Association

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ട്രാഫൊർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം ആഗസ്ത് 28 ന് വിതെൻഷോയിലുള്ള ഫോറം സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം മുൻനിർത്തിയാണ് പതിവിനു വിരുദ്ധമായി മാഞ്ചെസ്റ്ററിലെത്തന്നെ ഏറ്റവും വലിയ ഹാളായ വിതെൻഷോയിലെ ഫോറം സെന്ററിലിൽ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

ഫോറം സെന്ററിൽ രാവിലെ 10 മണിമുതൽ ആരംഭിക്കുന്നപരിപാടി രാത്രി 9 മണിവരെ നീണ്ടു നിൽക്കും. നിരവധിയായ ഗെയിമുകൾ, മാവേലി മന്നന് വരവേൽപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധയിനം കലാപരിപാടികൾ എല്ലാം ഉൾപ്പെടുത്തി സമ്പൂർണ്ണ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലായിരിക്കും പരിപാടികൾ നടത്തപ്പെടുക എന്നും സംഘടകരറിയിച്ചു. ഓണാഘോഷത്തിന് മുന്നോടിയായുള്ള സ്പോർട്സ് ഡേ, വാശിയേറിയ വടം വലിമത്സരം, ചീട്ടുകളി മത്സരം എന്നിവയൊക്കയും കഴിഞ്ഞ ആഴ്ചകളിൽ നടത്തപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ വർഷങ്ങളിൽ GCSE, A Level, 11 Plus പരീക്ഷകളിൽ മിന്നുംവിജയങ്ങൾ കാഴ്ചവച്ച ട്രാഫൊർഡിലെ കുട്ടികളെയും പൊന്നോണം 2021 ഇൽ വച്ച്ആദരിക്കുന്നതായിരിക്കും. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർനേരത്തെ പേരു രജിസ്റ്റർ ചെയ്യേണ്ടതാണെന്നു സംഘടകർ അറിയിച്ചു.

Venue:

Forum Centre

Wythenshawe

Manchester

M22 5RX

Contact:

Renson (07970470891), Stany: 07841071339

 

ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഈ വർഷത്തെ ഓണാഘോഷം കൊറോണമൂലം കൂടിച്ചേരാനുള്ള മനുഷ്യന്റെ ആവേശം തുളുമ്പുന്ന വേദിയായി മാറി. കൊറോണകൊണ്ടു രണ്ടു വർഷം കൂട്ടിലടയ്ക്കപ്പെട്ട മനുഷ്യന് പുറത്തിറങ്ങി മറ്റു മനുഷ്യരെ കാണാനും വിശേഷങ്ങൾ പങ്കിടാനും ഒരു സുവർണ്ണാവസരമായി ഈ വർഷത്തെ ഓണാഘോഷങ്ങൾ മാറി എന്നതിൽ സംശയമില്ല .
കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിക്ക് വിസ്റ്റൻ ടൗൺ ഹാളിൽ ആരംഭിച്ച ഓണാഘോഷപരിപാടികൾ ഓണ സദ്യയോടെയാണ് ആരംഭിച്ചത് .

കല ,കായിക ,പരിപാടികൾ കൊണ്ട് വർണ്ണ ശമ്പളമായി മാറിയ പരിപാടിയിൽ ലിമ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത എല്ലാവരുടെയും നിസീമമായ സഹകരണം എല്ലാസ്ഥലത്തും കാണാമായിരുന്നു .വ്യതിരക്തമായ മാവേലി വരവും പുലികളിയും വിവിധ ഡാൻസുകളും കാണികളെ ആനന്ദനൃത്തം ചെയ്യിച്ചു.

ഉച്ചകഴിഞ്ഞു ആരംഭിച്ച സമ്മേളന പരിപാടിയിൽ കൊറോണ കാലത്തു നമ്മെ വിട്ടുപിരിഞ്ഞുപോയ , മരിച്ച അബ്രഹാം സ്കറിയ ,ജോസ് കണ്ണങ്കര എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിന് ലിമ പ്രസിഡണ്ട് സെബാസ്ററ്യൻ ജോസഫ് അധ്യക്ഷൻ ആയിരുന്നു ,സെക്രട്ടറി സോജൻ തോമസ് സ്വാഗതം ആശംസിച്ചു യുക്മ സെക്രട്ടറി അലക്സ് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു ,ട്രഷർ ജോസ് മാത്യു നന്ദിയും അറിയിച്ചു .യോഗത്തിൽ വച്ച് വിവിധ പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ വച്ച് ആദരിച്ചു.

 

 

 

 

 

 

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെയുടെ ഈ വർഷത്തെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട് ഹീത്രൂ സെൻട്രൽ ബ്രാഞ്ചിന്റെ സമ്മേളനം 25-07-21(ഞായറാഴ്ച) നടന്നു. പ്രസ്തുത യോഗത്തിൽ ദേശീയ പ്രസിഡന്റ് സ. സ്വപ്ന പ്രവീൺ, സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി, ബ്രാഞ്ചിന്റെ ചുമതലയുള്ള, സെക്രട്ടറിയേറ്റ് മെമ്പർ സ. മോൻസി എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് പ്രസിഡന്റ്‌ സ. പ്രതിഭ കേശവൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിന് ബ്രാഞ്ച് സെക്രട്ടറി സ. റോഹൻ മോൻസിയുടെ സ്വാഗത പ്രസംഗത്തോടെ തുടക്കമായി. വൈസ് പ്രസിഡന്റ്‌: സ .അനീഷ് എബ്രഹാം, ജോയിന്റ് സെക്രട്ടറി:സ .അഭിലാഷ് എസ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ബ്രാഞ്ച് രൂപികരിച്ചു ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയ ബ്രാഞ്ചിനെ നാഷണൽ പ്രസിഡന്റും നാഷണൽ സെക്രട്ടറിയും അഭിനന്ദിച്ചു. കോവിഡ് പ്രധിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞത് സമീക്ഷ യുകെ യുടെ ഒരു ചരിത്ര നേട്ടമായി സമ്മേളനം വിലയിരുത്തി. ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച നേതൃത്വത്തിനും അതിൽ സഹകരിച്ച എല്ലാ ബ്രാഞ്ചുകൾക്കും സമ്മേളനം അഭിവാദ്യങ്ങൾ അർപ്പിച്ചു .

ഈ വർഷം നടക്കാൻ പോകുന്ന ദേശീയ സമ്മേളനത്തിന് ബ്രാഞ്ചിന്റെ ഭാഗമായി എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പാക്കി. മെയ് മാസത്തിൽ ബ്രാഞ്ച് രൂപീകരിച്ചപ്പോൾ തിരഞ്ഞെടുത്ത അതെ ഭാരവാഹികൾ തന്നെ വരുന്ന രണ്ടുവർഷങ്ങൾ കൂടി തുടരാൻ സമ്മേളനം തീരുമാനിച്ചു . ബ്രാഞ്ച് ട്രെഷറർ സ. അനിൽ നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.

 

മാഞ്ചസ്റ്റർ: ട്രാഫൊർഡ് മലയാളി അസോസിയേഷൻ ഭാരതത്തിന്റെ 75 -മതസ്വാതന്ത്ര്യ ദിനം വളരെ വിപുലമായി മാഞ്ചസ്റ്ററിൽ ആചരിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയപതാക വന്ദനവും മൺമറഞ്ഞുപോയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കലും നടത്തുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിലെ ട്രാഫൊർഡ് ഹാൾ ഹോട്ടലിൽ വച്ച്നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ വലിയൊരു വിഭാഗം മെമ്പർമാരും പങ്കെടുത്തു.

ജൂലൈ 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾവരുത്തിയതോടെ അസോസിയേഷനിൽ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. പരിപാടിയുടെ ഭാഗമായി മധുര വിതരണവും വിവിധമത്സരങ്ങളും അസോസിയേഷനിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരുന്നു. പരിപാടിയ്ക്ക് സ്റ്റാനി ഇമ്മാനുവേൽ സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അധ്യഷതയും ബിജു നെടുമ്പള്ളിൽ നന്ദിയും അർപ്പിച്ചു.

ജോർജ് തോമസ്, സിജു ഫിലിപ്പ്, ബിജു കുര്യൻ, സിബി വേകത്താനം, കുഞ്ഞുമോൻ ജോസഫ്, സ്റ്റാൻലി ജോൺ, ഡോണി ജോൺ, ഷോണി തോമസ്, സന്ദീപ് സെബാസ്റ്റ്യൻ, സുനിൽ വി കെ, ബിജുമോൻ ചെറിയാൻ, രാജീവ് കെ പി, അജയ് തേവാടിയിൽ, ചാക്കോ ലുക്ക്, ബിനോയ് ടി കെ, റോയ് കണ്ണൂര് , ഹരികൃഷ്ണൻ, ബൈജു വി, ആദർശ്, മാത്യു എന്നിവർ നേതൃത്വവും നൽകി.

ഉണ്ണികൃഷ്ണൻ ബാലൻ

രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തിയ ദിവസമാണിന്ന് . ഒരു സാധാരണ പോരാട്ടമായിരുന്നില്ല ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം. ആയുധത്തെക്കാള്‍ പലപ്പോഴും ആശയങ്ങളാണ് അതിനെ നയിച്ചത്. നാടിന്‍റെ അഭിമാനം കാത്തുരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ നേതാക്കന്‍മാരുടെ വാക്കുകള്‍ സമരമുഖത്തേക്ക് ജനകോടികളെ ആകര്‍ഷിച്ചു. സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ ആയുസ്സും ആരോഗ്യവും ത്യജിച്ച അനേകായിരം രാജ്യസ്നേഹികളുടെ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഈ ദിനം നമുക്ക് ആചരിക്കാം. മുന്നേറ്റത്തിന്‍റെയും സമഭാവനയുടെയും കഥകളാണ് ഓരോ സ്വാതന്ത്ര്യ ദിനവും നമ്മെ ഓർമിപ്പിക്കുന്നത് . ജാതി, മത സാംസ്കാരിക ഭേദങ്ങളും ഭാഷാ ഭൂപ്രകൃതി വ്യത്യാസങ്ങള്‍ക്കും അതീതമായി ഒരൊറ്റ ഇന്ത്യയ്ക്ക് വേണ്ടി നമുക്ക് പോരാടാം. ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമെന്ന മന്ത്രം ലോകത്തിനു മുന്നില്‍ മാതൃകയായി കാഴ്ച വയ്ക്കാം.

ലോകജനതയെ ആകെ പിടിച്ചുലച്ച ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിഅഞ്ച് വർഷത്തിലേക്കു കടക്കുന്നത്….ഈ അവസരത്തിൽ ലോകത്തിനു മുഴുവൻ ശാന്തിയും സമാധാനവും രോഗമുക്തിയും ലഭിക്കുമാറ് ശാസ്ത്ര പുരോഗതിയുണ്ടാവട്ടെ എന്നുകൂടി ആശംസിക്കുന്നു.
മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങൾ എല്ലാം തകർക്കെപ്പെടുന്ന ദുഖകരമായ ഒരു കാഴ്ചയാണ് ഇന്ന് ഇന്ത്യയിൽ കാണുന്നത്. മതവർഗ്ഗീയവാദികൾ സകല മേഖലകളിലും പിടി മുറുക്കിയിരിക്കുകയാണ്. ലോകത്തിനു മുഴുവൻ മാതൃകയായ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും മാറ്റിയെഴുതാനുള്ള പുറപ്പാടിലാണ് സംഘപരിവാർ നേതൃത്വത്തിലുള്ള ഇന്ത്യൻ ഭരണകൂടം.

കോവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയിൽ അമർന്നു ഇന്ത്യൻ ജനത കഷ്ടപ്പെടുമ്പോൾ ഈ മഹാമാരിയുടെ മറവിൽ ഇന്ത്യാ മഹാരാജ്യത്തെതന്നെ കുത്തക മുതലാളിമാർക്കും സാമ്രാജ്യത്വ ശക്തികൾക്കും വിൽക്കാനും അടിയറവെക്കാനുമുള്ള വ്യഗ്രതയിലാണ് മോദി ഭരണകൂടം .അതിന് എതിർപ്പുകളുയരാതിരിക്കാനും അതിൽ നിന്നും ശ്രദ്ധ തിരിക്കാനുമായി രാമക്ഷേത്ര നിർമ്മാണം എല്ലാവരുടേതുമാകേണ്ട ഭരണകൂടം തന്നെ സ്വയം ഏറ്റെടുക്കുകയും വിശ്വാസികളുടെ വൈകാരികമായ പിന്തുണ നേടി വർഗ്ഗീയ ചേരിതിരിവു സൃഷ്ടിച്ച് മുതലെടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഇക്കൂട്ടർ മഹാത്മാ ഗാന്ധിയെയും നെഹ്റുവിനേയുംപ്പോലുള്ള നേതാക്കളെ പോലും തള്ളിപ്പറയുന്നു .ഈ അവസരത്തിൽ ഇന്ത്യൻ ഭരണഘടന കാത്തു സൂക്ഷിക്കുമെന്നും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകും വിധം പ്രവർത്തനസജ്ജരാകുമെന്നും നമക്ക് പ്രതിജ്ഞഎടുക്കാം .

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര യോദ്ധാക്കളുടെയാകെ സ്മരണയ്ക്ക് മുമ്പിൽ സമീക്ഷ യുകെ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു “സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”

ടോം ജോസ് തടിയംപാട്

മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെൺകുട്ടികൾ അവരുടെ രോഗികളായ മാതാപിതാക്കൾക്കു മഴനനയാതെ തലചായ്ക്കാൻ ഒരു കൂര നിർമിക്കുന്നതിനു വേണ്ടി ഈ ഓണകാലത്ത് നിങ്ങളുടെ സഹായം തേടുന്നു. അതിലേക്ക് ഇതുവരെ 820 പൗണ്ട് ലഭിച്ചു സമ്മറി സ്റ്റേറ്റ് മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു .

ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ്സിയുടെ ക്യൻസർ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്, വീട് ചോർന്നൊലിക്കുന്നു മഴപെയ്താൽ ഉറങ്ങാൻ കഴിയുന്നില്ല. ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ല . ഇവർക്ക് ഒരു വീട് നിർമിച്ചുകൊടുക്കാൻ വേണ്ടിയും അതുപോലെ .

രോഗിയായ മകളെയും കൊണ്ട് മഴ പെയ്താൽ നനയുന്ന വീട്ടിൽ തേങ്ങലോടെ കഴിയുന്ന കൂലിപ്പണിക്കാരനായ പാലാ ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ . ശിവദാസനെ സഹായിക്കുന്നതിനും വേണ്ടിയാണ് ഞങ്ങൾ ഓണം ചാരിറ്റി നടത്തുന്നത് ,ദയവായി നിങ്ങളെക്കൊണ്ട് കഴിയുന്ന ഒരു സഹായം നൽകുക .കിട്ടുന്ന പണം രണ്ടായി വീതിച്ചു നൽകും എന്നറിയിക്കുന്നു .

നമ്മളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ദയവായി ഈ പാവങ്ങൾക്ക് നൽകുക .

..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

പ്രസന്നൻ പിള്ള

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ്‌ ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാകും കോൺഫറൻസ് നടക്കുന്നത് .

2017-ൽ സമ്മേളനം നടന്ന അതേ ഹോട്ടൽ ഇപ്പോൾ പുതിയ മാനേജ്മെന്റിന് കീഴിൽ കൂടുതൽ സൗകര്യങ്ങളോടെ 2021-ലെ സമ്മേളനത്തിന് തയ്യാറായിരിക്കുകയാണ് . അമേരിക്കയിലെ എട്ട് ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമേ കേരളത്തിൽ നിന്നുള്ള നിരവധി മാധ്യമ കുലപതികളും സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സാഹിത്യ രംഗത്തെ പ്രമുഖരും സമ്മേളനത്തിന്റെ ഭാഗഭാക്കാകും.

പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സക്കറിയയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമ്മേളനത്തിന് പരിപൂർണ പിന്തുണ നൽകുവാനും കൂടുതൽ വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കുവാനും തീരുമാനിച്ചു. മാധ്യമ സമ്മേളനങ്ങളിലും വർക്ക് ഷോപ്പുകളിലും അംഗങ്ങളെ കൂടാതെ പൊതുജനങ്ങൾക്കും തികച്ചും സൗജന്യമായി പങ്കെടുക്കാവുന്നതാണ് . ഇതിനായി പ്രസ്സ് ക്ലബ്ബിന്റെ വെബ് സൈറ്റിൽ (www.indiapressclub.org) രജിസ്റ്റർ ചെയ്യേണ്ടതാണ് . യോഗത്തിൽ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് , മുൻ നാഷണൽ പ്രസിഡന്റ് ശിവൻ മുഹമ്മ, ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള, വർഗീസ് പാലമലയിൽ, ചാക്കോ മറ്റത്തിപ്പറമ്പിൽ, അനിൽ മറ്റത്തികുന്നേൽ, അലൻ ജോർജ് , റോയ് മുളങ്കുന്നം, സിമി ജെസ്ടോ ജോസഫ് എന്നിവർ പങ്കെടുത്തു.

പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ് എന്നിവര്‍ അടങ്ങിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്. മുൻകാലങ്ങളിലെ പോലെ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ രത്ന പുരസ്കാരവും കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണ്.

കോൺഫറൻസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾക്ക് : ബിജു സക്കറിയ (847-630-6462), ബിജു കിഴക്കേക്കുറ്റ് (773-255-9777), സുനില്‍ ട്രൈസ്റ്റാര്‍ (917-662-1122), ജീമോന്‍ ജോര്‍ജ്ജ് (267-970-4267)

ജിയോ ജോസഫ്

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ ഒരുക്കുന്ന “ഫിനാൻഷ്യൽ ഫ്രീഡം”സെമിനാർ 2021 ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് സൂം പ്ലാറ്റ് ഫോമിൽ. യുകെയിലെ ഫിനാൻഷ്യൽ മേഖലയിൽ നിരവധി വർഷത്തെ പരിചയമുള്ള ബ്രിസ്റ്റോളിൽ താമസിക്കുന്ന പ്രസാദ് ജോൺ നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും ഡബ്ലി യു എം സി ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്യൂന്നു.

വേൾഡ് മലയാളി കൗൺസിലിന്റെ വെസ്റ്റ് മിഡ്ലാൻഡ് റീജിയനും, സ്പോർട്സ് ഫോറവും, ചാരിറ്റി ഫോറവും ജൂലൈ മാസം നിലവിൽ വന്നു. ജൂലൈ മാസം നടന്ന “ഹെൽത്ത്‌ അന്റ് വെൽബെയിങ് ” സെമിനാർ നിരവധി മലയാളികളുടെ അഭ്യർത്ഥന മാനിച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാം വൻ വിജയമാക്കിയ എല്ലാവർക്കും പ്രസിഡന്റ്‌ സൈബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് കോർഡിനേറ്റ് ചെയ്യുകയും, ചെയർമാൻ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ നന്ദി പറഞ്ഞു. ഗ്ലോബൽ പ്രസിഡന്റ്‌ ഗോപാലപിള്ള, യൂറോപ്പ് പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഈ പ്രോഗ്രാം യൂട്യൂബിൽ അപ്‌ലോഡ് ചയ്തതു നിങ്ങൾക്ക് കാണാവുന്നതാണ്. https://youtube.be/rJyjAN7YG7c

കൂടുതൽ വിവരങ്ങൾക്ക് www.wmcuk.org അഥവാ ഭാരവാഹികളുമായി ബന്ധപ്പെടുക.

ചെയർമാൻ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലാൻ 07470605755.

പ്രസിഡന്റ്‌ സൈബിൻ പാലാട്ടി 07411615189.

ജനറൽ സെക്രട്ടറി ജിമ്മി ഡേവിഡ് 07886308162.

“ഫിനാൻഷ്യൽ ഫ്രീഡം ” സെമിനാറിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 6ന് വൈകുന്നേരം 6മണിക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
6/8/2021 6 pm യുകെ സമയം
10.30 pm ഇന്ത്യൻ സമയം

https://us02web.zoom.us/j/84115711426?pwd=aHRITEtjUnFzYUdZbDBnY2pDeEdsdz09

ടോം ജോസ് തടിയംപാട്

പാലാ ,രാമപുരം അമ്മൻകര സ്വദേശി വടക്കേപുളിക്കൽ . ശിവദാസൻ കൂലിപ്പണിയുമായി ജീവിച്ചു പോകുമ്പോൾ അദ്ദേത്തിനും ഭാര്യയ്ക്കും മകൾക്കും മാറാരോഗം ബാധിക്കുകയും ജീവിതം വഴിമുട്ടിപോകുകയുമായിരുന്നു . രോഗിയായ മകളെയും കൊണ്ട് മഴ പെയ്താൽ നനയുന്ന വീട്ടിൽ തേങ്ങലോടെ കഴിയുകയാണ് ആ മാതാപിതാക്കൾ . ചോർന്നൊലിക്കുന്ന വീട് ഒന്ന് പുതുക്കി പണിയണം മഴ നനയാതെ കിടക്കണം അതുമാത്രമാണ് ശിവദാസന്റെ ആഗ്രഹം .ശിവദാസനെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ലിവർപൂൾ കെൻസിംഗ്ടണിൽ താമസിക്കുന്ന തോമസ് ജോർജ് (തൊമ്മനും മക്കളും) ആണ് .തൊമ്മന്റെ ഫോൺ നമ്പർ 07706699197. .

സമാന സാഹചര്യത്തിലൂയോടെയാണ് ഇടുക്കി മുരിക്കാശ്ശേരി പെരിഞ്ചാൻകുട്ടി സ്വദേശി മുക്കാലികുഴിയിൽ ഡെയ്സിയും കടന്നു പോകുന്നത്. ക്യാൻസർ രോഗികളായ മാതാവും പിതാവും കിടപ്പിലാണ്. വീട് ചോർന്നൊലിക്കുന്നു .മഴപെയ്താൽ ഉറങ്ങാൻ കഴിയുന്നില്ല .ആകെയുള്ള അംഗനവാടിയിലെ ജോലികൊണ്ടു മരുന്ന് വാങ്ങാൻ പോലും കഴിയുന്നില്ല. യു കെ മലയാളികളുടെ മനസ്സലിഞ്ഞാൽ ഇവർക്ക് മഴ നനയാതെ കിടക്കാൻ ഒരു വീട് നിർമിക്കാൻ കഴിയും ഇവരെ സഹായിക്കണം എന്ന അപേക്ഷയുമായി ഞങ്ങളെ സമീപിച്ചത് ബെർമിങ്ഹാമിൽ താമസിക്കുന്ന മുരിക്കാശ്ശേരി സ്വദേശി ജയ്‌മോൻ ജോർജ് തേക്കാലകാട്ടിലാണ്.

നമ്മളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ദയവായി ഈ പാവങ്ങൾക്ക് നൽകുക. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 97 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ ‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേയ്സ് ബുക്ക്‌ പേജിൽ ‍ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടിൽ ‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ലിവര്‍പൂളിലെ ഏറ്റവും ശക്തമായ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 ന് വിസ്‌റ്റോൺ ടൗൺ ഹാളിൽ വച്ചു നടക്കും . രാവിലെ പത്തുമണിക്ക് വിവിധ കലാകായിക പരിപാടികളോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികൾ വൈകുന്നേരം വരെ തുടരും. ഉച്ചക്ക് 12 മണിക്ക് വിഭവസമർദ്ധമായ ഓണ സദ്യ നടക്കും.

കൊറോണയുടെ മാരക പിടിയിൽനിന്നും ചെറിയ മോചനം ലഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഓണം എന്നനിലയിൽ; പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വളരെ പരിമിതികൾ ഉണ്ടുള്ളതുകൊണ്ടും ടിക്കറ്റുകൾ പരിമിതമാണ്. എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെട്ട് നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക .

പരിപാടി നടക്കുന്ന സ്ഥലം Wiston Town hall OLD COLLIERY ROAD PRESTON L 35 3QX

സെബാസ്റ്യൻ ജോസഫ് 07788254892
സോജൻ തോമസ് 07736352874

RECENT POSTS
Copyright © . All rights reserved