back to homepage

Associations

തൃശ്ശൂര്‍ ജില്ലാ കുടുംബസംഗമത്തിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു 0

മധു ഷണ്‍മുഖം തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെതന്നെ

Read More

ലണ്ടനില്‍ മധുരം മലയാളം പരിപാടി സംഘടിപ്പിച്ചു

ലണ്ടന്‍ മലയാളി മുസ്ലീംകള്‍ക്കിടയില്‍ ആത്മീയ സാംസ്‌കാരിക മേഖലകളില്‍ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അല്‍ ഇഹ്‌സാന്‍ ദഅ്‌വ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ‘മധുരം മലയാളം’ പരിപാടി ഏപ്രില്‍ 1 ശനിയാഴ്ച എലഫന്റ് ആന്റ് കാസിലില്‍ നടന്നു. ലണ്ടനില്‍ മലയാളികള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന പുതിയ തലമുറയിലെ കുട്ടികള്‍ക്ക് മലയാളം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അല്‍ ഇഹ്‌സാന്‍ ‘മധുരം മലയാളം’ പദ്ധതിക്ക് തുടക്കമിട്ടത്.

Read More

അമ്മമാര്‍ക്ക് ആദരവ് ഒരുക്കി മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ മദേഴ്സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി

മാതൃത്വത്തിനു ആദരവ് ഒരുക്കി മാഞ്ചസ്റ്ററില്‍ നടന്ന കാത്തലിക് അസോസിയേഷന്റെ മദേഴ്സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ സിറോ- മലബാര്‍ ചാപ്ലിന്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ അതിഥി ആയി പങ്കെടുത്തു സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്സണ്‍ ജോബ് അധ്യക്ഷത വഹിച്ചു.

Read More

തകര്‍പ്പന്‍, കിടിലന്‍, തിമര്‍പ്പന്‍ പരിപാടികളുമായി ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം

ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ കമ്മറ്റി തീരുമാനിച്ചു. സെപ്റ്റംബര്‍ മാസം 23-ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടിയില്‍ വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച ബാന്‍ഡ് 8, ബാന്‍ഡ് 7, എന്നി തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കാനും യോഗം തീരുമാനിച്ചു. കലാകായിക പരിപാടികള്‍ക്കായി രണ്ടു കമ്മറ്റികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നു ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രെട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചിട്ടുണ്ട്

Read More

”ക്‌നാനായ ദര്‍ശന്‍”: യു.കെ.കെ.സി.എ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഡിബേറ്റ് 

ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യു.കെ.കെ.സി.എ അംഗങ്ങള്‍ക്കായി ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ പങ്കെടുക്കാം. സംവാദത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ മെയ് 15-നു മുന്‍പായി നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് അഞ്ച് പൗണ്ട്. മെയ് 21-ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലാണ് ഓപ്പണ്‍ ഡിബേറ്റ് നടത്തപ്പെടുന്നത്.

Read More

യു.കെ.കെ.സി.എ കായികമേള ഏപ്രില്‍ 29-ന്

യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായികമേള ഏപ്രില്‍ 29-ന് നടക്കും. ബര്‍മിങ്ങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍സ്ലി സ്പോര്‍ട്സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആറ് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടംവലിയും പെനാല്‍റ്റി ഷൂട്ടൗട്ടും നടക്കും.

Read More

എം.എം.എ യൂത്ത് മീറ്റ് ശനിയാഴ്ച

നാടിന്റെ പാരമ്പര്യവും പൈതൃകവും കാത്ത് സൂക്ഷിക്കുന്നതിന് പുതുതലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോട് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങളായ യുവജനങ്ങളെ അണിനിരക്കുന്നതിന് മുന്നോടിയായി എം.എം.എ യൂത്ത് മീറ്റിന് ശനിയാഴ്ച തുടക്കം കുറിക്കുന്നു.

Read More

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മതസാഹോദര്യത്തിന്റെ ശംഖനാദം മുഴക്കികൊണ്ട് ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22-ാം തിയതി നടക്കുന്ന വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ ലിവര്‍പൂള്‍ സ്പൈസ് ഗാര്‍ഡനില്‍ കൂടിയ കമ്മിറ്റിയില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Read More

സക്കറിയാസച്ചന് ജി.എം.എയുടെ സ്‌നേഹാദരവും അലീഷയുടെ പുഞ്ചിരിപ്രഭയില്‍ വിരിഞ്ഞ സഹായനിധിയുടെ കൈമാറ്റവും ഒരേ വേദിയില്‍.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍ക്ക് ഗുരുസ്ഥാനീയനായ യു.കെയിലെ കഴിഞ്ഞ ആറ് വര്‍ഷത്തെ വൈദിക വൃത്തിക്ക് ശേഷം വിശ്രമ ജീവിതം നയിക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന സക്കറിയാസച്ചന് ജി.എം.എ കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ യാത്രയയപ്പ് അച്ചനോടുള്ള അളവില്ലാത്ത സ്‌നേഹത്തിന്റേയും നന്ദിയുടെയും ഒരു പിടി നല്ല ഓര്‍മ്മകളുടെയും രേഖപ്പെടുത്തലായി മാറി. തിങ്ങി നിറഞ്ഞ സദസ്സ് മുഴുവനും അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുകയുണ്ടായി. മറുപടി പ്രസംഗത്തിനിടെ, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളുടെ സ്‌നേഹവായ്പ്പിന് മുമ്പില്‍ ഒരു ഘട്ടത്തില്‍ വിതുമ്പലടക്കാന്‍ പാടുപെട്ടെങ്കിലും അച്ഛന്റെ സ്വതസിദ്ധമായ നര്‍മ്മ സംഭാഷണം ഓരോരുത്തരുടെയും ജീവിതം പരസ്പര സ്നേഹത്തില്‍ അധിഷ്ഠിതമാകേണ്ടതിന്റെയും അവശത അനുഭവിക്കുന്നവര്‍ക്കുള്ള സഹായഹസ്തമാകേണ്ടതിന്റെയും ആഹ്വാനമായി.

Read More

യു.കെ.കെ.സി.എ കണ്‍വെന്‍ഷന്‍ റാലി; യൂണിറ്റുകള്‍ ഒരുക്കം ആരംഭിച്ചു

യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന്റെ 16-ാമത് കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള റാലി മത്സരത്തിനായി യൂണിറ്റുകള്‍ ഒരുങ്ങി തുടങ്ങി. ”സഭ -സമുദായ സ്നേഹത്തില്‍ ക്നാനായ ജനത” എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി റാലിക്കായി യൂണിറ്റുകള്‍ ഒരുങ്ങുമ്പോള്‍ മൂന്ന് കാറ്റഗറിയായിട്ടാണ് റാലി മത്സരം നടത്തുന്നത്.

Read More