വിബീഷ് സി.ടി

ആലുവ: പ്രളയത്തിലകപ്പെട്ടവരുള്‍പ്പടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ‘അതിജീവനം’ പ്രളയ ബാധിത മേഖലയായ ആലുവയില്‍ സംഘടിപ്പിച്ചിരിക്കുന്നു. തിന്മകളെ വിമര്‍ശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാര്‍ട്ടൂണുകളുടെ ലക്ഷ്യമെന്ന് ഈ കാര്‍ട്ടൂണിസ്റ്റുകള്‍ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവര്‍ക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാന്‍ കഴിയുന്ന പോസിറ്റീവ് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ ഇബ്രാഹീം ബാദുഷ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ 100ല്‍്പ്പരം രചനകള്‍ പ്രദര്‍ശനത്തിനുണ്ടാവും പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുവ സാക്ഷികള്‍ കൂടിയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 2018 സെപ്തംബര്‍ 3ന് ആലുവാ റെയില്‍വേ സ്റ്റേഷനു മുന്‍പിലായി പോസിറ്റീവ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ലൈവ് കാരിക്കേച്ചര്‍ ഷോയും നടക്കും. സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.

രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ കലാകാരന്മാര്‍ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകള്‍ വരയ്ക്കും. അതില്‍ നിന്നു സമാഹരിക്കുന്ന തുക ലളിതകലാ അക്കാദമി, മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യും.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബഹുമാന്യനായ ചെയര്‍മാനും കേരളം ഏറ്റവും ആദരിക്കുന്ന കാര്‍ട്ടൂണിസ്റ്റുക്കളില്‍ ഒരാളുമായ ശ്രീ. സുകുമാര്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായി വരുന്നത് കാര്‍ട്ടൂണിസ്റ്റുകളെ സംബന്ധിച്ച ഏറെ അഭിമാനമുള്ള കാര്യമാണ്. ഒപ്പം മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.