Association

ബ്ലാക്ക്ബെൺ സ്പോർട്സ് ക്ലബ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഡബിൾസ് കാരം ബോർഡ്‌ ടൂർണമെന്റിൽ നിരവധി ടീമുകൾ പങ്കെടുക്കുകയും നിരവധി ആളുകൾ കളികാണുന്നതിനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എത്തിച്ചേരുകയും ചെയ്തു. പ്രസിഡന്റ്‌ ഷിജോയുടെയും ജനറൽ സെക്രട്ടറി അജിലിന്റെയും ട്രഷറർ ഹാമിൽട്ടൻ മറ്റു കമ്മിറ്റി അഗങ്ങൾ ആയ അനിൽ, ബിജോയ്‌, റെജി, സഞ്ചു, ജിജോ, ലിജോ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ഇതിൽ ഒന്നാം സ്ഥാനം ലിജോയും ആൽബിനും കരസ്ഥമാക്കി . രണ്ടാം സ്ഥാനം ഉണ്ണികൃഷ്ണനും സിബിയും മൂന്നാം സ്ഥാനം അനിലും സഞ്ജുവുമാണ് നേടിയത്. വിജയികൾക്ക് ട്രോഫികളും വിതരണം ചെയ്യുകയുണ്ടായി. വാശിയേറിയ മത്സരങ്ങളാണ് എല്ലാ മത്സരാർത്ഥികളും മത്സരത്തിലുടനീളം കാഴ്ച വെച്ചത്.

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ ബ്ലാസ്‌റ്റേഴ്‌സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ആവേശകരമായി. 36 ടീമുകള്‍ പങ്കെടുത്ത മത്സരം രാവിലെ 9 മുതല്‍ രാത്രി 7.30 വരെ നീണ്ടു.പോര്‍ട്ട്ലാന്‍ഡ് സ്ട്രീറ്റിലെ കിങ്‌സ് ഡൗണ്‍ ലെഷര്‍ സെന്ററില്‍ വച്ചായിരുന്നു മത്സരം.ഒന്നാം സമ്മാനമായി നല്‍കിയത് 501 പൗണ്ടും ട്രോഫിയുമാണ്. യുകെയിലെ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് ഒന്നാം സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്. ഒന്നാം സമ്മാനം ബ്രിസ്റ്റോളില്‍ നിന്നുള്ള സതീഷ് ട്വിങ്കിള്‍ സഖ്യം സ്വന്തമാക്കി. രണ്ടാം സമ്മാനം എക്‌സിസ്റ്ററില്‍ നിന്നുള്ള റോബിന്‍ രാജ് പ്രിന്‍സ് സഖ്യം നേടി.മൂന്നാം സമ്മാനം വാട്‌ഫോര്‍ഡില്‍ നിന്നുള്ള ലെവിന്‍ ജെയ്‌സന്‍ സഖ്യം സ്വന്തമാക്കി. മികച്ച കളിക്കാരനായി മേബിൾ മനോ കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. മേബിൾ ആറു മാസമായിട്ടുള്ളൂ മസ്‌ക്കത്തില്‍ നിന്ന് യുകെയിലെത്തിയിട്ട്. സ്വാന്‍സിയില്‍ താമസിക്കുന്ന കോട്ടയം മണർകാട് സ്വദേശിയായ മനോജിന്റേയും ജൂലിയറ്റിന്റെയും മകനാണ് 13 വയസ്സു മാത്രമുള്ള ഈ മിടുക്കന്‍ ഈ പ്രായത്തിലെ മികച്ച നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ഒരു യുവ താരത്തിന്റെ ഉദയമെന്നാണ് മേബിളിന്റെ പെര്‍ഫോമന്‍സിനെ വിലയിരുത്തുന്നത്.

9 മണിക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ഒരുക്കിയിരുന്നു.

സമ്മാന ദാന ചടങ്ങില്‍ പ്രസിഡന്റ് ഷിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഫാ വര്‍ഗീസ് മാത്യു സ്വാഗതം പറഞ്ഞു.

ബ്രാഡ്‌ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സില്‍ മേയര്‍ ടോം ആദിത്യ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു. അദ്ദേഹമാണ് ഒന്നാം സമ്മാനം നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തത്.

സെക്രട്ടറി ലെയ്ജു രാഘവന്‍ ഏവർക്കുo നന്ദി പറഞ്ഞു.

ടെനി ആന്റണി, ടില്‍ബിന്‍, വിമല്‍, എല്‍ദോസ്, പ്രമോദ് പിള്ള, അരുണ്‍ ടോം, ബിജു, റിജോ, ഷിനു, മഹേഷ്, ഷബീര്‍,അജോ ,ലാലു,ജോസഫ്, മാത്യു ബോബി എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ഇൻഫിനിറ്റി മോർട്ട്ഗേജിനു പുറമേ ക്രിയേറ്റിവ് ഓണ്‍ലൈന്‍ ട്യൂഷന്‍, സല്‍ക്കാര കാഷ്വല്‍ ഡൈനിങ്, ഗ്ലോബല്‍ ഫുഡ് മാര്‍ട്ട്, ഷിബു ഫിഷ് ആന്‍ഡ് മീറ്റ് എന്നിവരായിരുന്നു മറ്റ് സമ്മാനങ്ങളുടെ സ്‌പോണ്‍സേഴ്‌സ്.

 

ജെഗി ജോസഫ്

ബ്രിസ്‌റ്റോളിലെ ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി. യുവജനങ്ങള്‍ക്കായി യുബിഎംഎ യൂത്ത് പ്ലാറ്റ് ഫോമിന് വര്‍ണ്ണാഭമായ തുടക്കം.കോവിഡിന് മുമ്പ് എല്ലാവർഷവും ആഘോഷിച്ചിരുന്ന യുബിഎംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഇക്കുറി അതിഗംഭീരമായി ആഘോഷിച്ചു. മനോഹരമായി അലങ്കരിച്ച ഫില്‍ടണ്‍ കമ്യൂണിറ്റി ഹാളില്‍ യൂബിഎംഎ പ്രസിഡന്റ് ജോൺ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് നടന്ന വര്‍ണ്ണാഭമായി നടത്തിയ ചടങ്ങില്‍ യൂബിഎംഎ യൂത്തിന് തുടക്കമായി. യുബിഎംഎ യൂത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വിന്‍സ് ജോയ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന സോണി ജെയിംസും ഏവരേയും സ്വാഗതം ചെയ്തു.

യൂത്ത് വിങ് കോര്‍ഡിനേറ്റര്‍ ജോബിച്ചന്‍ ജോര്‍ജും ബീന മെജോയും ചേര്‍ന്ന് ഏവരേയും സദസ്സിന് പരിചയപ്പെടുത്തി. തുടര്‍ന്ന് നിലവിളക്ക് തെളിയിച്ച് യുബിഎംഎയുടെ യൂത്ത് പ്ലാറ്റ് ഫോം ഉത്ഘാടനം നടത്തി.യുബിഎംഎ യൂത്തിന് വേണ്ടി ഈസ്റ്റര്‍ വിഷു ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് പങ്കുവച്ചു. തുടര്‍ന്ന് നടന്ന ആഘോഷരാവിന് യുബിഎംഎയുടെ ആസ്ഥാന ഗായകന്‍ റെജി തോമസിന്റെ നേതൃത്വത്തില്‍ മനോഹരമായ ഗാനമേളയ്ക്ക് തുടക്കം കുറിച്ചു. ഏവര്‍ക്കും ആസ്വാദ്യകരമായ പരിപാടിയാണ് അരങ്ങേറിയത്. യുബിഎംഎ അംഗങ്ങള്‍ തന്നെ പാകം ചെയ്ത കേക്കും വൈനും ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പിന്നീട് നടന്ന ഡിജെ പാര്‍ട്ടിയില്‍ ഏവരും മതി മറന്ന് ആഘോഷിച്ചു. കോവിഡിന് ശേഷം ഒത്തുകൂടിയ ഡിന്നര്‍ പാര്‍ട്ടിയായതിനാല്‍ തന്നെ കുറച്ചു കാലത്തിന് ശേഷമുള്ള ഒത്തൊരുമിക്കല്‍ ഏവരും ആഘോഷമാക്കി.

യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവര്‍ക്കും നന്ദി പ്രകടിപ്പിച്ചു. യുബിഎംഎ ഭാരവാഹികളും എക്‌സിക്യൂട്ടിവ് അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ മാത്യു ചിറയത്ത്, സോണി ജെയിംസ്, ബിജു പപ്പാരില്‍, ജോബിച്ചന്‍ ജോര്‍ജ് ,സെബിയാച്ചന്‍ പൗലോ, ജെയ്ചെറിയാൻ, മെജോ ജോയ്, റെജി തോമസ്, സോണിയ റെജി, ജിജിജോൺ, ബിൻസി ജെയ്, ജോമോൻ, ഷിജുജോർജ്ജ്, തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ അംഗങ്ങളും സഹകരിച്ച് ചടങ്ങ് ഗംഭീരമാക്കി.

സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ച ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് യോര്‍ക്ഷയറിലെ കീത്തിലിയില്‍ നടന്നു. പുരുഷവിഭാഗത്തില്‍ ജോമേഷ് അഗസ്റ്റ്യനും ലാന്‍ KS ടീം വിജയകിരീടം ചൂടി. ബോണി ബെന്നി, അരുണ്‍ ഫ്രാന്‍സീസ് ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ റെനില്‍ ചാക്കോ, ദിദിന്‍ ചാര്‍ളി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ജൂണിയേഴ്‌സ് വിഭാഗത്തില്‍ ഹന്നാ തോമസ്സും മെറീന ബേബിയും ജേതാക്കളായി. റോസ ഷിബു അലീന ബേബി ടീം റണ്ണേഴ്‌സ് അപ്പായപ്പോള്‍ ലിസ്മിയ ജോബി നേഹ അലക്‌സ് ടീം മൂന്നാമതെത്തി.

പുരുഷവിഭാഗത്തില്‍ കിരീടം ചൂടിയവര്‍ക്ക് ഡോ. സുധിന്‍ ഡാനിയേല്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനത്തെത്തിയവര്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യനും ജിന്റു മാര്‍ട്ടിന്‍ തോമസും സമ്മാനദാനം നിര്‍വ്വഹിച്ചു. പൊന്നച്ചന്‍ തോമസ്സ്, ഫെര്‍ണാണ്ടെസ് വര്‍ഗ്ഗീസ്, മെറിന്‍ ഡേവിസ്, ജെസ്സി ബേബി എന്നിവര്‍ മറ്റുള്ള വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനുള്ള ട്രോഫി ലാന്‍ KS ന് ബാബു സെബാസ്റ്റ്യന്‍ സമ്മാനിച്ചു.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കീത്തിലി ലക്ഷ്യര്‍ സെന്ററില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍
സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. വളരെ നിലവാരമുള്ള കളികളാണ് എല്ലാ ടീമുകളും കാഴ്ച്ചവെച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിട്ട് രണ്ട് സെറ്റ്കള്‍ക്ക് തോല്പിച്ചാണ് ജോമേഷ് ലാന്‍ സഖ്യം വിജയമുറപ്പിച്ചത്. ജൂണിയേഴ്‌സ് ഗേള്‍സിന്റെ മത്സരങ്ങളും ആവേശം നിറഞ്ഞതായിരുന്നു.

കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടൂര്‍ണ്ണമെന്റാണ് ബാറ്റ്മിന്റണ്‍ ക്ലബ് സംഘടിപ്പിച്ചത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിലെ മലയാളികളുടെ കൂട്ടായ്മ നടത്തിയ
ഈ ടൂര്‍ണ്ണമെന്റ് സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും വന്‍ വിജയമായിരുന്നു.

പോപ്പുലര്‍ പ്രൊട്ടക്ട് ഇന്‍ഷ്വറന്‍സ്, മലയാളം യുകെ ലിമിറ്റഡ്, മാങ്കോസ് കീത്തിലി, ചക്കര റെസ്റ്റോറന്റ് എന്നിവരായിരുന്നു ടൂര്‍ണ്ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.
ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയ്ച്ചു.

 

സ്‌പോട്‌സ് ഡെസ്‌ക്, മലയാളം യുകെ.
കായിക രംഗത്തുള്ള പ്രതിഭകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് നടത്തുന്ന ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നാളെ കീത്തിലിയില്‍ അരങ്ങേറും. സീനിയേഴ്‌സും ജൂണിയേഴ്‌സുമായി പതിനഞ്ചോളം ടീമുകളാണ് യൂറോപ്പിലെ ഏറ്റവും ചെറിയ നഗരമായ കീത്തിലിയില്‍ മത്സരത്തിനെത്തുന്നത്.
കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മത്സരമാണ് കീത്തിലി മലയാളി ബാറ്റ്മിന്റണ്‍ ക്ലബ് ഉദ്ദേശിക്കുന്നത്.
യോര്‍ക്ഷയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയില്‍ എത്തിയ മലയാളികളുടെ കൂട്ടായ്മ നടത്തുന്ന
മത്സരത്തില്‍ പങ്ക് ചേര്‍ന്ന് ഈ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ പരിസര നിവാസികളും തയ്യാറാകണമെന്ന് സംഘാടകര്‍ അറിയ്ക്കുന്നു.
Venue:
Keighley Leisure cetnre
1st May 2022 at 10.00am
For enquiries
Jomesh Augustine 07404771500
Laan Unni 07534864104
Dhidhin 07448415370
Renil 07424800229

 

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ ഈസ്റ്റർ, വിഷു ആഘോഷവും, ഈ വർഷം ജൂൺ 23,24,25 തീയതികളിൽ ബെഹറിനിൽ വച്ചു നടക്കാനിരിക്കുന്ന ഗ്ലോബൽ കോൺഫെറെൻസിന്റെ കിക്ക്ഓഫും. ഏപ്രിൽ 23ന് വൈകുന്നേരം നാലര മണിക്ക് പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശനും, ജലസേചനമന്ത്രി ശ്രീ റോഷി അഗസ്റ്റിനും ചേർന്ന് നിർവഹിച്ചു. ശ്രീ റോജി എം ജോൺ എം എൽ എ, ബ്രിട്ടണിലെ ബ്രിസ്റ്റോളിലെ ബ്രാട് ലെ സ്റ്റോക്ക് മേയർ ശ്രീ ടോം ആദിത്യ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികളുൾപ്പെടെയുള്ള കലാ സാംസ്‌കാരിക, രാഷ്ട്രീയ നായകരുടെ സാന്നിധ്യത്തിൽ വൈവിദ്ധ്യമാർന്ന വിവിധ കലാ പരിപാടികളോടെ നടത്തപ്പെട്ടു.

ശ്രീമതി ശ്രീജ ഷിൾഡ് കാംബിന്റെ പ്രാർത്ഥനഗാനത്തോടെ തുടങ്ങിയ യോഗത്തെ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ സ്വാഗതം ചെയ്തു. യോഗാധ്യക്ഷനായിരുന്ന യൂറോപ്പ് റീജിയൻ ചെയർമാൻ ശ്രീ ജോളി തടത്തിൽ വേൾഡ് മലയാളി കൗൺസിലന്റ പ്രവർത്തനങ്ങളെ ഹ്രസ്വമായി പറയുകയും, ജൻമനാട്ടിൽ പ്രവാസികൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ മന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്‌തു.

കേരളത്തിൽ പ്രകൃതിഷോഭങ്ങളുണ്ടായപ്പോൾ, പ്രത്യകിച്ചു സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ കെടുതികളിൽ സഹായഹസ്തവുമായി വേൾഡ് മലയാളി കൌൺസിൽ വന്നതു മന്ത്രി റോഷി അഗസ്റ്റിൻ പ്രത്യകം എടുത്തു പറയുകയും വേൾഡ് മലയാളി കൗൺസിൽ ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ ശ്രമിക്കാമെന്നും ശ്രീ റോഷി അഗസ്റ്റിൻ പറഞ്ഞു.

ആഗോളതലത്തിലുള്ള പ്രവാസി മലയാളികളെ ഒരു കുടക്കിഴിൽ അണിനിരത്തികൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ചെയ്യുന്ന സേവനങ്ങൾ മഹത്താണെന്നും, മഹാമാരിയുടെ സമയത്തും, മറ്റു പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും വേൾഡ് മലയാളി കൗൺസിൽ സഹായിക്കാറുണ്ടെന്നും, പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശൻ പ്രത്യേകിച്ചു എടുത്തു പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ ആക്ടിങ് ചെയർപേഴ്സൺ ഡോ.വിജയലക്ഷ്മി, ഗ്ലോബൽ പ്രസിഡന്റ്‌ ഗോപാലൻ പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ജോൺ മത്തായി, പി സി മാത്യു, ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, അസോസിയേറ്റ് സെക്രട്ടറി റോണ തോമസ്, ഗ്ലോബൽ ട്രഷർ തോമസ് അറബൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്‌ മേഴ്‌സി തടത്തിൽ, എബ്രഹാം സാമൂവൽ (ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ), സുധീർ നമ്പ്യാർ (അമേരിക്കൻ റീജിയൻ ), സാം ഡേവിഡ് മാത്യു (പ്രസിഡന്റ്‌ ഒമാൻ പ്രൊവിൻസ് ), ജോസ് കുബുളുവേലിൽ (പ്രസിഡന്റ്‌ ജർമൻ പ്രൊവിൻസ് ), ഡോ. ബിനേഷ് ജോസഫ് (പ്രസിഡന്റ്‌ ഫ്രറാങ്കഫെർട്ട് പ്രൊവിൻസ് ), ബിജു സെബാസ്റ്റ്യൻ (പ്രസിഡന്റ്‌ അയർലണ്ട് പ്രൊവിൻസ് ), തോമസ് കണ്ണങ്കരിൽ (ചീഫ് ഇലക്ഷൻ കമ്മിഷണർ )എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂറോപ്പിലെ അനുഗ്രഹിത ഗായകരായ സിറിയക്കു ചെറുകാടു, സോബിച്ചൻ ചേന്നങ്ങര, ഷൈബു ജോസഫ് കട്ടിക്കാട്ടു, ശ്രീജ, തുടങ്ങിയവരും, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ഗ്രൂപ്പ്‌ ചേർന്നൊരുക്കിയ സംഗീതവിരുന്ന് ആസ്വാധകരെ അനുബുധിയിലാഴ്ത്തി. വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ കൃതജ്ഞതയോടെ മൂന്നുമണിക്കൂർ നീണ്ടുനിന്ന അഘോഷങ്ങൾക്ക് വിരാമമിട്ടു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. ഗ്രിഗറി മേടയിൽ ഈ കലാ സാംസ്‌കാരിക സായാഹ്നം മോഡറേറ്റ് ചെയ്‌തു.

പതിനേഴാമത് യുകെ പിറവം പ്രവാസി സംഗമം ഈ മെയ് 1, 2 തിയതികളില്‍ മക്ഡൊണാൾഡ് മാഞ്ചസ്റ്റർ പിക്കാഡിലി ഹോട്ടലില്‍ വച്ച് നടത്തുന്ന കാര്യം ഇതിനോടകം നിങ്ങൾ അറിഞ്ഞു കാണും എന്ന് കരുതുന്നു.

യുകെയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ സംഗമത്തിന് ഇതിനോടകം തന്നെ 51 കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഒന്ന് കാണുവാനും, അവരോടൊപ്പം രണ്ട് ദിവസം ആടി, പാടി, ആഘോഷിച്ചു മടങ്ങുന്നതിന് ഇതിനോടകം തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞു.

ഇനിയും നിങ്ങൾക്ക് ഈ പരിപാടിയുടെ ഭാഗം ആകാൻ താല്‍പര്യം ഉണ്ടെങ്കില്‍ ദയവു ചെയ്തു താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് അപേക്ഷിക്കുന്നു.

ജോൺ ഷാജു കുടിലിൽ – 07576 537290 ബെൻ ലാലു അലക്സ് – 07478 221137 ജോബിൻ ഉതുപ്പ് – 07466 234026

സന്ദര്‍ലാന്‍ഡ്‌ : ക്രൈസ്തവ സ്നേഹത്തിന്റെ സവിശേഷ മാതൃക കാണിച്ചുതന്ന യേശുവിന്റെ ഉയിര്‍പ്പിന്റെ സ്നേഹഓാര്‍മ്മകള്‍ അയവിറക്കികൊണ്ട്‌. സന്ദര്‍ലാന്‍ഡ്‌ മലയാളി വിശ്വാസികള്‍ ഈസ്പർ സംഗമം വര്‍ണാഭമായ ചടങ്ങുകളോടെ സെ. ജോസഫ് സ്‌ പാരിഷ്‌ ഹാളില്‍ ഏപ്രില്‍ 24 ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടന്നു. ഇടവക വികാരി ബഹു. ഫാ. ലൂയിസ്‌ , ഫാ. സജി , ഫാ. ലിഗോറി എന്നിവരുടെ ഈസ്റ്റര്‍ സന്ദേശത്തോടെ ആരംഭിച്ച പരിപാടികള്‍ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ സമാപിച്ചു .

ചേർത്തല: വോക്കിങ് കാരുണ്യയുടെ എൺപത്തിയെട്ടാമത് സഹായമായ അറുപത്തിഒരായിരം രൂപ പുള്ളുവൻ പാട്ടുകലാകാരൻ ശിവദാസന് ചേർത്തല ഫെഡറൽ ബാങ്ക് മാനേജർ വിഷ്‌ണു ആലങ്ങാട്ട് കൈമാറി. തദവസരത്തിൽ ബാങ്ക് ജീവനക്കാരനും സാമൂഹിക പ്രവർത്തകനുമായ ഗോപകുമാറും സന്നിഹിതനായിരുന്നു. വർഷങ്ങളായി പുള്ളുവൻ പാട്ട് നടത്തിയായിരുന്നു ശിവദാസനും കുടുംബവും ജീവിച്ചിരുന്നത്. എട്ടു വർഷങ്ങൾക്കു മുൻപാണ് ശിവദാസൻ ഒരു പ്രേമേഹ രോഗിയായി മാറുന്നത്. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബമാണ് ശിവദാസന്റേത്. സാമ്പത്തിക പരാധീനതകൾ മൂലം കൃത്യമായ ചികിത്സകൾ ചെയ്യാൻ സാധിക്കാതെ വരികയും കാലക്രമേണ രോഗം മൂർജ്ജിച്ചു രണ്ടായിരത്തിപത്തൊൻപതോടു കൂടി രണ്ടു കിഡ്നികളും പ്രവർത്തരഹിതമാവുകയും ചെയ്തു.

കുടുംബത്തിന്റെ ഏക വരുമാനം ശിവദാസൻ പുള്ളുവൻ പാട്ടിനു പോയി കിട്ടുന്നതായിരുന്നു. കോവിഡ് വന്നതും ശിവദാസൻറെ ആരോഗ്യം ക്ഷയിച്ചതും കുടുംബത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ഇപ്പോൾ ആഴ്ചയിൽ മൂന്നു ഡയാലിസും ആയിരക്കണക്കിന് രൂപയുടെ മരുന്നും ആവശ്യമാണ് ശിവദാസന്റെ ജീവൻ നിലനിർത്താൻ. മക്കളുടെ പഠനചിലവുകളും, ചികിത്സയുടെ ഭീമമായ ചിലവും അനുദിനവീട്ടുചിലവുകളും എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ് ശിവദാസനും കുടുംബവും. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ ശിവദാസനും കുടുംബവും ജീവിതം തള്ളിനീക്കിയത്. തകർന്നിരിക്കുന്ന ഈ കുടുംബത്തിന് കൈത്താങ്ങായി വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

 

സ്പോട് സ് ഡെസ് ക്, മലയാളം യുകെ

കായിക രംഗത്തുള്ള പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യത്തോടെ കീത്തിലി മലയാളി ബാറ്റ്മിൻ്റൺ ക്ലബ് നടത്തുന്ന ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റ് മെയ് ഒന്നിന് കീത്തിലിയിൽ അരങ്ങേറും. കീത്തിലിയിലും പരിസരത്തുമായിട്ടുള്ള മലയാളി കുടുംബങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മത്സരമാണ് കീത്തിലി മലയാളി ബാറ്റ്മിൻ്റൺ ക്ലബ് ഉദ്ദേശിക്കുന്നത്.

യോർക്ക്‌ക്ഷെയറിലെ ഏറ്റവും ചെറിയ ഗ്രാമമായ കീത്തിലിയിൽ എത്തിയ മലയാളികളുടെ കൂട്ടായ്മ നടത്തുന്ന
മത്സരത്തിൽ പങ്ക് ചേർന്ന് ഈ പരിപാടി വിജയിപ്പിക്കാൻ എല്ലാ പരിസര നിവാസികളും തയ്യാറാകണമെന്ന് സംഘാടകർ അറിയ്ക്കുന്നു. ടൂർണ്ണമെൻ്റിൻ്റെ പൂർണ്ണ വിവരം ചുവടെ ചേർക്കുന്നു.

ബാഡ്മിന്റൺ ടൂർണമെന്റ് 2022
ഹോസ്റ്റഡ് ബൈ
കീത്തിലി മലയാളി ബാഡ്മിന്റൺ ക്ലബ്

(Tournament is open for all Keighley malayees )
Shuttle – Mavis 300 Blue

Senoir Men’s – 18+
Registration fee – £20.00 per team
1st prize £151.00 + Trophy
2nd prize £101.00 + Trophy

Promotion category:-
Senoir Women’s and
Junior Boys and Girls (14 -18years)
Registration fee – £16.00 per team
1st and 2nd Prizes – Trophy and certificates.

Venue:
Keighley Leisure centre
24 / 04/2022
Start10.00am
Last date of registration – 22 April 2022 at 10.00pm
For Registration and enquiries
Jomesh Augustine – 07404771500
Laan Unni – 07534864104
Dhidhin – 07448415370
Renil – 07424800229

RECENT POSTS
Copyright © . All rights reserved