Association

യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വരുന്ന 2024 ജൂലൈ 6-ാം തീയതി ലിവർപൂളിൽ വച്ച് നടക്കുന്നു. കായൽ ഓളങ്ങളെ കീറിമുറിച്ച് പട കുതിരയെ പോലെ പായുന്ന ചുണ്ടൻ വള്ളങ്ങളുടെ നാട് പ്രകൃതി മനോഹരം കൊണ്ട് ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച നാട് മഹാരഥന്മാർ ജനിച്ചുവളർന്ന നാട് കേരളത്തിന്റെ നെല്ലറ ആയ നമ്മൾ എല്ലാം ജനിച്ചു വളർന്ന നാട്. ആലപ്പുഴ – കോട്ടയം പത്തനംതിട്ട ജില്ലയിൽപ്പെട്ട വെള്ളക്കെട്ടും പാടശേഖരങ്ങളും – പുഴകളും – കായലും- തോടുകളും കൊണ്ട് ഹരിതാഭമായ നാട്.

പ്രവാസികളായ കുട്ടനാട്ടുകാരുടെ സർഗ്ഗവാസനയുടെയും, ഒന്നിച്ചുകൂടലിന്റെയും സൗഹൃദത്തിന്റെയും വേദിയായി കഴിഞ്ഞ 14 വർഷക്കാലം കുട്ടനാട് സംഗമത്തിന് മാറുവാൻ കഴിഞ്ഞിട്ടുണ്ട്.

കുട്ടനാട് എന്നത് കേവലം ഒരു നാടിൻറെ നാമധേയമല്ല അതൊരു പൈതൃകമാണ്. അതൊരു സംസ്കാരമാണ്. ഒപ്പം അതൊരു ജീവിതവ്രതവുമാണ്.

ജീവിതത്തിൻറെ ഗതി വിഗതികളിൽ പെട്ട് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടനാട്ടിൽ നിന്നും ഈ നാട്ടിൽ എത്തിയവർ ഈ നാടിനെ വാരിപ്പുണരുകയും ഒപ്പം തന്നെ നമ്മുടെ നാടിനെ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് നിർത്തി ആ നെഞ്ചിലെ ചൂടിൽ നിർത്തി കൊണ്ട് അടുത്ത തലമുറയ്ക്ക് നമ്മളെ തന്നെ പകർന്നു കൊടുക്കുന്നതിൽ ജീവസത്തായ ഉദാഹരണങ്ങൾ വരച്ചുകാട്ടാൻ സാധിക്കും.

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന 15-ാം മത് കുട്ടനാട് സംഗമത്തിലേയ്ക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .

 

ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ കൺവീനർമാരായി റോയി മൂലംകുന്നം, ആന്റണി പുറപടി , ജോർജുകുട്ടി തോട്ടുകടവിൽ, ജെസി വിനോദ് മാലിയിൽ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

കുട്ടനാട് സംഗമത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്

റോയി മൂലംകുന്നം -07944688014
ആൻറണി പുറപടി – 07756269939
ജോർജുകുട്ടി തോട്ടുകടവിൽ – 07411456111
ജെസി വിനോദ് മാലിയിൽ – 07426764173

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്‌കോട്ട്‌ലന്‍ഡിലെ ഫാള്‍കിര്‍ക് മലയാളികളുടെ കൂട്ടായ്മയായ എഫ്. എം.കെ രൂപംകൊണ്ടിട്ടു ആറ് വര്‍ഷം തികയുന്ന ഈ വേളയില്‍ 2024-2025 വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോബിൻ തോമസ് (പ്രസിഡന്റ്),മെൽവിൻ ആന്റണി (സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍), ലിൻസി അജി (വൈസ് പ്രസിഡന്റ്), ജീമോൾ സിജു (ജോയിന്റ് സെക്രട്ടറി,ജോർജ് വര്ഗീസ് (ജോയിന്‍ ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍. ആക്ടിവിറ്റി കോഡിനേറ്റര്‍മാരായി ജിജോ ജോസ് ,സതീഷ് സഹദേവൻ, സിമി ഹഡ്സൺ, മാരിസ് ഷൈൻ എന്നിവരെ തിരഞ്ഞെടുത്തു.

2023മുതല്‍ 2024വരെ കമ്മിറ്റിയെ ആത്മാര്‍ത്ഥമായി നയിച്ച ഫ്രാൻസിസ് മാത്യു , ബിജു ചെറിയാൻ , സണ്ണി സെബാസ്റ്റ്യൻ എന്നിവരെയും മീന സാബു ,ജെയ്‌സി ജോസഫ് ,സജി ജോർജ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍മാരായ ടിസ്സൻ തോമസ് ,ലിസി ജിജോ ,ജെസ്സി റോജൻ ,ബിന്ദു സജി എന്നിവരെയും യോഗം പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

2024 -2025വര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം കൊടുത്തുകൊണ്ട് കലാകായിക സാംസ്‌കാരിക സാമൂഹിക രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കും എന്നും സംഘടനയെ സ്‌കോട്ട്ലന്‍ഡ് മലയാളികളുടെ അഭിമാനമായി ഉയര്‍ത്തുവാന്‍ എല്ലാവിധ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും അതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും പ്രസിഡന്റ് റോബിൻ തോമസ് അഭ്യര്‍ത്ഥിച്ചു.

ബാബു മങ്കുഴിയിൽ

ഇപ്സ്വിച് മലയാളി അസോസിയേഷന്റെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ സിനിമ കോമഡി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഉല്ലാസ് പന്തളം നയിക്കുന്ന കോമഡി മ്യൂസിക്കൽ ഇവന്റ്, ഉല്ലാസം 2024…….ഏപ്രിൽ 6നു ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു.

മലയാളികളുടെ ഇന്നത്തെ ഏറ്റവും ഗ്യാരണ്ടിയുള്ള കോമഡി താരമാണ് ഉല്ലാസ് പന്തളം. കഴിഞ്ഞ മഹാമാരിക്കാലത്തു വീടുകളിൽ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയിൽ പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ഉല്ലാസ്കോമഡികളായിരുന്നു.ടെലിവിഷൻ ചാനലുകളിലെ കോമഡി ഷോകളിലും, സ്റ്റേജ് പ്രോഗ്രാമു കളിലും മിന്നും താരമാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെയാണ് ഉല്ലാസ് ശ്രദ്ധിക്കപ്പെട്ടത്.

വിശുദ്ധപുസ്തകം, കുട്ടനാടൻ മാർപ്പാപ്പ, നാം, ചിന്ന ദാദ തുടങ്ങി ഹാസ്യ നിരയുള്ള അമ്പതോളം സിനിമയിലും മലയാളത്തിലെ എല്ലാ ടെലിവിഷൻ ചാനലുകളിലും കോമഡി ഷോ അവതരിപ്പിക്കുന്ന ഉല്ലാസ് പന്തളം മലയാളികളുടെ പ്രിയ താരം ആണ്…

ഉല്ലാസിനോടൊപ്പം, അറാഫത് കൊച്ചിൻ, ജയ്ലേഷ് , ഐശ്വര്യ, അനീഷ്, ബ്ലെസ്സൻ തുടങ്ങി ആറോളം കലാകാരന്മാരാണ് ഇപ്സ്വിച്ചിലെത്തുന്നത്.

ജീവൻ ടിവി യിലെ ആപ്പിൾ ക്രോർ എന്ന സംഗീത പരിപാടിയിലൂടെ ആണ് ഗായകൻ ജയ്ലേഷും, ഗായിക ഐശ്വര്യയും മലയാളികൾക്ക് പ്രിയങ്കരമാകുന്നത്….

അനീഷ് തിരുവനന്തപുരം സാഗര ഓർക്കസ്ട്രയിലെ മിന്നും താരം ആണ്….

അമൃത ടിവി യിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ സൂപ്പർ ട്രൂപ്പിലെ വിന്നർ ആയിരുന്നു കൊച്ചിൻ ഗോൾഡൻഹിറ്റ്സ്.

പതിന്നാല് ട്രൂപ്പുകൾ മാറ്റുരച്ച റിയാലിറ്റി ഷോയിൽ വിജയം കൈവരിച്ചത് അറഫാത്ത് കൊച്ചിന്റെ, കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് ആയിരുന്നു .

ആൾക്കൂട്ടത്തിൽ ഒരുവൻ, ഹാദിയ , അമ്മച്ചി കൂട്ടിലെ പ്രണയകാലം മാർട്ടിൻ, ഫെയ്സ് ഓഫ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അറഫാത്ത് കൊച്ചിൻ……

അറിയപ്പെടുന്ന കീബോർഡ് പ്ലെയറും ഗിത്താറിസ്റ്റുമാണ് ബ്ലെസ്സൻ…..

കൂടാതെ,

Flytoez dance കമ്പനിയും അസോസിയേഷന്റെ കുട്ടികളും മുതിർന്നവരും ചേർന്നുള്ള ത്രസിപ്പിക്കുന്ന ഡാൻസ് പെർഫോമൻസ്കളും കൂടിച്ചേരുമ്പോൾ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമാകു മെന്നുറപ്പാണ്.

നല്ലൊരു സായാഹ്നം കുടുംബസമേതം സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുവാൻ ഏവരെയും ഏപ്രിൽ 6 ശനിയാഴ്ച വെകുന്നേരം ഇപ്സ്വിച്ചിലെ സെന്റ് ആൽബൻസ് സ്കൂളിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വിസ അനുമതികളെല്ലാം നിലവിലുള്ള ഈ കലാകാരന്മാർ ഏപ്രിൽ 4 മുതൽ മെയ്‌ 8 വരെ യുകെയിലങ്ങോളമിങ്ങോളം പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.

മിതമായ നിരക്കിൽ സ്റ്റേജ് ഷോ ബുക്ക്‌ ചെയ്യുന്നതിന് സമീപിക്കുക

അറാഫത് കൊച്ചിൻ (വാട്സാപ്പ് നമ്പർ )07596582222.

സ്റ്റീവനേജ്: യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സംഗീതാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് – സർഗ്ഗം സ്റ്റീവനേജ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. ‘ടീം ലണ്ടന്റെ’ ബാനറിൽ സജി ചാക്കോയുടെ നേതൃത്വത്തിൽ 14 അംഗങ്ങൾ ചേർന്നൊരുക്കുന്ന ഓഎൻവി മെഡ്ലി, സ്റ്റീവനേജ് ‘സർഗ്ഗ താളം’ ട്രൂപ്പ് അവതരിപ്പിക്കുന്ന 21 അംഗ ശിങ്കാരി മേളം, യു കെ യിലെ പ്രഗത്ഭരായ 20 ൽ പരം യുവ ഗായകർ ആലപിക്കുന്ന ഓ എൻ വി ഗാനാമൃതം ഒപ്പം അതി സമ്പന്നമായ നൃത്ത-സംഗീത-ദൃശ്യ വിരുന്നും ചേരുമ്പോൾ 7 ബീറ്റ്സ് സംഗീതോത്സവം സ്റ്റീവനേജിൽ നവചരിത്രം കുറിക്കും.

സെവൻ ബീറ്റ്സിന്റെ ഏഴാമത് വാർഷീക സംഗീത-നൃത്തോത്സവ വേദിയായ വെൽവിൻ സിവിക്ക് സെന്ററിൽ ഫെബ്രുവരി 24 ന് ശനിയാഴ്ച കലാമാമാങ്കത്തിൽ ഓ എൻ വി ക്കു യു കെ കണ്ട ഏറ്റവും വലിയ പാവന സ്മരണയും, സംഗീതാദദരവുമാവും മഹാകവിയുടെ ആരാധകവൃന്ദത്തോടൊപ്പം വെൽവിനിൽ സമർപ്പിക്കുക.

തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ സ്റ്റീവനേജിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് സെറിമണിയായി തിലകം ചാർത്തിയിട്ടുള്ള പ്രശസ്ത കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ ഒന്നിച്ചു അണിനിരക്കുന്നുവെന്ന പ്രത്യേകതയും ‘സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ്’ സംഗീത സദസ്സിനു സ്വന്തം.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം വിനിയോഗിക്കുക.

സെവൻ ബീറ്റ്‌സ്-സർഗ്ഗം സ്റ്റീവനേജ് സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വേദിയിൽ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വസന്തമാവും സ്റ്റീവനേജ് വെൽവിനിൽ വിരിയുക.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്‍റ് പുരോഗമിക്കുന്നു. എക്സല്‍ ലേഷർ സെന്‍ററില്‍ നടന്ന കോവെൻട്രി റീജിയണല്‍ മത്സരങ്ങളുടെ ഉദ്ഘാടനം സമീക്ഷ മുൻ നാഷണല്‍ പ്രസിഡന്‍റ് സ്വപ്ന പ്രവീൺ നിർവഹിച്ചു. കോവെൻട്രി യൂണിറ്റ് പ്രസിഡന്‍റ് ജുബിൻ അയ്യാരില്‍ അധ്യക്ഷത വഹിച്ചു. 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഉമാദേവി കിഴക്കേമന, അരുൺ ജേക്കബ്, വിഘ്‌നേഷ് കുമാർ, വിനു പാതായിക്കര എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അമ്പയർമാരിലെ സ്ത്രീ സാന്നിധ്യം വേറിട്ട കാഴ്ചയായി.

ധനുഷ് വിനോദ് -ബേസിൽ നവാസ് സഖ്യം മത്സരത്തില്‍ വിജയികളായി. ആഷ്‌ലിൻ അഗസ്റ്റിൻ -ജർമി കുര്യൻ സഖ്യം രണ്ടാം സ്ഥാനവും സാക്ഷം ശർമ്മ – ബെൻസൺ ബെന്നി സഖ്യം മൂന്നാം സ്ഥാനവും നേടി. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് പുറമെ നാലാം സ്ഥാനം കരസ്ഥമാക്കിയ അതീത് ഗുരുങ് – സുപർണ്ണ സഖ്യം കൂടി ഗ്രാന്‍റ് ഫിനാലേയിലേക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫികളും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫികളും, 51 പൗണ്ടും ട്രോഫികളും നല്‍കി. ദി ടിഫിൻ ബോക്സ്‌ കോവെൻട്രി, ലെജൻഡ് സോളിസിറ്റേഴ്‌സ്, ആദിസ് എച്ച് ആർ ആൻഡ് അക്കൗണ്ടൻസി സൊല്യൂഷൻസ്, റോയൽ ഫുട് വെയർ അങ്കമാലി, മാർസോമിലൺ എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. നാഷണൽ ബാഡ്മിന്റൺ കോർഡിനേറ്റർ ജിജു ഫിലിപ്പ് സൈമൺ, ടിഫിൻ ബോക്സ്‌ കോവന്റി മാനേജർ മൊഹമ്മദ്‌ റമീസ്, റോയൽ ഫുട് വെയർ അങ്കമാലി ഉടമ ലൂയിസ് മേനാച്ചേരി, ജുബിൻ അയ്യാരിൽ, യൂണിറ്റ് അംഗങ്ങളായ ദർശന അരുൺ, അബിൻ രാമദാസ്, അഭിഷേക് വിജയനന്ദൻ എന്നിവർ വിജയികള്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ബെർമിങ്ഹാം ഏരിയ സെക്രട്ടറിയും കോവെൻട്രി റീജിയണൽ ബാഡ്മിന്റൺ ടൂർണമെന്റ് കോർഡിനേറ്ററുമായ പ്രവീൺ രാമചന്ദ്രൻ സ്പോൻസർമാർക്കും അമ്പയർമാർക്കുമുള്ള മോമെന്‍റോകളും മെഡലുകളും സമ്മാനിച്ചു. റീജിയണൽ കോർഡിനേറ്റർ ആയ ഹരികൃഷ്ണൻ വളണ്ടിയർമാരെ മെഡലുകള്‍ അണിയിച്ച് ആദരിച്ചു. അടുത്ത മാസം 24ന് കോവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. അടുത്ത ശനിയാഴ്ച ചെംസ്ഫോഡ് റീജിയണല്‍ മത്സരവും ഞായറാഴ്ച ഗ്ലോസ്റ്റർഷെയർ റീജിയണല്‍ മത്സരവും നടക്കും.

യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രീകരിച്ച് കഴിഞ്ഞ പത്തൊൻപത് വർഷമായി കർമ്മനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തനവർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.

ജോർജ് തോമസ്(പ്രസിഡൻറ്),സ്റ്റാൻലി ജോൺ(സെക്രട്ടറി),ആദർശ് സോമൻ(ട്രഷറർ),ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡൻറ്),ബിബിൻ ബേബി(ജോയിൻറ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിൻ,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന സ്റ്റാൻലി എന്നിവരെ യൂത്ത് കോർഡിനേറ്റേഴ്സ് ആയിട്ടുമാണ് തെരെഞ്ഞടുത്തത്.

കഴിഞ്ഞ പത്തൊൻപത് വർഷങ്ങളിലായി യുകെയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകൾക്കായി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ നേടിയെടുത്തിട്ടുള്ള TMA ഈ വർഷവും അംഗങ്ങൾക്കായി കലാ സാംസ്കാരിക മേഖലകളിൽ നിരവധി നൂതന പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡൻറ് ജോർജ് തോമസ് അറിയിച്ചു.

മാർച്ച് 9 ശനി വൈകിട്ട് 3 മണി മുതൽ നോർത്ത് വെസ്റ്റിലെ അമ്പതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളത്തിലേക്ക് എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നു..

യൂറോപ്പിലെ ഏറ്റവും വലിയ സംഗീത കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ്-MML ഒരുക്കുന്ന ഈ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.

https://limeeventz.co.uk/public/e/40/mml-north-fest 

 

 

 

യുകെയിലെ മലയാളി അസോസിയേഷനുകളിൽ ഏറ്റവും പ്രബലരായ അസോസിയേഷനുകളിൽ ഒന്നായ ബിർമിങ് ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയെ നയിക്കാൻ ശ്രീമതി ലിറ്റി ജിജോയുടെ നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു .

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വർണ്ണ ശബളമായ ക്രിസ്മസ് പുതുവത്സര ആഘോഷവേദിയിലാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. ശ്രീമതി സോണിയ പ്രിൻസ് സെക്രട്ടറിയായും ശ്രീ നോബിൾ സെബാസ്റ്റ്യൻ ട്രഷററായും വൈസ് പ്രസിഡണ്ടായി ശ്രീമതി റീന ബിജു, ജോയിൻ സെക്രട്ടറിയായി ശ്രീ അലൻജോൺസൺ, പ്രോഗ്രാം കോർഡിനേറ്ററായി ശ്രീമതി ഷൈജി അജിത്തിനെയും സ്പോർട്സ് കോഡിനേറ്ററായി കെവിൻ തോമസ്, വനിതാ പ്രതിനിധികളായി ശ്രീമതി ദീപ ഷാജുവും ശ്രീമതി അലീന ബിജുവും യുവജനങ്ങളുടെ പ്രതിനിധികളായി ആരോൺ റെജി, ജൂവൽ വിനോദ് ,ചാർലി ജോസഫ്, അന്ന ജിമ്മി എന്നിവരെ യും തിരഞ്ഞെടുത്തു.

മുൻ സെക്രട്ടറിയായിരുന്ന ശ്രീ രാജീവ് ജോണും ശ്രീമതി ലിറ്റി ജിജോയും ശ്രീമതി ബീന ബെന്നിയും പുതിയ യുക്മ പ്രതിനിധികളാകും.

സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭരണസമിതി അംഗങ്ങളെ നിറഞ്ഞ കരഘോഷത്തോടുകൂടിയാണ് ബിസിഎംസി കുടുംബാംഗങ്ങൾ സ്വീകരിച്ചത്.

കഴിഞ്ഞ കാലങ്ങളിൽ ബിസിഎംസിയെ യുകെയിലെ സമസ്ത മേഖലയിലും കരുത്തരായി നിലനിർത്താൻ സഹായിച്ച എല്ലാ ബിസിഎംസി കുടുംബാംഗങ്ങളുടെയും പരിപൂർണ്ണ സഹകരണത്തോടെ സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി എല്ലാവരെയും ചേർത്ത് നിർത്തി നല്ലൊരു നാളേയ്ക്കായി ഒത്തൊരുമയോടെ പരിശ്രമിക്കുമെന്ന് നിറഞ്ഞ സദസിനെ സാക്ഷി നിർത്തി പ്രസിഡന്റ് ശ്രീമതി ലിറ്റിൽ ജിജോ പ്രഖ്യാപിച്ചു.

സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കി യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത 7 ബീറ്റ്‌സ് സംഗീതോത്സവ വേദിക്കു ‘ഹെൽത്ത് ആൻഡ് സേഫ്റ്റി’ സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി. സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിങ്ങ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻ ബീറ്റ്സിന്റെ സീസൺ 7 മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 24 നു ശനിയാഴ്ച തന്നെ അരങ്ങേറും.

7 ബീറ്റ്സിന്റെ സംഗീത-നൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽ ഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ അതിന്റെ സീസൺ 7 നു ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരിക-സാമൂഹിക മലയാളി കൂട്ടായ്‌മയായ “സർഗ്ഗം സ്റ്റീവനേജ്” ആണ്.

മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും, തദവസരത്തിൽ അർപ്പിക്കും.

യു കെ യിലേ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ആംഗറിങ്ങിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ സദസ്സിനെ തങ്ങളുടെ സരസവും ആകർഷകവുമായ വാക്‌തോരണിയിലൂടെ കയ്യിലെടുക്കും.

സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകർച്ചകളും, മുദ്രകളും, ഒപ്പം സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകർഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.

യു കെ യിൽ നിരവധി പുതുമുഖ ഗായകർക്കും കലാകാർക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും പ്രതിഭയും തെളിയിക്കുവാൻ അവസരം ഒരുക്കിയിട്ടുള്ള സെവൻ ബീസ്റ്റ്സ് സംഗീതോത്സവത്തിൽ ‘സ്റ്റീവനേജിന്റെ സ്വന്തം ശിങ്കാരി മേളം’ അടക്കം വിവിധ കലാവിസ്മയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.

7 ബീറ്റ്‌സ് സംഗീതോത്സവത്തിൽ ഏഴാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് & മോർട്ടഗേജ് സർവീസസ് ആണ്. ഡൂ ഡ്രോപ്‌സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്‌സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, കറി വില്ലേജ് കാറ്ററേഴ്‌സ് & റെസ്റ്റോറന്റ് സ്റ്റീവനേജ്, ജോയി ആലുക്കാസ്,മലബാർ ഗോൾഡ് , ടിഫിൻ ബോക്സ്‌ എന്നിവരും 7 ബീറ്റ്‌സ് സംഗീതോത്സവത്തിനു പ്രയോജകരായി ഈ ചാരിറ്റി ഇവന്റിന് സപ്പോർട്ട് ചെയ്യുന്നുണ്ട്.

7 ബീറ്റ്‌സ്-സർഗ്ഗം സംയുക്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽ‍മക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ ഒരുങ്ങുക. സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്‌സ് സംഗീതോത്സവം സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Sunnymon Mathai:07727993229
Cllr Dr Sivakumar:0747426997
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977

വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE,
AL6 9ER

ഉണ്ണികൃഷ്ണൻ ബാലൻ

യുകെയിലെ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നുമെത്തിയ പതിനാലോളം ടീമുകൾ പങ്കെടുത്ത റീജിയണൽ മത്സരം കെറ്ററിംഗ്‌ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്യൻ എന്നിവർ ചേർന്ന് ഉത്‌ഘാടനം ചെയ്തു. യുകെ യുടെ പൊതുമണ്ഡലത്തിൽ സമീക്ഷ നടത്തുന്ന കലാ-സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് കെ.എം.ഡബ്ല്യു.എ പ്രസിഡന്റ് ബെന്നി മത്തായി അഭിപ്രായപ്പെട്ടു.

മാർലോയിൽ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം ടൂർണമെന്റിൽ വിജയികളായി. ജോബി, സന്തോഷ് രണ്ടും, ബർമിങ്ഹാമിൽ നിന്നെത്തിയ ജെർമി കുരിയൻ, ബെൻസൺ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക്‌ കൗൺസിലർ അനൂപ്‌ പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് ഗുഡീസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് സ്കൈ ഷോപ്പേഴ്‌സ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ബ്രദേഴ്സ് ഗ്രോസറി സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനമായി ലഭിച്ചു. കൂടാതെ റീജിയണൽ മത്സരവിജയികൾക്ക് കോവൻട്രിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

18 റീജിയനുകളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം ടീമുകൾ ഏറ്റുമുട്ടും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻറ് ഫിനാലെ. ഒന്നാം സമ്മാനം £1001ഉം സമീക്ഷയുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം £501ഉം ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം £201ഉം ട്രോഫിയും £101ഉം ട്രോഫിയും ലഭിക്കും. കഴിഞ്ഞ വർഷം 12 റീജീയണലുകളിലായി 210 ടീമുകളാണ് ടൂർണ്ണമെൻറിൽ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകപ്പകളുമായി ടൂർണ്ണമെൻറിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണ് എന്ന് സംഘാടകർ അറിയിച്ചു.

 

RECENT POSTS
Copyright © . All rights reserved