-many-feared-dead/
  2. സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; മറിഞ്ഞത് 100 അടി താഴ്ചയില്‍: http://malayalamuk.com/school-bus-accident/
  3. ഇതാണ് ആ നാല്പതു ജീവൻ രക്ഷിച്ച കരങ്ങൾ !!! കൊക്കയിലേക്ക് മറിയേണ്ട ബസില്‍ നിന്ന് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച കപിലിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ….: http://malayalamuk.com/accident-help-gods-hand/
  4. കര്‍ണ്ണാടകയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് കുട്ടികളുള്‍പ്പെടെ 25 മരണം; മരണസംഖ്യ ഉയര്‍ന്നേക്കും: http://malayalamuk.com/bus-accident-5/
  5. നിയന്ത്രണംവിട്ട ബസ് നിര്‍ത്തിയിട്ട കാറുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; 14 പേര്‍ക്ക് പരിക്ക്; 25 ഓളം കാറുകള്‍ തകര്‍ന്നു: http://malayalamuk.com/bus-crashes-into-25-parked-cars-and-leaves-14-hurt/
  6. കെഎസ്ആര്‍ടിസി ബസ് കുളത്തിലേക്ക് മറിഞ്ഞ് എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്: http://malayalamuk.com/bus-accident-karokkare-bangalore/

Source URL: http://malayalamuk.com/bus-accident-4/