Association

ഏബ്രഹാം കുര്യൻ

പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികൾക്ക്, സർട്ടിഫിക്കറ്റ് കോഴ്സായ ‘കണിക്കൊന്ന’യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ന് നടത്തുന്നു. എല്ലാ മേഖലകളിലെയും പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ അതാത് മേഖലകളിലെ കോർഡിനേറ്റർമാർക്ക് 2021 ഫെബ്രുവരി 10 നകം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .

കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുകയാണെങ്കിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും പഠനോത്സവം സംഘടിപ്പിക്കുന്നത്. വിശദാംശങ്ങൾ മേഖല കോർഡിനേറ്റർമാർ അതാത് മേഖലകളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിലെ പ്രധാന അധ്യാപകരെ അറിയിക്കുന്നതാണ്.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ , വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ് , പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപം കൊടുക്കുന്ന പ്രത്യേക സമിതിയാണ് പഠനോത്സവത്തിന്റെ ചുമതല നിർവ്വഹിക്കുന്നത്.

മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10ന് യുകെയിലെ പഠന കേന്ദ്രങ്ങളിൽ നടത്തുന്നത് . ഡിപ്ലോമ കോഴ്സ്സായ ‘സൂര്യകാന്തി’, ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’, സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .

പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ മലയാളം മിഷൻ പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ വ്യാപിച്ചിരിക്കുന്നു . ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. മലയാളം മിഷന്റെ ചെയർമാൻ ബഹു മുഖ്യമന്ത്രിയും ഡെപ്യൂട്ടി ചെയർമാൻ ബഹു സാംസ്കാരിക വകുപ്പ് മന്ത്രിയുമാണ്. പ്രൊഫ സുജ സൂസൻ ജോർജാണ് ഡയറക്ടർ. ശ്രീ എം സേതുമാധവൻ രജിസ്ട്രാർ ആയും ഡോ എം റ്റി ശശി പ്രധാന അദ്ധ്യാപക പരിശീലകൻ ആയും സേവനം അനുഷ്ഠിക്കുന്നു.

യു കെ യിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ 2017 സെപ്തംബർ 22 ന് ലണ്ടനിൽ വെച്ചു ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഭൂപ്രകൃതി അനുസരിച്ച് തിരിച്ച ആറു മേഖലകളിലായി, 43 സ്കൂളുകളും, 109 അദ്ധ്യാപകരും, 625 പഠിതാക്കളും റജിസ്റ്റർ ചെയ്തിട്ടുണ്ട് . കൂടാതെ ഓൺലൈനിൽ നൂറോളം മലയാളം മിഷൻ യു കെ ചാപ്റ്റർ അധ്യാപകർക്ക്, മലയാളം മിഷന്റെ പ്രധാന അധ്യാപക പരിശീലകനായ ഡോ എം ടി ശശിയുടേയും മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധൻ്റെയും നേതൃത്വത്തിൽ ഓൺലൈൻ പ്രാഥമിക പരിശീലനവും നൽകുകയുണ്ടായി.

ശ്രീ സി. എ ജോസഫ് പ്രസിഡന്റും ശ്രീ ഏബ്രഹാം കുര്യൻ സെക്രട്ടറിയുമായുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭരണ സമിതിയുടെ മേൽനോട്ടത്തിൽ മിഡ് ലാൻഡ് സ് മേഖലാ കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ് നാസർ, നോർത്ത് മേഖലാ കോർഡിനേറ്റർ ശ്രീ ജനേഷ് സി എൻ, സൗത്ത് ഈസ്റ്റ് മേഖലാ കോർഡിനേറ്റർ ശ്രീ ബേസിൽ ജോൺ എന്നിവരുടെ മുഖ്യ ചുമതലയിൽ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഷാ പ്രചാരണത്തിനായുള്ള ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവ് വിജയകരമായി പുരോഗമിക്കുന്നു. അതോടൊപ്പം മലയാളം മിഷൻ യു കെ ചാപ്റ്ററിൻ്റെ ചിരകാല അഭിലാഷമായ പഠനോത്സവം ഏപ്രിൽ 10ന് യാഥാർത്ഥ്യം ആകുവാനും പോകുന്നു.
മലയാളം മിഷൻ യു കെ ചാപ്റ്ററിലെ പരമാവധി പഠിതാക്കളെ ആദ്യഘട്ടത്തിൽ ‘കണിക്കൊന്ന’ മൂല്യ നിർണ്ണയമായ പഠനോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നാണ് പ്രവർത്തക സമിതി ആഗ്രഹിക്കുന്നത് .

രണ്ടു തരത്തിൽ പഠിതാക്കൾക്ക് കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുക്കാം. കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും പഠന കേന്ദ്രങ്ങളിലെ കൃത്യമായ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയവർക്കും, ലാറ്ററൽ എൻട്രിയിലൂടെ, മേഖലാ കോർഡിനേറ്ററുടേയും ചാപ്റ്റർ സെക്രട്ടറിയുടെയും, പഠിതാവ് പഠന നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ, നേരിട്ടും പഠനോത്സവത്തിൽ പങ്കെടുക്കാം. ഭാഷാപരമായ നിലവാരം, പഠന നേട്ടങ്ങൾ എന്നിവ ആർജിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമെ മേഖലാ കോർഡിനേറ്ററും ചാപ്റ്റർ സെക്രട്ടറിയും ലാറ്ററലായി പ്രവേശനോത്സവത്തിന് മലയാളം മിഷനിലേക്ക് ശുപാർശ ചെയ്യുകയുള്ളു. സ്റ്റഡി സെന്ററിലെ കൃത്യമായ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവാരത്തിൽ എത്തി എന്നു കരുതുന്ന കുട്ടികളുടെ ലിസ്റ്റ് മലയാളം മിഷനിലെ രജിസ്ട്രേഷൻ നമ്പർ, മുഴുവൻ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) സ്റ്റഡി സെന്ററിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ മാർക്ക് (പരമാവധി 40% ) എന്നിവ സഹിതം മേഖലാ കോർഡിനേറ്റർമാരെ അറിയിക്കുകയും മേഖലാ കോർഡിനേറ്റർമാർ ചാപ്റ്റർ സെക്രട്ടറിയെയും, ചാപ്റ്റർ സെക്രട്ടറി മലയാളം മിഷനെയും അറിയിക്കുന്നതുയിരിക്കും. ബാക്കി 60% മൂന്നു മണിക്കൂർ കൊണ്ട് ഓൺലൈനിലൂടെ നടത്തുന്ന ആറ് പഠനോത്സവ പ്രവർത്തനങ്ങളിലൂടെ നൽകുന്നതാണ് .

ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും, യുകെ ചാപ്റ്ററിലെ എല്ലാ പഠന കേന്ദ്രങ്ങളിലെയും കുട്ടികൾ പങ്കെടുത്തു ‘കണിക്കൊന്ന’ പഠനോത്സവം വിജയിപ്പിക്കണമെന്നും, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ എന്നിവർ അഭ്യർത്ഥിച്ചു.

‘കണിക്കൊന്ന’പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ 2021 ഫെബ്രുവരി 10 ന് മുൻപായി നടത്തേണ്ടതാണ് . രജിസ്ട്രേഷൻ നടത്തുന്നതിനുവേണ്ടി താഴെ പറയുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ് .

1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
6. എസ്‌ എസ്‌ ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)

പൊതുവായ അന്വേഷണങ്ങൾക്ക് യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യനെ (07882 791150) മൊബൈൽ നമ്പറിലും താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

[email protected]

മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രവർത്തക സമിതിയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രവർത്തക സമിതിയുടെ ശുപാർശയിൽ, 3 വനിതകളെ കൂടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നിയമിച്ചു. കെന്റിലെ ചിസ്സൽഹസ്റ്റിൽ പ്രവർത്തിക്കുന്ന സെൻറ് മാർക്ക് മിഷൻ സ്കൂളിലെ പ്രധാന അധ്യാപിക വിനീത എം ചുങ്കത്ത് , സമീഷ എക്സിറ്റർ പഠന കേന്ദ്രത്തിലെ അധ്യാപിക രാജി ഷാജി, ലണ്ടൻ ഡെറി ഹരിശ്രീ പഠന കേന്ദ്രത്തിലെ അധ്യാപിക ദീപ സുലോചന എന്നിവരെയാണ് പ്രവർത്തക സമിതിയിൽ നിയമിച്ചത് . ഇവർ ഉൾപെടെ ഇപ്പോൾ 19 അംഗ പ്രവർത്തക സമിതി ആണ് യുകെ ചാപ്റ്ററിന് ഉള്ളത് . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതി അംഗങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും അറിയിച്ചു.

യു കെ യിലെ പ്രബലമായ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച ( ജനുവരി 17 ) വൈകുന്നേരം വെർച്ചൽ മീറ്റിങിലൂടെ നടന്നു. കഴിഞ്ഞ ഒരുവർഷകാലത്തെ പ്രവർത്തനങ്ങൾ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകൾ അംഗീകരിച്ചു. കോവിഡ് ബാധിച്ച് ആളുകൾ ബുദ്ധിമുട്ടുന്ന ഈ കാലത്തും പാടാം നമുക്ക് പാടാം എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷൻ മത്സരം വിജയകരമായി നടത്താൻ കഴിഞ്ഞു. കൂടാതെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമയ്ക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടർന്നു അടുത്തവർഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു .

സെബാസ്റ്റ്യൻ ജോസഫ് പ്രസിഡന്റായും ,സോജൻ തോമസ് സെക്രട്ടറിയായും ജോസ് മാത്യു ട്രഷറായും ചുമതലയേറ്റു . കൂടാതെ ഇവരോടൊപ്പം 16 അംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. ഈ കോവിഡിന്റെ മഹാദുരന്തത്തിൽ സമൂഹം കഷ്ടപ്പെടുമ്പോൾ പോലും കഴിയുന്ന മുഴുവൻ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവർപൂൾ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികൾ നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു . കഴിഞ്ഞ ഒരുവർഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവർ നടത്തിയ പ്രവർത്തനത്തിന് പുതിയ പ്രസിഡന്റ് നന്ദി അറിയിച്ചു. ഞയറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുയോഗം 9 മണിക്കാണ്‌ അവസാനിച്ചത് .

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഭാഷാധ്യാപകനും, മലയാളം മിഷൻ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഇന്ന് 4 പി എം മിന് ‘മലയാളത്തനിമയുടെ .ഭേദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായിരുന്ന ഡോ എം ടി ശശി എം എ, എം എഡ്, എം ഫിൽ ബിരുദധാരിയാണ്. ‘ആർ രാമചന്ദ്രൻ്റെ കാവ്യ ജീവിതം ദർശന പരവും ശൈലീ പരവുമായ അപഗ്രഥനം’ എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ഇദ്ദേഹം മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം സ്വദേശിയാണ്. ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന ഡോ എം ടി ശശി ഇപ്പോൾ ഡെപ്യൂട്ടേഷനിൽ മലയാളം മിഷൻ അധ്യാപക പരിശീലനം വിഭാഗം മേധാവിയായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുള്ള ഇദ്ദേഹം ‘നവ സാഹിത്യ പാഠങ്ങൾ ‘ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം മിഷൻ പ്രവർത്തകർക്ക് സുപരിചിതനും മലയാളം മിഷൻ അധ്യാപകരുടെ വഴികാട്ടിയുമായ ഡോ. എം ടി ശശിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും സംവാദങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ മലയാള ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ ചലച്ചിത്ര ശകലങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ പ്രഭാഷണം ഒരു വേറിട്ട അനുഭവം ആയിരുന്നു എന്ന് അത് ശ്രവിച്ചവർ അറിയിച്ചു. ഡോ പി കെ രാജശേഖരൻ്റെ പ്രഭാഷണത്തോടൊപ്പം മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങളും കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (17/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4 പി എം, ഇൻഡ്യൻ സമയം 09.30 പിഎം മിനുമാണ് ഡോ എം ടി ശശി ‘മലയാളത്തനിമയുടെ ഭേദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ഡോ. പി കെ രാജശേഖരൻ ഇന്ന് (09/01/2021) 4 പി എമ്മിന് (9.30PM IST) ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

20/12/2020ൽ ഇദ്ദേഹത്തിൻ്റെ സംവാദം ഫേസ്ബുക്ക് ലൈവിലൂടെ തുടങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനാലാണ് വീണ്ടും ആ പ്രഭാഷണം ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. മലയാള സാഹിത്യത്തിൻ്റേയും ചലച്ചിത്രത്തിൻ്റേയും ഭാഷ വ്യത്യസ്തമാണ് എങ്കിലും സാഹിത്യത്തെ അടിസ്ഥാനമാക്കി സിനിമയെടുത്ത് വിജയിപ്പിച്ചവരുടെയും കൈ പൊള്ളിയവരുടേയും ചരിത്രം ഡോ. രാജശേഖരൻ വിവിധ സിനിമ ശകലങ്ങളുടെ അകമ്പടിയോടെ വരച്ചുകാട്ടുന്നു. അനുകല്പനത്തിൻ്റെ സാധ്യതകളും പ്രയാസങ്ങളും വരച്ചുകാട്ടുന്ന ഈ പ്രഭാഷണം സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിൽ തുടങ്ങി, തകഴിയുടെ രണ്ടിടങ്ങഴി, ചെമ്മീൻ എന്നീ നോവലുകളിലൂടെ സഞ്ചരിച്ച് പാറപ്പുറത്തിൻ്റെ അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണിതീരാത്ത വീട് എന്നീ അനുകല്പനങ്ങളിലൂടെ മലയാളിയുടെ വായനാ ശീലത്തിന് മറ്റൊരു മാനം നൽകിയ മുട്ടത്തു വർക്കിയുടെ ഫോർമുല നോവലുകളിലെത്തി കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയെ പറ്റി പ്രതിപാദിച്ചു. വീണ്ടും ഉറൂബ്, പി. ഭാസ്കരൻ, എം ടി, പി പത്മരാജൻ, ഒ വി വിജയൻ എന്നിവരിലൂടെ ആ പ്രഭാഷണത്തിൻ്റെ അരുവി ഒഴുകുന്നു. ബഷീറിൻ്റെ നോവലായ മതിലുകൾ ഒരു ക്ലാസിക് സിനിമയാക്കിയ അടൂർ ഗോപാലകഷ്ണൻ്റെ ഭാസ്കരപ്പട്ടേലരേയും ഡോ. രാജശേഖരൻ ഈ പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു. മലയാള ഭാഷയെ നൃത്തം ചെയ്യിച്ച കവിയായ ചങ്ങമ്പുഴയുടെ രമണൻ കുമാരനാശാൻ്റെ കരുണ തുങ്ങിയ കവിതകളും, സി വി ശ്രീരാമൻ്റെ വാസ്തുഹാര എന്ന ചെറുകഥയും സിനിമക്ക് കാരണമായ ചരിത്രം അദ്ദേഹം പ്രഭാഷണത്തിലൂടെ വരച്ചുകാട്ടുന്നു. സാഹിത്യത്തിൻ്റെയും സിനിമയുടെയും ഭാഷാ വ്യത്യസ്തതകൾ നിലനിൽക്കെ തന്നെ അവ തമ്മിൽ ചെലുത്തിയ സ്വാധീനങ്ങൾ കുറഞ്ഞ സമയത്ത് സിനിമ ശകലങ്ങൾ ചേർത്ത് നടത്തുന്ന പ്രഭാഷണം തീർച്ചയായും നമ്മെ ഗൃഹാതുരത്വത്തിലേക്ക് നയിക്കും.

പ്രശസ്ത എഴുത്തുകാരനും സാഹിത്യവിമർശകനും പത്രപ്രവർത്തകനുമായി അറിയപ്പെടുന്ന ഡോ.പി കെ രാജശേഖരൻ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട് . സാഹിത്യ നിരൂപണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ വിലാസിനി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .

കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള രാജശേഖരൻ മാതൃഭൂമി ന്യൂസ് എഡിറ്ററുമായിരുന്നു. പിതൃഘടികാരം: ഒ.വി. വിജയന്റെ കലയും ദർശനവും, അന്ധനായ ദൈവം: മലയാള നോവലിന്റെ നൂറുവർഷങ്ങൾ, ഏകാന്തനഗരങ്ങൾ: ഉത്തരാധുനിക മലയാളസാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം, കഥാന്തരങ്ങൾ: മലയാള ചെറുകഥയുടെ ആഖ്യാനഭൂപടം, നിശാസന്ദർശനങ്ങൾ, വാക്കിന്റെ മൂന്നാംകര, നരകത്തിന്റെ ഭൂപടങ്ങൾ, എന്നിവയാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. പി കെ രാജശേഖരന്റെ പ്രധാന കൃതികൾ.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി പതിനാല് വാലൻ്റൈൻസ് ദിനത്തിൽ അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് സംഘാടകർ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത് . ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

മലയാളം അധ്യാപകർക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും ഭാഷാ ഉന്നമനത്തിനായി നടത്തുന്ന മുഴുവൻ പരിപാടികളും ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (09/01/2021) ഞായറാഴ്ച വൈകിട്ട് യുകെ സമയം 4PM, ഇൻഡ്യൻ സമയം 9.30 PMനുമാണ് ഡോ. പി കെ രാജശേഖരൻ ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. സംപ്രേഷണത്തിൽ തത്സമയം പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

കോവിഡ് കാലത്ത് യുകെയിലെ മലയാളിയുടെ ആശങ്കകളും വിഷാദങ്ങളും ഒഴിവാക്കി ഒരു പുത്തൻ ഉണർവ് നല്കാൻ വേണ്ടി തുടങ്ങിയ ഒരു സൗഹൃദ സാഹിത്യ- രാഷ്ട്രീയ- സാംസ്‌കാരിക കൂട്ടായ്മയാണ് “കലുങ്ക്”. കഴിഞ്ഞ ഏപ്രിലിൽ ദിവസവും വൈകിട്ട് പതിവായി കൂടിയിരുന്ന കലുങ്ക് പല വ്യക്തികൾക്കും കൈവിട്ടുപോകുമെന്ന് കരുതിയ ജീവിതം തിരികെ പിടിച്ചു തന്ന ഒരു ഔഷധ കഞ്ഞിയായിരുന്നു.

തികച്ചും അനൗപചാരിക ചർച്ചകളുടെ ഇടമായ നാട്ടിൻ പുറത്തെ കലുങ്ക് ആധുനിക ചർച്ചയ്ക്കുള്ള ഒരു ഇടമാക്കി യുകെയിൽ ഒരു കൂട്ടം മലയാളികൾ മാറ്റിയിരിക്കുകയാണ് യുകെയിലെ കലുങ്ക്. മൂന്നാം ലോക്ക്ഡൗൺ കാലത്ത് വീണ്ടും ഓൺലൈൻ സൗഹൃദ കൂട്ടായ്മ ഒരുക്കുകയാണ്. ആദ്യത്തേത് നമ്മുടെ പ്രിയങ്കരിയായ കവയത്രി സുഗതകുമാരിയുടെ അനുസ്മരണമാണ്.

ജനുവരി 9 ന് ശനിയാഴ്ച 2പിഎം. പ്രിയ കഥാ കൃത്ത് ശ്രീ അശോകൻ ചെരുവിൽ(പുരോഗമന കലാ സാഹിത്യ സംഘം ) ഉത്ഘാടനം ചെയ്യുന്നു. മഹാകവി ഒ. എൻ. വി യുടെ ചെറുമകളും ഡാൻസറുമായ അമൃത ജയകൃഷ്ണൻ നമ്മോളോട് സുഗതകുമാരി ടീച്ചറുമായുള്ള അനുഭവങ്ങൾ പങ്കിടുന്നു.

ശ്രീ മണമ്പൂർ സുരേഷ് കേരളകൗമുദി യൂറോപ് ലേഖകൻ, ചിത്രകാരൻ ജോസ് പിന്ധ്യൻ , ബ്ലോഗ്ഗർ മുരളി മുകുന്ദൻ, പ്രസംഗകൻ ജേക്കബ് കോയിപ്പള്ളി, മ്യൂസിഷ്യൻ സാബു ജോസ് എഴുത്തുകാരി മീര, യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയും എൻ എച്ച് എസ് നഴ്‌സുമായ സാജൻ സത്യൻ, പൊളിറ്റിക്കൽ അനലൈസിസ്റ് അനി ഗോപിനാഥ്, കൗൺസിലർ സുഗതൻ തുടങ്ങിയവരാണ് അണിയറയിൽ ..എല്ലാവർക്കും സ്വാഗതം.

മീറ്റിംഗ് ഐഡി : 4217900018
പാസ്സ്കോഡ് “KALINKU “

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കിഡ്‌നി രോഗം ബാധിച്ച ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റിയിലോടെ ലഭിച്ച 1915 പൗണ്ട് ( 185159 രൂപ) ഇന്ന് മാത്യുവിന്റെ വീട്ടിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ യു കെ യിലെ ബെർഗാമിൽ നിന്നും എത്തിയ ഞങ്ങളുടെ പ്രതിനിധി തോപ്രാംകുടി സ്വദേശി മാർട്ടിൻ കെ ജോർജ് മാത്യുവിന് കൈമാറി.

ചടങ്ങിൽ മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാൻ ,ചെറുതോണി മർച്ചന്റ് അസോസിയേഷൻ സെക്രെട്ടറി ബാബു ജോസഫ് ,പാറത്തോട് ആൻ്റണി ,കെ കെ വിജയൻ കൂറ്റാംതടത്തിൽ ,നിക്സൺ തോമസ് പഞ്ചായത്തു മെമ്പർ റിൻസി തോമസ് എന്നിവർ പങ്കെടുത്തു. മാത്യുവിന്റെ ദുഃഖകരമായ അവസ്ഥ ഞങ്ങളെ അറിയിച്ചത് കീരിത്തോട്ടിലെ സാമൂഹിക പ്രവർത്തകനായ അജീഷ് ജോർജാണ് . കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന വളരെ കഷ്ടകരമായ ഈ കാലത്തും യു കെ മലയാളികളുടെ നല്ലമനസ്സു കൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത് അതിന് ഞങ്ങൾ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു .

ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർ ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88 .5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ടോം ജോസ് തടിയംപാട് സജി തോമസ്‌ .എന്നിവരാണ്
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

സെബാസ്റ്റ്യൻ സ്കറിയ

എക്സിറ്റർ: കൊറോണ വൈറസ് മാനവരാശിക്ക് സമ്മാനിച്ചത് സമാനതകൾ ഇല്ലാത്ത ആഘാതം തന്നെ. എന്നാൽ ആകാംക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ ജനത്തിന് നല്കി തുടങ്ങിയെന്ന ശുഭവാർത്തയോടെ ലോകം പുതുവർഷത്തെ വരവേറ്റപ്പോൾ എക്സിറ്റർ കേരള കമ്മ്യൂണിറ്റി (ഇ.കെ. സി.) ദുരിതകാലത്ത് തങ്ങളുടെ അംഗങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ ഒപ്പം സഞ്ചിരിക്കുവാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയോടെയാണ് പുതുവർഷത്തിലേക്ക് കടക്കുന്നത് .

കൊറോണയുടെ ദുരിതങ്ങൾ അംഗങ്ങൾ അനുഭവിക്കുവാൻ തുടങ്ങിയപ്പോൾ തന്നെ സംഘടന , എക്സിറ്റർ മലയാളിയുടെ ഒരോ ആവശ്യത്തിലും അവരുടെ കൂടെ നില്ക്കുവാൻ സാധിച്ചു എന്നത് അത്യന്തം സന്തോഷകരമായ കാര്യം തന്നെയാണന്ന് ഇ. കെ. സി. ചെർമാൻ കുര്യൻ ചാക്കോ (ബൈജു) പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് ഉണ്ടായ ആദ്യ ലോക് ഡൗൺ കാലത്ത് പ്രസിഡൻ്റ് രാജേഷ് നായരുടെയും സെക്രട്ടറി ജോമോൻ തോമസിൻ്റെയും ട്രെഷറർ ജിന്നി തോമസിൻ്റെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് പലചരക്കു സാധനങ്ങളും മരുന്നുകളും മറ്റും കമ്മറ്റി അംഗങ്ങളുടെ സഹായത്തോടെ ആവശ്യമായ അംഗങ്ങളുടെ ഭവനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞത് ഇ കെ സി യെ സംബന്ധിച്ചടത്തോളം ചാരിതാർത്ഥ്യകമായ കാര്യമായിരുന്നു ചെയർമാൻ ഓർമ്മിക്കുന്നു.

ജിസിസി, എ ലെവൽ പരീക്ഷകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി അവരെ അഭിനന്ദിക്കുകയും പോത്സാഹന സമ്മാനങ്ങൾ നല്കുകയും ചെയ്തു. സമീക്ഷ സർഗ്ഗവേദിയുടെ സീനിയർ കുട്ടികളുടെ പ്രസംഗ മത്സരത്തിൽ സമ്മാനം നേടിയ കമ്മറ്റിയംഗം കൂടിയായ അമൃത ദിലിപിനെയും കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

കോവിഡിൻ്റെ രണ്ടാം വ്യാപനം എക്സിറ്റർ മലയാളി സമൂഹത്തെ കാര്യമായി തന്നെ ബാധിക്കുമ്പോൾ അവർക്ക് ആവശ്യമായ മരുന്ന്, ഭക്ഷണം തുടങ്ങിയവ എത്തിച്ചു നല്കി അവരുടെ കൂടെ തന്നെ സംഘടനയും ഒരോ അംഗങ്ങളും ചേർന്നു നില്ക്കുന്നു എന്നത് വളരെ ആശ്വാസകരമായ കാര്യമായി പ്രസിഡൻ്റ് രാജേഷ് നായർ കാണുന്നു.

ക്രിസ്തുമസ് പുതുവർഷ ആലോഷങ്ങൾ കേവലം സ്വന്തം ഭവനങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോകാതിരിക്കുവാൻ അംഗങ്ങൾക്കു വേണ്ടി ക്രിസ്തുമസ് വീട് അലങ്കാരം , കരോൾ ഗാന മത്സരങ്ങൾ സംഘടിപ്പിക്കുവാൻ, ഇ. കെ. സി.യ്ക്ക് സാധിച്ചു.

ക്രിസ്തുമസ്സിനോടനുബന്ധിച്ച് അറുപത്തിയഞ്ചോളം വരുന്ന ഭവനങ്ങളിൽ ക്രിസ്തുമസ് കേക്കുകൾ എത്തിച്ചു നല്കുവാൻ കമ്യൂണിറ്റി അംഗം ഷിബു ജോർജ് വഞ്ചിപുരയുടെ നേതൃത്വത്തിൽ റോയൽ മെയിൽ ജീവനക്കാരുടെ സഹായത്തോടെ ഇ.കെ. സി. യ്ക്കു കഴിഞ്ഞു എന്നത് അംഗങ്ങളുടെ പരസ്പര സ്നേഹത്തിൻ്റെയും സഹകരണത്തിൻ്റെയും തെളിവാണന്നും രാജേഷ് ചൂണ്ടി കാട്ടി.

വൈസ് പ്രസിഡൻ്റ് ഷൈനി പോൾ, ജോയ്ൻ്റ് സെക്രട്ടറിമാരായ അമൃതാ ജെയിംസ് രഹനാ പോൾ അടക്കം മറ്റു കമ്മറ്റിയംഗങ്ങളും കൊറോണ ദുരിതത്തിൽ നിന്നു മുക്തമായ ഒരു നല്ല വർഷത്തിൽ കമ്യുണിറ്റിയംഗങ്ങളും ചേർന്നുള്ള ആഘോഷങ്ങൾക്കു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഏബ്രഹാം കുര്യൻ

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഡയറക്ടറും മണർകാട് സെന്റ് മേരീസ് കോളജ് പ്രൊഫസറുമായ സുജ സൂസൻ ജോർജ് ഇന്ന് 4 PM ന് ‘മലയാളം-മലയാളി-കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത എഴുത്തുകാരിയായ പ്രൊഫ സൂസൻ സൂസൻ ജോർജ് മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, പുകസാ കോട്ടയം ജില്ല പ്രസിഡൻറ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡംഗം, എൻ ബി എസ് ന്യൂസ് ചീഫ് എഡിറ്റർ, കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ സുജ സൂസൻ ജോർജ് കേരള സാഹിത്യ അക്കാദമി പുരസ്കാര നിർണ്ണയ സമിതിയിലും, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, പൊൻകുന്നം വർക്കി ഫൗണ്ടേഷൻ, അബുദബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാര നിർണ്ണയ സമിതികളിലും അംഗമായിരുന്നു. നിരവധി ലേഖനങ്ങളും സാഹിത്യപരമായ തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . കലാകൗമുദി, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്ന പ്രൊഫ സുജ സൂസൻ ജോർജ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു.

മലയാളം മിഷൻ ഇന്ന് 42 രാജ്യങ്ങളിലും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പടർന്നു പന്തലിച്ചതിൽ പ്രൊഫ സുജ സൂസൻ ജോർജിന്റ നിസ്വാർത്ഥമായ പ്രവർത്തനത്തിന് വലിയ പങ്കുണ്ട്. തന്റെ തിരക്കിട്ട പരിപാടികൾക്കിടയിലും സമയ വ്യത്യാസം കണക്കാക്കാതെ വേണ്ട നിർദ്ദേശങ്ങൾ നൽകി വിവിധ രാജ്യങ്ങളിലെ മലയാളം മിഷൻ പ്രർത്തകർക്ക് പ്രചോദനമായി പ്രൊഫ സുജ സൂസൻ ജോർജിന്റെ കർമ്മനിരതമായ പ്രവർത്തനങ്ങളുടെ ഫലമായാണ് ‘ എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യത്തിനടുത്തെത്തുവാൻ മലയാളം മിഷന് കഴിഞ്ഞത്. മലയാളം മിഷൻ പ്രവർത്തകർക്ക് സുപരിചിതയായ മലയാളം മിഷന്റ നട്ടെല്ലായ പ്രൊഫ സുജ സൂസൻ ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും സംവാദങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ മലയാള ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകാരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.

മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.

മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോൽസാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.

ഇന്ന് (03/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4പി എം , ഇൻഡ്യൻ സമയം 09.30 പി എമ്മിനുമാണ് പ്രൊഫ സുജ സൂസൻ ജോർജ് ‘മലയാളം-മലയാളി-കേരളം’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.

https://www.facebook.com/MAMIUKCHAPTER/live/

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ച ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവർ ആയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തിൽ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് യു കെ മലയാളികളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് .ഇന്നു ചാരിറ്റി അവസാനിച്ചപ്പോൾ 1915 പൗണ്ട് (ഏകദേശം 185000 രൂപ) ലഭിച്ചു പണം നാട്ടിൽ എത്തിച്ച് മാത്യുവിനു കൈമാറാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രെട്ടറി ടോം ജോസ് തടിയംപാടിനെ ഏൽപ്പിച്ചു എന്ന് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു . ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു . പണം തന്ന ഏല്ലാവർക്കും ബാങ്കിൻറെ ഫുൾ സ്റ്റെമെന്റ്റ് അയച്ചിട്ടുണ്ട്. കിട്ടാത്തവർ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് കൺവീനർ അറിയിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു .

കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന വളരെ കഷ്ട്കരമായ ഈ കാലത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത്. ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലാവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .

ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 88 .5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..എന്നിവരാണ്

ഷൈമോൻ തോട്ടുങ്കൽ

മാഞ്ചസ്റ്റർ : യു കെ മലയാളികൾക്ക് ക്രിസ്മസ് & ന്യൂഇയർ സമ്മാനവുമായി യു കെ യിലെ കലാകാരന്മാരുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്ന് ആദ്യമായി നിർമിച്ച ഷോർട്ട് ഫിലിം “എൻറെ കഥ, ഒരു ചെറിയ കഥ”ക്രിസ്മസ് ദിനത്തിൽ യു-ട്യൂബിൽ റിലീസ് ചെയ്തു. റിലീസ് ചെയ്ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ആളുകൾ കണ്ട ഈ ഷോർട്ട് ഫിലിമിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുകെയിലെ മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായി മാറുകയാണ് ഈ ഷോർട്ട് ഫിലിം . നിരവധി നാടകങ്ങളിലൂടെ തങ്ങളുടെ അഭിനയമികവ് കാഴ്ച വച്ചിട്ടുള്ള കലാകാരന്മാരും, കലാകാരികളും ഇതിന്റെ പിന്നിൽ അണിനിരന്നപ്പോൾ സ്ക്രീനിൽ കണ്ടത് അഭിനയവിസ്മയമാണ് .

ആദർശ് സോമൻ കഥയും സംവിധാനവും, .ഛായാഗ്രഹണവും എഡിറ്റിങ്ങും സാജു ലസാർ , പശ്ചാത്തലസംഗീതം അരുൺ സിദ്ധാർഥ് , നിർമ്മാണം ഭാഗ്യ ആദർശ് ,ഡബ്ബിങ് സ്നേഹ സിജു , ജോർജ് തോമസ് , ഷോണി തോമസ് എന്നിവർ ആണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവിസ്, ഗതാഗതം സ്റ്റാൻലി ജോൺ. സ്റ്റാഫിന മരിയ സാജു ,ബിജു ജോൺ , ഐബി ബിജു , ആശ ഷിജു , സിന്ധു സ്റ്റാൻലി , സ്റ്റാൻലി ജോൺ ,ഫെബിലു സാജു , ഫെബിൽ ജോ സാജു ,മെറിൻ ഷിജു ,അലീന സ്റ്റാൻലി , ഡിയോണ സ്റ്റാൻലി ,ഡിവീന സ്റ്റാൻലി ,ഒലിവിയ ജോർജ് ,ജോയൽ ജോർജ് എന്നിവർ അഭിനയിച്ചു . ഷോർട്ട് ഫിലിം കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved