യൂറോപ്പിയൻ യൂണിയന്റെ പുതിയ സർചാർജ് നിയമം ഇന്ന് മുതൽ യുകെയിലും ബാധകമാകുമ്പോൾ സംഭവിക്കുന്നത് 

യൂറോപ്പിയൻ യൂണിയന്റെ പുതിയ സർചാർജ് നിയമം ഇന്ന് മുതൽ യുകെയിലും ബാധകമാകുമ്പോൾ സംഭവിക്കുന്നത് 
January 13 22:27 2018 Print This Article

ലണ്ടന്‍: ബ്രിട്ടൻ യൂറോപ്പിയൻ യൂണിയനിൽ നിന്നും ഉള്ള വിടുതൽ പൂർണ്ണമാകാൻ സമയം ഇനിയും ബാക്കി നിൽക്കുന്നതുംമൂലം യൂറോപ്പിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. അതുമൂലം ഉപഭോക്താക്കളില്‍ നിന്ന് കാര്‍ഡ് പേയ്‌മെന്റ് ഫീ എന്ന രീതിയില്‍ ഇന്ന് മുതല്‍ അധിക തുക ഈടാക്കാന്‍ കഴിയില്ല യുകെയിലെ ഒരു ബിസിനസ് സ്ഥാപനത്തിനും ഇന്ന് മുതൽ അധികാരമില്ല. യൂറോപ്പ്യൻ നിയമപ്രകാരം മാസ്റ്റർ കാർഡിനും, വിസാ കാർഡിനും മാത്രമാണ് ഈ നിയമം ബാധകം. എന്നാൽ യുകെ ഗവണ്മെന്റ് കുറച്ചുകൂടി കടന്ന് പേപാൽ, ആപ്പിൾ പേ, അമേരിക്കൻ എക്സ്പ്രസ്സ് എന്നിവക്കുകൂടി നിയമം ബാധകമാക്കി. അതേസമയം പുതിയ നിയമത്തിന്റെ മറവില്‍ സാധനങ്ങള്‍ക്കോ സര്‍വീസുകള്‍ക്കോ കൂടുതല്‍ തുക നല്‍കേണ്ടി വരുമോയെന്നതിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പുതിയ നിയമമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോള്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കരുത് എന്നാണ്. പക്ഷെ പുതിയ നിയമത്തിന്റെ മറവില്‍ അധിക തുക ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്രേത്യകിച്ച് ട്രാവല്‍ ഏജന്റുമാര്‍, ടേക്ക് എവേയ് സ്ഥാപനങ്ങള്‍,എയര്‍ലൈന്‍സ് സ്ഥാപനങ്ങള്‍, ഫുട്ബാള്‍ ക്ലെബ്ബൂകള്‍ തുടങ്ങിയവ ഇതുവരെ ഈടാക്കിയിരുന്ന അധിക തുക തങ്ങളുടെ സര്‍വീസുകളില്‍ തന്നെ അധികമായി രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയമം അനുസരിച്ച് കൊടുക്കുന്ന സര്‍വ്വീസ് ഒരുപോലെ ബാധകമാകണമെന്നാണ്. അതായത് കാഷ് പേയ്‌മെന്റ് നടത്തിയാലും കാര്‍ഡ് പേയ്‌മെന്റ് നടത്തിയാലും തുക ഒന്നു തന്നെയാകണമെന്നാണ്.

മുന്‍പ് തുടര്‍ന്നിരുന്നത് പോലെ കാര്‍ഡ് പേയ്‌മെന്റ്കാര്‍ക്ക് അധിക തുക ഈടാക്കാന്‍ പാടില്ല എന്നാണ്. ഇതിന്റെ മറവിലാണ് കമ്പനികള്‍ പുതിയ കുറുക്കുവഴികൾ ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വെക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ ഇരുപത്തിയൊന്ന് ശതമാനത്തോളം ഏജന്റുമാര്‍ ബുക്കിങ് ഫീ എന്ന നിലയില്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തി പുതിയ നിയമം മറികടക്കാമെന്നാണ് കരുതുന്നത്. റയാന്‍ എയര്‍ലൈന്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന രണ്ടു ശതമാനം ബുക്കിങ് ഫീ കഴിഞ്ഞയാഴ്ചയോടെ നിറുത്തിയെങ്കിലും, മേധാവി മൈക്കിള്‍ ഓ ലോറി പുതിയ അഡീഷണല്‍ ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. അതേസമയം ബിസിനസ്സ് സെലക്ട് കമ്മിറ്റി ചെയര്‍മാന്‍ എം പി റേച്ചല്‍ റീവ്‌സ് അധിക തുക ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ അതി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ HMRC യുടെ നികുതിയുടെ കളക്ഷൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന രീതി ഏകദേശം ഒരു മാസം മുൻപേ നിർത്തിയെന്നുള്ളതാണ്.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles