back to homepage

Associations

സഹൃദങ്ങളുടെ കൂടിച്ചേരലായി ചാലക്കൂടി ചങ്ങാത്തം-2018 0

ഈ വര്‍ഷത്തെ ചാലക്കുടി ചങ്ങാത്തം 6മത് വാര്‍ഷിക ദിനം 2018 ജൂണ്‍ 30ന് നോട്ടിംഗ്ഹാമിലെ പേപ്പല്‍വിക്ക് വില്ലേജ് ഹാളില്‍ രാവിലെ 11 മണിയോടെ ആരംഭിച്ചു. താലത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നാട്ടില്‍ നിന്നും ഇപ്പോള്‍ യുകെയിലുള്ള ചാലക്കുടി ചങ്ങാത്തം അംഗങ്ങളുടെ മാതാപിതാക്കള്‍ വേദിയില്‍ വന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവന്ററിയില്‍ നിന്നും ഷാജു പള്ളിപ്പാടന്റെ നേതൃത്വത്തിലുള്ള ചെണ്ട മേളവും മാഞ്ചസ്റ്ററില്‍ നിന്ന് ഷാജൂ വാളൂരാന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം കാണികളെ പ്രകമ്പനം കൊള്ളിച്ചു.

Read More

ആഷ്‌ഫോര്‍ഡുകാര്‍ കായികമേള മഹാമേളയാക്കി; ഊഞ്ഞാല്‍-2018 നായി കാത്തിരിക്കുന്നു; അവതരണഗാനം തയ്യാറായി, സ്വാഗത തൃത്ത പരിശീലനം അണിയറയില്‍ തുടങ്ങി 0

ആഷ്‌ഫോര്‍ഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബോറോ റീജിയണല്‍ ഗ്രൗണ്ടില്‍ പ്രൗഢഗംഭീരമായി നടന്നു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫ് കായികമേള ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മോളി ജോളി, ട്രീസാ സുബിന്‍, സുജോ ജെയിംസ്, ജെറി ജോസ് എന്നിവരും കമ്മറ്റി അംഗങ്ങളും നൂറുക്കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് കായികമേള മഹാസംഭവമാക്കി മാറ്റി.

Read More

സമീക്ഷ പുരോഗമന സാംസ്‌കാരിക വേദി സാംസ്‌കാരിക സമ്മേളനം ജൂലൈ 07ന് പൂളില്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടകനാകും 0

പുരോഗമന ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങള്‍ക്കും പ്രധ്യാന്യം നല്‍കി യുകെയില്‍ രൂപീകൃതമായ സമീക്ഷയെന്ന സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെഞ്ഞൈടുപ്പും ജൂലൈ 7 ശനിയാഴ്ച്ച പൂളില്‍ വെച്ച് നടത്തപ്പെടുന്നു. ബഹു. കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന സമ്മേളനത്തില്‍ യുകെയിലെ വിവിധ ചാപ്റ്ററുകലിലെ പ്രതിനിധികള്‍ പങ്കെടുക്കുന്നതിനോടപ്പം ലോക കേരളസഭയില്‍ യുകെയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും യുകെയിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് മത്സരിച്ച് ജയിച്ച മലയാളികളായ പ്രതിനിധികളും യുകെ മിഷന്‍ പ്രവര്‍ത്തകരും പങ്കെടുക്കുന്നതായിരിക്കും.

Read More

കൊലപാതകത്തെ ന്യായീകരിക്കാന്‍ ഒരു പ്രത്യയശാസ്ത്രത്തിനും കഴിയില്ല; ആം ആദ്മി പാര്‍ട്ടി 0

കേവലം യുവത്വത്തിലേക്കു കാലെടുത്തുവെക്കുന്ന അഭിമന്യു എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തുകയും അര്‍ജുനന്‍ എന്ന വിദ്യാര്‍ത്ഥിയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തവര്‍ ഏതു രാഷ്ട്രീയം പറയുന്നവരായാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആം ആദ്മി പാര്‍ട്ടി.

Read More

തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം 0

ലണ്ടന്‍: ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡില്‍ നടത്തപ്പെടുന്ന അഞ്ചാമത് തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിന് ഇനി നാലുനാള്‍ മാത്രം.

Read More

ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപ കൈമാറി 0

കുറ്റ്യാടി: ജീവിതം വഴിമുട്ടിയ കൊച്ചേട്ടനും കുടുംബത്തിനും വോകിംഗ് കാരുണ്യയുടെ സഹായമായ നാല്പത്തിയാറായിരത്തി മുന്നൂറു രൂപയുടെ ചെക്ക് കുണ്ടുതോട് സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ ആന്റോ മൂലയില്‍ കൊച്ചേട്ടന്റെ ഭാര്യക്ക് കൈമാറി, തദവസരത്തില്‍ വോകിംഗ് കാരുണ്യയുടെ സെക്രട്ടറിയുടെ പിതാവ് സെബാസ്റ്റ്യന്‍ പുളിന്തറയും സന്നിഹിതനായിരുന്നു. കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്.

Read More

യുക്മ കേരളാ പൂരം വള്ളംകളിയില്‍ ജേതാക്കളായത് ലിവര്‍പൂള്‍ ടീം, നോട്ടിംഗ്ഹാം രണ്ടാമതെത്തി. ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഓക്സ്ഫോര്‍ഡ് വേദിയായി 0

രണ്ടാമത് യുക്മ വള്ളംകളിയില്‍ ജലചക്രവര്‍ത്തിയായത് തായങ്കരി. തോമസ്കുട്ടി ഫ്രാന്‍സിസ് നേതൃത്വം നല്‍​കിയ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് നേടിയ ഉജ്ജ്വല വിജയത്തിന് ഫാര്‍മൂര്‍ തടാകക്കരയില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ സാക്ഷ്യയായി. പ്രാഥമിക റൗണ്ട് മുതല്‍ ആധികാരിക വിജയം നേടിയാണ് ജവഹര്‍ തായങ്കരി

Read More

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ ഓണം ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു 0

സെപ്റ്റംബര്‍ 22ാം തിയതി നടക്കുന്ന ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ (LIMA) ഓണാഘോഷ പരിപാടികളുടെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടോം ജോസ് തടിയംപാട് ലിമയുടെ സീനിയര്‍ മെമ്പറായ ജോര്‍ജ് കിഴക്കേക്കരയ്ക്കു നല്‍കികൊണ്ട് നിര്‍വഹിച്ചു. ലിവര്‍പൂളിലെ സ്പൈസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ലിമ ഭാരവാഹികള്‍ പങ്കെടുത്തു.

Read More

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഗുരുപൂര്‍ണിമ ആഘോഷം വിവിധ പരിപാടികളോടെ ശനിയാഴ്ച ക്രോയിഡോണില്‍ വെച്ചു നടക്കും 0

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഗുരുപൂര്‍ണിമ ആഘോഷമായി നാളെ ക്രോയിഡോണില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗുരുപൂര്‍ണിമ ആഘോഷം വ്യാസമഹര്‍ഷിയെ അനുസ്മരിച്ചാണ് കൊണ്ടാടുന്നത്. അതുകൊണ്ട് ഈ ദിവസം വ്യാസപൂര്‍ണ്ണിമ എന്നും അറിയപ്പെടുന്നു. അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാന്‍ ജ്ഞാനമാകുന്ന

Read More

കോതനല്ലൂര്‍ സംഗമം നാളെ തുടങ്ങും. ഒമ്പതാമത് സംഗമത്തിന് ഇക്കുറി ഡെര്‍ബി വേദിയാകും. 0

ഒമ്പതാമത് കോതനല്ലൂര്‍ സംഗമം വര്‍ണ്ണാഭമായ പരിപാടികളോടെ നാളെ ഡെര്‍ബിയില്‍ ആരംഭിക്കും. ഡെര്‍ബിയിലെ സ്മാള്‍വുഡ് മാനൊര്‍ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നാലു മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

Read More