back to homepage

Associations

കിരീടം നിലനിർത്താൻ ബി സി എം സി നാളെ ഷെഫീൽഡിൽ .. അനുദിനം കരുത്താർജിക്കുന്ന മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ 0

ബർമിങ്ഹാം: ബി സി എം സി.. വിജയങ്ങൾ പുത്തരിയല്ലാത്ത മിഡ്‌ലാൻഡ്‌സിലെ അസോസിയേഷൻ.. യുകെ മലയാളികളെ വിജയത്തിന്റെ പടവുകൾ കാണിച്ചുകൊണ്ടിരിക്കുന്ന അസോസിയേഷൻ… പ്രവർത്തനത്തിൽ മുൻപന്തിയിൽ..  വടംവലിയിൽ യുകെയിലെ വമ്പൻ ടീമുകളെ തോൽപ്പിച്ച പടക്കുതിരകൾ.. തീർന്നില്ല കഴിഞ്ഞ വർഷത്തെ യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ  വിജയപാതയിൽ എത്തിയ അസ്സോസിയേഷൻ…

Read More

ചീട്ടുകളി പ്രേമികള്‍ക്കായി ഗ്ലാസ്‌ഗോയില്‍ ഇന്റര്‍നാഷണല്‍ റമ്മി ടൂര്‍ണമെന്റ് 0

അതിവിപുലമായ രീതിയില്‍ റമ്മി, ലേലം മത്സരങ്ങള്‍ ഒരുക്കി ഗ്ലാസ്‌ഗോ ഇന്റര്‍നാഷണല്‍ റമ്മി-2018 സജ്ജമായിരിക്കുന്നു. ഈ വരുന്ന നവംബര്‍ 9, 10, 11 തീയതികളില്‍ ആണ് ചീട്ടുകളിയുടെ കാര്‍ണിവല്‍ അരങ്ങേറുക. ബുദ്ധിയും തന്ത്രവും ഭാഗ്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരങ്ങളില്‍ മാറ്റുരക്കുവാന്‍ ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നും നൂറ്റമ്പതോളം മത്സരാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നതായി ടൂര്‍ണമെന്റ് സംഘാടകരായ ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് അറിയിച്ചു.

Read More

ദേശീയ കലാമേളയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനായി കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിയും സംഘവും ശനിയാഴ്ച ഷെഫീല്‍ഡിലേയ്ക്ക് . മുന്നാം തവണയാണ് ബിന്ദു സോമന്‍  കലാതിലകപട്ടം നേടുന്നത് . അഞ്ച് തവണ റീജണല്‍ കലാമേളയില്‍ ചാമ്പ്യന്മാരായ ജി എം യുടെ ചുണക്കുട്ടികള്‍ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിലും താരങ്ങളാകും. 0

സ്വന്തം ലേഖകന്‍ ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ദേശീയ

Read More

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍ ക്രോയിഡോണില്‍ വിപുലമായ ചടങ്ങുകളോടെ നടന്നു;ഈ മാസത്തെ സത്സംഗം ദീപാവലി ആഘോഷങ്ങമായി ഒക്ടോബര്‍ 27ന് 0

ലണ്ടന്‍: ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ദീപാവലി ആഘോഷമായി ക്രോയിഡോണില്‍ ഈ മാസം 27ന് നടക്കും. പ്രേത്യേക ഭജന, കുട്ടികളുടെ കലാപരിപാടികള്‍, സുധീഷ് സദാന്ദന്‍ നയിക്കുന്ന ഗാനാര്‍ച്ചന, ദീപാരാധന, അന്നദാനം എന്നിവയാണ് കാര്യപരിപാടികള്‍.

Read More

അയ്യപ്പ ഭക്തര്‍ക്ക് നേരെ നടന്ന കിരാത വാഴ്ച അംഗീകരിക്കാന്‍ കഴിയില്ല; ക്രോയ്ഡന്‍ ഹിന്ദു സമാജം 0

ഇന്നലെ പരിപാവനമായ ശബരിമലയെ കലാപ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടു കൊണ്ട് കേരള പോലീസ് നടത്തിയ അക്രമങ്ങള്‍ കാടത്തം നിറഞ്ഞ ഭരണകൂട ഭീകരതയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത് എന്ന് ക്രോയ്ഡന്‍ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍ സെക്രട്ടറി ശ്രീ പ്രേംകുമാര്‍ എന്നിവര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ ഭക്ത സമൂഹത്തിന്റെ ഒപ്പം നില്‍ക്കുന്ന ക്രോയ്ഡന്‍ ഹിന്ദു സമാജം അതിശക്തമായി ഇന്നലെ നടന്ന കിരാത നടപടിയെ അപലപിക്കുന്നതായും അറിയിച്ചു.

Read More

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള; ഹാട്രിക് വിജയത്തോടെ നോര്‍വിച് ചാമ്പ്യന്മാര്‍; സൗത്ത് എന്‍ഡ് റണ്ണേഴ്സ് അപ്പ്; ടോണി അലോഷ്യസ് കലാപ്രതിഭ; നെസ്സിന്‍ നൈസ് കലാതിലകം. 0

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേളയ്ക്ക് വര്‍ണാഭമായ പര്യവസാനം. 2018 ഒക്ടോബര്‍ 6-ാം തീയതി ബാസില്‍ഡണ്‍ ദി ജെയിംസ് ഹോണ്‍സ്ബി സ്‌കൂളില്‍ നടന്ന കലാമേളയില്‍ നോര്‍വിച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) 133 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ഹാട്രിക് വിജയത്തോടെ നേടിയ ഈ നേട്ടം ശ്രദ്ധേയമായി. രണ്ടാം സ്ഥാനം (123 പോയിന്റ്) സൗത്ത് എന്‍ഡ് മലയാളി അസോസിയേഷനും(SMA) മൂന്നാം സ്ഥാനം (102 പോയിന്റ്) കേംബ്രിഡ്ജ് മലയാളി അസോസിയേഷനും(CMA) നേടി. പതിനാല് അസോസിയേഷനുകളില്‍ നിന്നും ചിട്ടയായ പരിശീലനത്തിന് ശേഷം എത്തിയ മത്സാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കാണികള്‍ക്ക് മറക്കാനാവാത്ത നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും മികവുറ്റതായി.

Read More

ലിംക കലാമേള ഒക്ടോബര്‍ 27ന് 0

ലിവര്‍പൂള്‍: ലിംകയുടെ 13-മത് ചില്‍ഡ്രന്‍സ് ഫെസ്റ്റ് വലിയൊരു കലാമേളയായി ഈ വര്‍ഷം മാറ്റപ്പടുകയാണ്. ഒക്ടോബര്‍ 27ന് ശനിയാഴ്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്‌കൂളിലാണ് ഇതിനായി വേദി ഒരുക്കുന്നത്. കഴിഞ്ഞ ഒരു ദശാതാബ്ദക്കാലത്തിലേറെയായി ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമായി അധിവസിക്കുന്ന മലയാളി സമൂഹത്തിലെ കുട്ടികള്‍ക്കും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈ സ്‌കൂളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏറെ അനുഭവവേദ്യമായിത്തീര്‍ന്ന ഒരു കലാ മാമാങ്കമാണ് ലിംകയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ്.

Read More

അഞ്ചാമത്തെ പുതുപ്പള്ളി സംഗമം അവിസ്മരണീയമാക്കി ഗീവര്‍ഗീസ് സഹദായുടെ ജന്മം കൊണ്ട് പേരുകേട്ട കവന്‍ട്രി  0

കവെൻട്രി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച, ഒക്ടോബര്‍ മാസം പതിമൂന്നാം തീയതി കവന്‍ട്രിയിലെ ഷില്‍ട്ടന്‍ ഹാളില്‍ നടന്ന പുതുപ്പള്ളി സംഗമത്തിന് എത്തിയവരെ ഗ്രഹാതുരത്വത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നതായിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം പത്തരക്ക് പുതുപ്പള്ളിയുടെ ആവേശമായ പകിടകളി അത്യാവേശത്തോടെ നടന്നു. പകിടകളി പുതുപ്പള്ളിക്കാരേ പുതുപ്പള്ളിയിലെ ഒരു പഴയ

Read More

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഒക്ടോബര്‍ 19ന് വിപുലമായ ചടങ്ങുകളോടെ ആചരിക്കും 0

ലണ്ടന്‍: ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് എല്ലാ വര്‍ഷത്തെയും പോലെ വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 19 ന് ത്രോണ്‍ട്രോണ്‍ ഹീത്ത് മുരുകന്‍ ക്ഷേത്രത്തില്‍ വെച്ചു വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ നടക്കും. കുട്ടികളെ എഴുത്തിന് ഇരുത്തുന്നു. രക്ഷിതാക്കള്‍ ദയവായി സംഘാടകരുമായി ബന്ധപ്പെടുക.

Read More

ബ്രിസ്റ്റോളിലെ മലയാളി സംരംഭകര്‍ ഒത്തുചേര്‍ന്നു; ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറം രൂപീകൃതമായി; ആദ്യചുവടുകള്‍ നയിക്കാന്‍ ഇവര്‍ 0

സംരംഭങ്ങള്‍ ആരംഭിക്കുകയെന്നത് ഒരു ചെറിയ കാര്യമല്ല. സ്വന്തം ബിസിനസ്സ് ആരംഭിക്കുന്ന ഓരോരുത്തരും സമൂഹത്തിന് കൂടി സംഭാവന നല്‍കുന്നവരാണ്. അവരിലൂടെ മറ്റ് നിരവധി കുടുംബങ്ങളിലേക്ക് കൂടിയാണ് പുരോഗതിയുടെ വെളിച്ചം കടന്നെത്തുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടവര്‍ ഒത്തുചേരുമ്പോള്‍ അറിവിന്റെയും, വളര്‍ച്ചയുടെയും പുതിയ പാതകള്‍ കൂടി താണ്ടുകയാണ്. ആ പാതയിലേക്കുള്ള ആദ്യ ചുവട് വെച്ചുകൊണ്ട് ബ്രിസ്റ്റോളിലെ മലയാളി സംരംഭകര്‍ ഒത്തുചേര്‍ന്ന് ബ്രിസ്റ്റോള്‍ മലയാളി ബിസിനസ്സ് ഫോറത്തിന് രൂപം നല്‍കി.

Read More