മുഖ്യമന്ത്രിക്കെതിരെ ജാതി പറഞ്ഞു തെറി അധിക്ഷേപം; വീട്ടമ്മക്കെതിരെ കേസ്, സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി…

by News Desk 6 | October 11, 2018 3:02 pm

ജാതിപേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മക്കെതിരെ പൊലീസ് കേസെടുത്തു. പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് കേസ്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിലാണ് പത്തനംതിട്ട ചെറുകോൽ സ്വദേശിയായ മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടാണ് സമരത്തിന്‍റെ രോഷം മുഖ്യമന്ത്രിക്കെതിരെ തിരിയാന്‍ കാരണം.

പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ് എന്ന് എടുത്തുപറഞ്ഞായിരുന്നു അധിക്ഷേപം. തെക്കന്‍ മേഖലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവർ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതി-തെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇവർ‌ക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിരുന്നു.

Endnotes:
  1. ഹനാനെതിരെ ലൈവിൽ, നൂറുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസ് കേസ്; എന്നെ ചതിച്ചതാണ് പുതിയ വിഡിയോയുമായി നൂറുദ്ദീന്‍: http://malayalamuk.com/noorudheen-sheik-hanan-hanani/
  2. വനിതാ മതിൽ : മുഖ്യമന്ത്രിയെ വംശീയമായും ജാതീയമായും അധിക്ഷേപിച്ച് ജന്മഭൂമിയിൽ കാര്‍ട്ടൂണ്‍, പ്രധിഷേധം ഉയരുന്നു….: http://malayalamuk.com/janmabhumi-cartoon-against-cm-pinarayi-vijayan/
  3. അഹങ്കാരിയായ പോലീസ് ഓഫീസർ ബെഹ്‌റ, മുന്‍കൂര്‍ അനുമതിയുമായി മുഖ്യമന്ത്രിയെ കാണാൻ നിയമസഭയ്ക്ക് മുന്നില്‍ നിന്നപ്പോൾ കണ്മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനം ചീറിപ്പാഞ്ഞുപോയി; ലീഗാക്കു വേണ്ടിയുള്ള തിരച്ചിലിനിടയിൽ നിസ്സഹായയായ സഹോദരി എലിസ പൊട്ടിക്കരഞ്ഞു, ഞെട്ടിക്കുന്ന…: http://malayalamuk.com/liga-sister-and-husband-tragedy-story-in-kerala/
  4. ന്യൂയോര്‍ക്ക് ട്രെയിൻ യാത്രക്കിടയിൽ ഇന്ത്യന്‍ യുവതിക്ക് വംശീയ അധിക്ഷേപം; വീഡിയോ വൈറല്‍: http://malayalamuk.com/indian-origin-woman-racially-abused-in-new-york-train/
  5. ചുണ്ടൻ വള്ളം കാണാൻ വന്ന വൈദികനും, കന്യാസ്ത്രീകള്‍ക്കും നേരെ തെറി അഭിഷേകം; വള്ളകമ്മറ്റി അംഗത്തിനെതിരെ ജനരോഷം: http://malayalamuk.com/priest-champakulam-chundan-vallam-board-issue/
  6. അക്കങ്ങൾ മാറിമറിയുന്നു….!!! കരുനീക്കങ്ങള്‍ സജീവം; മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ചകൾ രാഹുലിലേക്ക്: http://malayalamuk.com/election-results-2018-trends-congress-ahead/

Source URL: http://malayalamuk.com/case-filed-cast-insult-against-cm/