സംവിധായകൻ കാര്‍ലോസ് കാര്‍വാലോയ്ക്ക് ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിൽ വച്ച് ദാരുണാന്ത്യം; ഷൂട്ടിംഗിനിടെ സംവിധായകനെ ജിറാഫ് തലകൊണ്ട് ഇടിച്ച് തെറിപ്പിച്ചു….

by News Desk 6 | May 8, 2018 9:51 am

സംവിധായകനു നേരെ ജിറാഫിന്റെ ആക്രമണം. സംഭവത്തെ തുടര്‍ന്ന് സംവിധായകനു ജീവന്‍ നഷ്ടമായി. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടത്.

ഗ്ലെന്‍ ആഫ്രിക് വന്യജീവി പാര്‍ക്കിലായിരുന്നു കാര്‍ലോസ് സിനിമ സംവിധാനം ചെയുന്നതിന് എത്തിയത്. ഈ സീനില്‍ വന്യജീവികളുടെ സാന്നിധ്യം ആവശ്യമുണ്ടായിരുന്നു. അതു കൊണ്ട് ധാരാളം ജിറാഫും മാനുകളും ഉള്ള സ്ഥലമാണ് ഷൂട്ടിംഗിനായി തിരഞ്ഞെടുത്തത്.

അടുത്ത സീനിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയുന്നതിന് വേണ്ടി സംവിധായകനും ക്യാമറാമാനും മറ്റുള്ളവരില്‍ നിന്ന് മാറി നില്‍ക്കുന്ന വേളയിലാണ് സംവിധായകനെ ജിറാഫ് ആക്രമിച്ചത്. ഓടി വന്ന ജിറാഫ് സംവിധായകനെ തല കൊണ്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയേറ്റ സംവിധായകന്‍ അഞ്ചു മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു പോയി. പിന്നീട് തലയിടിച്ച് വീണ കാര്‍ലോസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചങ്കെിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണ മനുഷ്യരെ ആക്രമിക്കാത്ത ജീവിയാണ് ജിറാഫ്. പക്ഷേ അതിവേഗം ഓടാനും വന്യമൃഗങ്ങളെ പോലും തൊഴിച്ചു കൊല്ലാന്‍ ശക്തിയുള്ളവയാണ്

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  3. ഇംഗ്ലണ്ടിലേയ്ക്ക് എത്തിയത് 8000 ഏക്കറിലെ വനസമ്പത്തും ധാതുക്കളും… 99 വർഷം കരാർ നിശ്ചയിക്കുന്ന ബ്രിട്ടീഷ് പതിവ് ഇവിടെ 999 വർഷമായതെങ്ങിനെ? മുല്ലപ്പെരിയാർ കരാറിന്റെ മറവിൽ കേരള ജനത ഒറ്റിക്കൊടുക്കപ്പെട്ടുവോ?  ഹൃദയരക്തത്താൽ ഒപ്പുവയ്ക്കുന്നുവെന്ന് തിരുവിതാംകൂർ രാജാവ് കുറിച്ചതെന്തേ… അഡ്വ.…: http://malayalamuk.com/mullapperiyar-agreement-adv-russel-joy-reveals-the-truth/
  4. ആനമുടി നാഷണൽ പാർക്കിന് സമീപം കാട്ടു തീ; അമ്പതോളം വീടുകൾ കത്തി നശിച്ചു: http://malayalamuk.com/forest-fire-near-anamudi-national-park/
  5. യുകെയില്‍ മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കുന്നു ; മലയാളി നഴ്സുമാര്‍ ഈ സംശുദ്ധ രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്നു ; ലക്ഷ്യം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക: http://malayalamuk.com/aam-aadmi-uk/
  6. കമലഹാസ്സന്റെ പാര്‍ട്ടി ആം ആദ്മി പാര്‍ട്ടി തന്നെ ആണോ ? അതുകൊണ്ടല്ലേ കേജരിവാള്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ ഉദ്ഘാടനത്തിന് വിശിഷ്ട വ്യക്തിയായി ക്ഷണിക്കപ്പെട്ടത് .: http://malayalamuk.com/aap-and-makkal-neethi-mayyam/

Source URL: http://malayalamuk.com/carlos-carvalho-died-after-he-was-head-butted-by-a-giraffe-in-south-africa/