back to homepage

Associations

സൗത്ത് യോര്‍ക്ക്ഷയര്‍ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു 0

ഷെഫീല്‍ഡ് കേന്ദ്രീകരിച്ച്, അടുത്തുള്ള ടൗണുകളായ ബൗണ്‍സ്ട്രി, വര്‍ക്ക്‌സോപ്പ്, ഡോണ്‍കാസ്റ്റര്‍, ചെസ്റ്റര്‍ ഷീല്‍ഡ് ചേര്‍ത്ത് 2016-ല്‍ രൂപീകൃതമായ സൗത്ത് യോര്‍ക്ക്‌ഷെയര്‍ മലയാളി ഹിന്ദു സമാജം ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിച്ചു.

Read More

എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10ന് നടന്നു 0

എഡിന്‍ബറോ മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്തംബര്‍ 10-ാം തീയതി ഞായറാഴ്ച വളരെ മനോഹരമായി നടത്തപ്പെട്ടു. രാവിലെ പത്ത് മണിക്ക് കായിക മത്സരങ്ങളോടെ ആഘോഷത്തിന് തുടക്കം കുറിച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായിക മത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് വ്യത്യസ്തത കൂട്ടി. തുടര്‍ന്ന് കൃത്യം 1 മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി എന്നിവ ബാലികമാരുടെയും മുത്തുക്കുടയുമായി എത്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി എഴുന്നുള്ളി വന്നു. എഡിന്‍ബറോ മലയാളി സമാജം ചെണ്ട ടീം മാവേലി മന്നന്റെ വരവിന് താളത്തിന്റെ കൊഴുപ്പേകി.

Read More

സംഘാടകര്‍ പിഴവ് തിരുത്തിയപ്പോള്‍ മിഡ്‌ലാന്‍ഡ്സ് കലാകിരീടം ബിസിഎംസിയ്ക്ക്; ആഞ്ജലീന സിബി കലാതിലകം, ആഷ്‌ലി ജേക്കബ് കലാപ്രതിഭ 0

ടിപ്ടനിലെ ആര്‍എസ്എ അക്കാദമിയില്‍ ശനിയാഴ്ച നടന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജിയണല്‍ കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് പുതിയ അവകാശികള്‍. കലാമേളയിലുടനീളം മികച്ച പ്രകടനം കാഴ്ച വച്ച ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബിസിഎംസി) ആണ് ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ കരസ്ഥമാക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന്

Read More

യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേളയില്‍ ശക്തമായ മത്സരങ്ങള്‍ക്കൊടുവില്‍ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ 0

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കലാമേള 2017 ഒക്ടോബര്‍ 7 ശനിയാഴ്ച ബാസില്‍ഡണ്‍ ഹോണ്‍സ്ബി സ്‌കൂള്‍ സമുച്ചയത്തില്‍ നടന്നു. നാല് വേദികളിലായി നടന്ന കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് നിര്‍വഹിച്ചു. ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍, യുക്മ മുന്‍ പ്രസിഡണ്ട്.അഡ്വ. ഫ്രാന്‍സിസ് മാത്യു, ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, കലാമേള കോര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബ് തുടങ്ങിയവര്‍ സന്നിഹിതരായായിരുന്നു.

Read More

ശരത്ക്കാലത്തിന്റെ വരവറിയിച്ച നനുത്ത തണുപ്പില്‍ വര്‍ണ്ണ വസന്തം വിരിയിച്ച് ജി.എം.എ ശ്രാവണോത്സവം 0

ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30ന് ശനിയാഴ്ച രാവിലെ 10.30ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. പൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയില്‍ ആവേശം തീര്‍ത്ത ചെണ്ടമേളക്കാര്‍ക്കൊപ്പമായിരുന്നു മഹാബലിക്ക് സ്വാഗതമോതിയത്. ഗ്ലോസ്റ്ററിലെയും ചെല്‍റ്റന്‍ഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാദര്‍ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തിയ ചടങ്ങില്‍ പരമ്പരാഗത രീതിയില്‍ തിരി തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Read More

പന്ത്രണ്ടാമത് ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് ചാച്ചാജി നഗറില്‍ ഒക്ടോബര്‍ 28ന് 0

പങ്കാളിത്തം കൊണ്ടും ആശയങ്ങള്‍ കൊണ്ടും എന്നും മുന്നില്‍ നില്‍ക്കുന്ന ലിംകയുടെ ജനകീയ പരിപാടികളില്‍ ഒന്നായ ഭാരതത്തിന്റെ സ്വന്തം ചാച്ചാജി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചു എല്ലാ ഭാരതീയരും ഒത്തൊരുമിക്കുന്ന ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കുട്ടികളുടെ മഹോത്സവം ഒക്ടോബര്‍ 28ന് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) യുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടി ആയ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ വിവിധ വേദികളിലായി നടത്തപ്പെടുന്നതാണ്. രാവിലെ 8.30ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴു മണിയോടെ പൂര്‍ത്തിയാകുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്.

Read More

താളനൂപുരധ്വനികളില്‍ മുഖരിതമായ കലാലയ നൃത്ത സംഗീത സന്ധ്യ ബ്രിസ്റ്റോളില്‍ ഒക്ടോബര്‍ 15ന് 0

യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 9 മണി വരെ നടക്കും. ഫെസ്റ്റിവലിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാനായ ശ്രീ. ജേക്കബ് രവിബാലന്‍ നിര്‍വ്വഹിക്കും, ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ ശ്രീ. മദന്‍ മുഖ്യാതിഥി ആയിരിക്കും.

Read More

സൗത്ത് വെസ്റ്റ് റീജിയന്‍ കീഴടക്കികൊണ്ട് ജിഎംഎയുടെ കലാകാരന്‍മാര്‍ വിജയയാത്ര തുടരുന്നു : കലാതിലകം കൊച്ചുമിടുക്കി ഷാരോണ്‍ ഷാജി : ബിന്ദു സോമനും, ദിയ ബൈജുവും വ്യക്തിഗത ചാമ്പ്യന്മാര്‍ 0

യുകെയിലെ കലാകായിക വേദികളില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത ഒരു മലയാളി കൂട്ടായ്മയാണ്‌ ഗ്ലോസ്സ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇന്നലെ ഓക്സ്ഫോര്‍ഡിലുള്ള വെല്ലിംഗ്ഫോര്‍ഡ് സ്കൂളിലെ മൂന്ന് സ്റ്റേജുകളിലായി നടന്ന എല്ലാ മത്സരങ്ങളിലും ആധികാരിക വിജയം നേടികൊണ്ട് യുക്മ സൌത്ത് വെസ്റ്റ് റീജിയന്‍ കലാമേളയിലെ വിജയയാത്ര തുടരുകയാണ് ജി എം എ .

Read More

അപരാജിതർ എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് എന്ന അർജ്ജുനനും കൂട്ടരും… മിഡ്‌ലാൻഡ്‌സ് കലാമേളയിൽ സംഭവിച്ചതും സംഭവിക്കാൻ പാടില്ലാത്തതും…!  0

യുക്മയുടെ  കലാമേളകൾ എന്നും എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് നെഞ്ചിലേറ്റിയ ചരിത്രമേ കേട്ടിട്ടുള്ളു.. അതിന് ഇപ്പോഴും ഉലച്ചിൽ തട്ടിയിട്ടില്ല എന്നത്  ഇന്നും നിസംശയം പറയാൻ സാധിക്കും.. എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിനെ  സംബന്ധിച്ചിടത്തോളം കലാമേള എന്നത് അവരുടെ ഒരു കുടുംബകൂട്ടായ്മ 

Read More

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു;അനില്‍ സെയിന്‍ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങള്‍ നേടി 0

ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.

Read More