back to homepage

നിയമം

സുപ്രീം കോടതിയെ ധിക്കരിച്ച ജസ്റ്റിസ് കര്‍ണ്ണന്‍ ഒടുവില്‍ ജയിലിലേക്ക്; ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കര്‍ണ്ണനെ ജയിലിലടച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി ആറുമാസം തടവിനു ശിക്ഷിച്ച കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി. എസ് കര്‍ണന്‍ ശിക്ഷ അനുഭവിച്ചേ തീരൂ എന്ന് സുപ്രീം കോടതി. തനിക്ക് ലഭിച്ച ആറ് മാസത്തെ ജയില്‍ശിക്ഷ റദ്ദാക്കണമെന്നും ഇടക്കാല ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട്

Read More

യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഇമെയിലിനും ഫീസ്! 5.48 പൗണ്ട് ഫീസ് നാളെ മുതല്‍ പ്രാബല്യത്തില്‍

ലണ്ടന്‍: യുകെ വിസക്കായി ബ്രിട്ടീഷ് സര്‍ക്കാരിന് ഇമെയില്‍ അയക്കുന്നവര്‍ക്ക് ഇനിമുതല്‍ 5.48 പൗണ്ടിന്റെ ഒരു ബില്‍ കൂടി വരും. യുകെ വിസയ്ക്കായുള്ള ഇ-അപേക്ഷ സമര്‍പ്പിക്കുന്നതിനു മുമ്പായി ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഈ തുക നല്‍കണം. നാളെ മുതലാണ് ഈ പരിഷ്‌കാരം നിലവില്‍ വരുന്നത്. അപേക്ഷകരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതല യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷന്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചു. ഇതാണ് അപേക്ഷകരില്‍ നിന്ന് ഫീസ് വാങ്ങാന്‍ കാരണമായി വ്യക്തമാക്കിയിരിക്കുന്നത്.

Read More

പ്രീമിയം നിരക്കില്‍ വര്‍ദ്ധന; യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ്

ലണ്ടന്‍: യുകെയിലെ കാര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ റെക്കോര്‍ഡ് വളര്‍ച്ച. പ്രീമിയം നിരക്കുകളിലെ നികുതി വര്‍ദ്ധന മൂലമാണ് ഈ വളര്‍ച്ച. കംപെയര്‍ദിമാര്‍ക്കറ്റ്.കോം എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ശരാശരി പോളിസി നിരക്ക് ഈ മാസം 800 പൗണ്ട് ആയി ഉയരും. 2015 ജൂണിലേതിനേക്കാള്‍ 200 പൗണ്ട് കൂടുതലും ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 14 ശതമാനം ഉയര്‍ന്ന നിരക്കുമാണ് ഇത്. ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് നിരക്ക് ഈ വ്യാഴാഴ്ച മുതല്‍ 12 ശതമാനമായി ഉയരും.

Read More

ട്രാഫിക് കോണുകള്‍ വീടുകള്‍ക്കു മുന്നില്‍ പാര്‍ക്കിംഗ് അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നത് നിയമപരമാണോ?

ലണ്ടന്‍: തെരുവുകളോട് ചേര്‍ന്നുള്ള വീടുകള്‍ക്കു മുന്നില്‍ പാര്‍ക്കിംഗ് സ്ഥലം അടയാളപ്പെടുത്താന്‍ മിക്കയാളുകളും ട്രാഫിക് കോണുകള്‍ ഉപയോഗിക്കാറുണ്ട്. പാര്‍ക്കിംഗ് സ്ഥലം ഉറപ്പാക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് ജനങ്ങള്‍ ഇതിനെ കാണുന്നത്. എന്നാല്‍ ഈ സമ്പ്രദായം മിക്കവാറും അയല്‍ക്കാരുമായുള്ള വഴക്കിലേക്ക് നയിക്കാറുണ്ട്. പാര്‍ക്കിംഗിനായി നല്ല സ്ഥലം തിരഞ്ഞെടുക്കാനുള്ള മത്സരമായിരിക്കും ഈ തര്‍ക്കങ്ങള്‍ക്ക് കാരണമാകുക. എന്നാല്‍ ട്രാഫിക് കോണുകള്‍ ഈ വിധത്തില്‍ ഉപയോഗിക്കുന്നത് നിയമപരമായി ശരിയാണോ?

Read More

മാതാപിതാക്കളുടെ അസാന്നിദ്ധ്യത്തില്‍ ‘മതം മാറി നടന്ന വിവാഹം’ റദ്ദാക്കിയതിനെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേയ്ക്ക്

മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ മതം മാറി നടത്തിയ വിവാഹം റദ്ദു ചെയ്ത വിധിക്കെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേയ്ക്ക്. കൊല്ലം സ്വദേശിയായ ഷെഫീനും വൈക്കം സ്വദേശിയായ ഹാദിയയുമാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. മതം മാറിയതിനുശേഷം നടന്ന വിവാഹം മാതാപിതാക്കളുടെ അസാന്നിധ്യത്ത ിലായതിനാല്‍ സാധുകരിക്കപ്പെടില്ല എന്നു ചൂണ്ടിക്കാട്ടിയാണ്

Read More

കണ്‍സര്‍വേറ്റീവ് കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പ്രകനപത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിയേറ്റ നയം ഇന്ത്യന്‍ കറി റെസ്റ്റോറന്റുകള്‍ക്ക് മരണമണിയാകുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ വിദഗ്ദ്ധരായ ജീവനക്കാരെ സൃഷ്ടിക്കാനെന്ന പേരില്‍ ലെവി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് നൂറുകണക്കിന് റെസ്‌റ്റോറന്റ് ഉടമയും മുന്‍നിര ഷെഫുമായ സൈറസ് ടോഡിവാല പറയുന്നു. അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലണ്ടനിലെ കഫേ സ്‌പൈസ് നമസ്‌തേ റെസ്റ്റോറന്റ് ഉടമയാണ് ഇദ്ദേഹം.

Read More

പഴയ 5 പൗണ്ട് നോട്ടുകള്‍ ഇനിമുതല്‍ അസാധു; ഉപയോഗിക്കാനാകുന്നത് ഇന്നുകൂടി മാത്രം

ലണ്ടന്‍: 5 പൗണ്ടിന്റെ പഴയ പേപ്പര്‍ നോട്ടുകള്‍ ഇന്നു കൂടി മാത്രമേ ഉപയോഗിക്കാനാകൂ. ജയില്‍ പരിഷ്‌കര്‍ത്താവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന എലിസബത്ത് ഫ്രൈയുടെ ചിത്രത്തോടു കൂടിയ നോട്ടുകള്‍ക്ക് നാളെ മുതല്‍ മൂല്യമുണ്ടാകില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പകരം പുതിയ പ്ലാസ്റ്റിക് നോട്ടുകളായിരിക്കും ഇനി വിപണിയില്‍ ഉണ്ടാകുക. ഇത്തരം നോട്ടുകള്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങാവുന്നതാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ 50 ശതമാനത്തിലേറെ നോട്ടുകള്‍ തിരികെ എത്തിയിട്ടുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read More

തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഇന്റര്‍നെറ്റ് സ്പീഡ് പരസ്യം ചെയ്യുന്ന ടെലികോം കമ്പനികള്‍ക്കെതിരെ നടപടി

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പരസ്യം ചെയ്ത് ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മികച്ച ബ്രോഡ്ബാന്‍ഡ് വേഗത അവകാശപ്പെടുകയും എന്നാല്‍ പ്രായോഗിക തലത്തില്‍ അത് ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. പരസ്യങ്ങളില്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന ഉയര്‍ന്ന ഇന്റര്‍നെറ്റ് ഇന്റര്‍നെറ്റ് വേഗത പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്നും നിലവിലുള്ള നിയമങ്ങള്‍ ഇവയെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്നും പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്നാണ് നടപടി.

Read More

കോഡി ബോക്‌സ് ഉപയോഗിച്ച് പൈററ്റഡ് സിനിമകള്‍ കാണുന്നവര്‍ക്ക് ജയില്‍ ശിക്ഷ; പുതിയ നിയമം പ്രാബല്യത്തില്‍

ലണ്ടന്‍: സിനിമകളുടെയും ടിവ ഷോകളുടെയും വ്യാജപ്പതിപ്പുകള്‍ കോഡി ബോക്‌സ് ഉപയോഗിച്ച് കാണുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന നിയമം ബ്രിട്ടന്‍ പാസാക്കി. പുതിയ ഡിജിറ്റല്‍ ഇക്കോണമി ആക്റ്റിലാണ് കോഡി ബോക്‌സ് പോലുള്ള ലൈവ് സ്ട്രീമിംഗ് ഉപകരണങ്ങളിലൂടെയുള്ള പൈറസി തടയാനുള്ള വകുപ്പികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പകര്‍പ്പവകാശ ലംഘനത്തിന് രണ്ട് വര്‍ഷമായിരുന്നു ഇതുവരെ ലഭിച്ചിരുന്ന പരമാവധി ശിക്ഷ. ഇത് പത്ത് വര്‍ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രാജ്ഞിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ നിയമം പ്രാബല്യത്തിലായി.

Read More

തനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് കര്‍ണ്ണന്‍? ഒരു പരിശോധനയ്ക്കും തയാറല്ല; തനിക്കെതിരെ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ഡിജിപിക്കെതിരെ നടപടിയെടുക്കാൻ മറ്റൊരു ഉത്തരവിറക്കേണ്ടിവരുമെന്നും ജസ്റ്റിസ് കർണൻ

ന്യൂഡൽഹി: തനിക്കെതിരായ സുപ്രീംകോടതി ഉത്തരവ് തള്ളി ജസ്റ്റിസ് സി.എസ് കർണൻ. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി വൈദ്യപരിശോധന നടത്താൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെയാണ് ജസ്റ്റിസ് കർണൻ രംഗത്തെത്തിയിരിക്കുന്നത്. താൻ യാതൊരു പരിശോധനയ്ക്കും തയ്യാറല്ലെന്നും സുപ്രിം കോടതിക്ക് അങ്ങനെ വിധിക്കാൻ എന്തധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

Read More