വനിതകൾക്കായി ആദ്യ കാർ ഷോറൂം സൗദി അറേബ്യയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി. ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു.

വനിതകൾക്കായി ആദ്യ കാർ ഷോറൂം സൗദി അറേബ്യയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി. ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു.
January 13 07:00 2018 Print This Article

ന്യൂസ് ഡെസ്ക്

വനിതകൾക്കായുള്ള ആദ്യ കാർ ഷോറൂം സൗദിയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി മാറി. ജെദ്ദയിലെ റെഡ് സീ പോർട്ടിലുള്ള ഷോപ്പിംഗ് മാളിലാണ് പുതിയ കാർ ഷോറൂം. വിവിധ കമ്പനികളുടെ കാറുകൾ ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി ഫൈനാൻസ് സൗകര്യവും ബാങ്കുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ ഷോറൂമുകളിൽ വനിതകൾ മാത്രമേ സ്റ്റാഫ് ആയിട്ടുള്ളൂ.

സൗദിയിൽ  മുപ്പതു വർഷമായി നിലവിലിരുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് നിരോധനം കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കിംഗ് സൽമാൻ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാഹന ഷോറൂമുകൾ ഉടൻ തന്നെ തുറക്കും. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വനിതകളെ 1990 കളിൽ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. കാറുകൾക്ക് പുറമേ മോട്ടോർ ബൈക്കുകൾ ഓടിക്കാനും അനുമതി നല്കാൻ സൗദി ലക്ഷ്യമിടുന്നു.

മനാൽ അൽ ഷരീഫ് എന്ന വനിതയാണ് ഡ്രൈവിംഗ് ലൈസൻസ് നിരോധനം നീക്കാനുള്ള കാമ്പയിന് നേതൃത്വം നല്കിയത്. 2011 ൽ കാർ ഓടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മനാലിനെ ഒൻപത് ദിവസം ജയിലിൽ അടച്ചു. അന്താരാഷ്ട്ര രംഗത്ത് വൻ പ്രതിഷേധമാണ് അന്ന് ഈ നടപടിക്കെതിരെ ഉയർന്നത്.ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ജെദ്ദയിൽ നടന്ന മാച്ചിലാണ് വനികൾക്ക് ഫുട്ബോൾ കാണാൻ അവസരം നല്കിയത്.  സ്പോർട്സ് രംഗത്ത് വനിതകൾക്ക് കൂടുതലായി പങ്കെടുക്കാൻ അനുമതി നല്കുന്ന കാര്യം സൗദി പരിഗണിച്ചു വരികയാണ്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles