Classifieds

‘ OnaVeyil ‘ ഓണവെയില്‍ ! ഈ ഓണനാളില്‍ ഇലക്ട്രോണിക് ഗെയിമില്‍ നിന്നും കേരളത്തിന്റെ പരമ്പരാഗത ഓണക്കളികളിലേക്കൊരു മടക്കം, അതാണ് ഓണവെയില്‍. അത് മലയാളികള്‍ക്ക് സുപരിചിതമായ പഴംചൊല്ലുകളിലൂടെ ക്രീയേറ്റീവായി അവതരിപ്പിച്ചിരിക്കുകയാണ് ചിറമ്മല്‍ മീഡിയ വര്‍ക്സ്.

ബ്ലൂ വെയില്‍ എന്ന നാശകരമായ കമ്പ്യൂട്ടര്‍ ഗെയിമില്‍ നിന്നും പിന്തിരിഞ്ഞ് സന്തോഷവും സൗഹൃദവും ആരോഗ്യവും പകരുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ നാടന്‍ ഓണക്കളികളിലേക്ക് മടങ്ങാനുള്ള ഒരു ശ്രമം നടത്തുകയാണ് ഓണവെയിലെന്ന ഇ ക്യാമ്പൈനിലൂടെ. സോഷ്യല്‍ മീഡിയ,ഡിജിറ്റല്‍ പോസ്റ്റെര്‍സ്,വാട്സാപ് എന്നിവയിലൂടെ ഓണവെയില്‍ എന്ന ആശയം പങ്കുവെക്കുന്നു….

ജീവിത വിജയം എല്ലാവരും ആഗ്രഹിക്കുന്നുവെങ്കിലും എത്ര പേര്‍ ആ വിജയത്തിന് അര്‍ഹരാവുന്നു എന്നത് ചോദ്യചിഹ്നമാണ്..! ശാരീരികവും, മാനസികവും, സാമൂഹികവും, സാമ്പത്തികവും, ആത്മീയവുമായ ഉന്നതിയാഗ്രഹിക്കുന്നവര്‍ക്കായി തൃശൂര്‍ വൃന്ദാവന്‍ ഇന്നില്‍ ഒരു സംപൂര്‍ണ്ണ വാല്യുട്ടെയ്ന്‍മെന്റ് ഷോ. ആഗസ്റ്റ് 12, സമയം 1:30pm-7:30pm. പ്രശസ്ത ബിസിനസ്സ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ സജീവ് നായര്‍ നയിക്കുന്ന Power packed Life changing session… Design your DESTINY.

മനസ്സിന്റെ മാന്ത്രികതയാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന മെന്റലിസ്റ്റും മൈന്റ് റീഡറുമായ നിപിന്‍ നിരവത്തിന്റെ Psychological entertainment show

Hurry…Book now for exciting early bird offer..!

9567710909
9656731010
9995806636

Organized by Palana educational charitable trust.

അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്കായി പ്രത്യേക പാക്കേജുമായി കുമരകത്തെ ലക്ഷ്മി റിസോര്‍ട്‌സ് അവസരം ഒരുക്കുന്നു. 4 പേര്‍ അടങ്ങുന്ന ഒരു ഫാമിലിക്ക് (2 അഡള്‍ട്‌സ് 2 കുട്ടികള്‍ (6-12 years)എന്നിവര്‍ക്ക് ഒരു രാത്രി റിസോര്‍ട്ടിലും ഒരു രാത്രി ഹൗസ്‌ബോട്ടിലും എല്ലാ ഭക്ഷണവും ഉള്‍പ്പടെ ആണ് ഈ പാക്കേജ്. പാക്കേജിന്റെ വിശദാംശങ്ങള്‍

This package valid up to 19 Dec. 2017. Package consists of 2 Adults + 2 children (6-12 Years)

Itinerary:

Day I: Check in to Lakshmi Resorts :14.00 Hrs
Room Type: 1 A/C Deluxe + 1 Extra Bed
Meal Plan: MAP (Room + Breakfast & Dinner)
Visit to Bird Sanctuary and sunset cruise through country boat/motor boat (Optional with additional cost)
Dinner at Multi cuisine restaurant in the Resort

Day II: Bed coffee/Tea
Breakfast at Multi cuisine restaurant in the Resort
Ayurvedic Massage (Optional with additional cost)
11.30 Check out from Resorts and proceed to House Boat
12.00 Check in to House Boat
Type of House Boat: 1 Bed room to 7 Bedroom A/C)
Meal Plan: AP (All meals)
Welcome drink on arrival
House Boat cruise through Vembanad Lake. Overnight stay at House Boat in the River side.
House Boat stay includes Lunch, evening tea with snacks & Dinner.

Day III Bed coffee/Tea
Breakfast
09.00 Check out from the House Boat

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ബേസില്‍ ജോസഫ് 00447932740979(UK) or മാനേജിങ് ഡയറക്ടര്‍ ലക്ഷ്മി റിസോര്‍ട്‌സ് 00919895353311

യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ മലയാള സിനിമ അവാര്‍ഡ് ചടങ്ങായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കുവാനിരുന്ന സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ മൂലം പരിപാടിക്ക് എത്തിച്ചേരുന്നതല്ല എന്ന് സംഘാടകര്‍ അറിയിച്ചു. പകരമെത്തുന്നത് ബോളിവുഡ് സിനിമയിലെ മുടിചൂടാ മന്നനായ അനില്‍ കപൂര്‍ ആണ്. നാല്‍പ്പത് വര്‍ഷക്കാലത്തിലധികമായി ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍ താര സാന്നിദ്ധ്യമാണ് അനില്‍ കപൂര്‍. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയിട്ടുള്ള അനില്‍ കപൂര്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും തലയെടുപ്പുള്ള നടന്മാരില്‍ ഒരാള്‍ കൂടിയാണ്.

ഓണത്തിന് റിലീസ് ചെയ്യേണ്ട ലാല്‍ജോസ് ചിത്രമായ ‘വെളിപാടിന്റെ പുസ്തകം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകള്‍ മൂലമാണ് മോഹന്‍ലാല്‍ ആനന്ദ്‌ ടിവി അവാര്‍ഡ് നൈറ്റിന് എത്തില്ല എന്നറിയിച്ചിരിക്കുന്നത്. യുകെയിലെ ലാല്‍ ആരാധകരെ അദ്ദേഹത്തിന്‍റെ തീരുമാനം അല്‍പ്പം നിരാശയിലാക്കുമെങ്കിലും അനില്‍ കപൂറിന്‍റെ സാന്നിദ്ധ്യവും നിറപ്പകിട്ടാര്‍ന്ന മറ്റ് പ്രോഗ്രാമുകളും അവാര്‍ഡ് നൈറ്റിന്റെ ആവേശം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസത്തിലാണ് സംഘാടകരായ ആനന്ദ് ടിവിയുടെ അണിയറ പ്രവര്‍ത്തകര്‍.

മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്ന ഷോയില്‍ താരങ്ങള്‍ തന്നെ അവതരിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നത് കൊണ്ട് തന്നെ യൂറോപ്പ് മലയാളികള്‍ക്ക് ലഭിക്കുന്ന ഒരപൂര്‍വ്വ അവസരമാണ് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ഭാഗമാവുക എന്നത്. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയരായ നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, എക്കാലത്തെയും മികച്ച നടിമാരായ മഞ്ജു വാര്യര്‍, ഭാവന, അഭിനയ ചക്രവര്‍ത്തിമാരായ മുകേഷ്, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, സൂപ്പര്‍ഹിറ്റ്‌ സംവിധായകന്‍ വൈശാഖ്, ഗായകന്‍ എം.ജി. ശ്രീകുമാര്‍ തുടങ്ങി വളരെ വലിയ ഒരു താരനിര തന്നെ അവാര്‍ഡ് നൈറ്റില്‍ അണി നിരക്കുന്നുണ്ട്.

 

ഭാവന അവതരിപ്പിക്കുന്ന നൃത്തവും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ പരിപാടികളും അവാര്‍ഡ് നൈറ്റില്‍ മറ്റ് ആകര്‍ഷണങ്ങളാകും. ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതലാണ്‌ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന് തുടക്കം കുറിക്കുന്നത്. മാഞ്ചസ്റ്റര്‍ നഗരത്തിന്‍റെ അഭിമാനമായ o2  അപ്പോളോയിലാണ് അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.

ആനന്ദ് ടിവി അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റുകളുടെ സിംഹഭാഗവും ഇപ്പോള്‍ തന്നെ വിറ്റ്‌ തീര്‍ന്നിരിക്കുകയാണ്. എങ്കിലും ഇനിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് അവസാന സമയത്തെ തിരക്കില്‍ നിന്നും ഒഴിവാകാനുള്ള അവസരം ലഭ്യമാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ആര്‍ക്കെങ്കിലും മോഹന്‍ലാല്‍ ഷോയില്‍ നിന്നും പിന്മാറിയത് മൂലം പ്രോഗ്രാം കാണേണ്ട എന്നുണ്ടെങ്കില്‍ അവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

അവാര്‍ഡ് നൈറ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും ആനന്ദ് മീഡിയയുടെ 02085866511 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

തീയേറ്ററുകള്‍ നിറഞ്ഞ് കവിഞ്ഞ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം ജോര്‍ജ്ജേട്ടന്‍സ് പൂരം യുകെയില്‍ എമ്പാടും വൈഡ് റിലീസിന് തയ്യാറായി കഴിഞ്ഞു. യുകെയിലെ എല്ലാ പ്രധാന നഗരങ്ങളുമുള്ള ഓഡിയോണ്‍, സിനി വേള്‍ഡ് തിയേറ്ററുകളില്‍ ആണ് ജോര്‍ജ്ജേട്ടനും സംഘവും എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം ദിലീപ് അഭിനയ മികവിന്‍റെ പുതിയ മേഖലകള്‍ കാഴ്ച വയ്ക്കുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരം മലയാളി പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റു വാങ്ങിയാണ് റിലീസ് ദിനം മുതല്‍ പ്രദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച പ്രീമിയര്‍ റിലീസിംഗ് നടത്തിയ യുകെയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എല്ലാ ഷോകളും നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം നടന്നത്.

തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍ എന്ന നായക കഥാപാത്രമായി തകര്‍ത്തഭിനയിക്കുന്ന ദിലീപ് തന്‍റെ അഭിനയ പാടവത്തിന്റെ മുഴുവന്‍ കഴിവുകളും ഈ ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും കോര്‍ത്തിണക്കാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡോക്ടര്‍ ലൌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’. തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ദിലീപ് അവതരിപ്പിക്കുന്ന ജോര്‍ജ്ജേട്ടന്‍ എന്ന കഥാപാത്രം. ഇദ്ദേഹത്തെ ഒരു പള്ളിയിലച്ചന്‍ ആയി കാണാനാണ് പിതാവിന്‍റെ ആഗ്രഹം. രഞ്ജി പണിക്കര്‍ ആണ് ജോര്‍ജ്ജേട്ടന്‍റെ പിതാവ് മാത്യു വടക്കനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.

അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രജീഷ വിജയനാണ് ഈ ചിത്രത്തില്‍ നായിക. കൂടാതെ ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്‌, ടി.ജി. രവി, ചെമ്പന്‍ വിനോദ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, സതി പ്രേംജി, കുളപ്പുള്ളി ലീല തുടങ്ങി മികച്ചൊരു താരനിര കൂടി ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളില്‍ പോയി ഈ ഹിറ്റ് ചിത്രം കാണാനുള്ള അവസരം പാഴാക്കാതെ എത്രയും വേഗം തന്നെ സീറ്റുകള്‍ റിസര്‍വ്വ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക

Booking/showtimes:https://www.johnentertainments.com/booking

Join our mailing list :https://www.johnentertainments.com/contact

More info call UK : 07859824279, 07795464160 or visit
www.johnentertainments.com

ചിത്രത്തിന്‍റെ ട്രെയിലര്‍ താഴെ കാണാം

മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷീകത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബ്രിട്ടണിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് (LKC) മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം വഹിക്കുന്നത്. LKC ഭാരവാഹികളും മലയാളം യുകെയുടെ പ്രതിനിധികളും പ്രോഗ്രാം നടക്കുന്ന മെഹര്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി അവാര്‍ഡ് നൈറ്റിന്റെ പുരോഗതികള്‍ വിലയിരുത്തി.

രണ്ടായിരത്തോളം ആസ്വാദകരെ വളരെ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ലെസ്റ്ററിലെ മഹര്‍ സെന്റര്‍ ഇത്തരം പരിപാടികള്‍ക്കുള്ള ബ്രിട്ടണിലെ മികച്ച ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ്. മലയാളം യുകെ മെഹര്‍ കമ്മൂണിറ്റി സെന്ററില്‍ ഒരുക്കുന്ന ആധുനീക ലൈറ്റിംഗ് സൗണ്ടിംഗ് സംവിധാനങ്ങള്‍ പരിപാടികളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്. അതി വിശാലമായ സ്റ്റേജും മികച്ച ഗ്രീന്‍ റൂമുകളും മെഹര്‍ സെന്ററിന്റെ പ്രത്യേകതയാണ്. ആസ്വാദകര്‍ക്ക് പരിപാടികള്‍ ആസ്വദിച്ചു കൊണ്ടു തന്നെ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം മെഹര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്നുള്ളത് മെഹര്‍ സെന്ററിന്റെ മറ്റൊരു സവിശേഷതയാണ്.

എല്‍കെസി ഭാരവാഹികളും മലയാളം യു കെ പ്രതിനിധികളും ഇത് വരെയുള്ള ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. മലയാളം യുകെ ന്യൂസ് ഡയറക്ടര്‍മാരായ ബിന്‍സു ജോണ്‍, ഷിബു മാത്യു, ജോജി തോമസ്‌, ബിനോയ്‌ ജോസഫ്, ബിനുമോന്‍ മാത്യു എന്നിവരും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് രാജേഷ് ജോസഫ്, ടെല്‍സ് മോന്‍, ജോസ് തോമസ്‌, സോണി ജോര്‍ജ്ജ്, അലന്‍ മാര്‍ട്ടിന്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.

മെയ് പതിമൂന്നാം തീയതി ഉച്ചതിരിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് സാമൂഹിക സാംസ്‌ക്കാരിക സിനിമാ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ കോര്‍ത്തിണക്കിയാണ് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സല്‍ അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച്, ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹത്തില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ മലയാളി സമൂഹവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും.

അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മൂണിറ്റി സെന്ററിന്റെ അഡ്രസ്‌

Maher Centre,

15 Ravensbridge Drive,

Leicester,

LE4 OBZ

യുകെയിലുടനീളം ചിരിയുടെ പൂരം തീര്‍ക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും സംഘവും നാളെ മുതല്‍ പര്യടനം ആരംഭിക്കുന്നു. തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍ എന്ന നായക കഥാപാത്രമായി തകര്‍ത്തഭിനയിക്കുന്ന ദിലീപ് തന്‍റെ അഭിനയ പാടവത്തിന്റെ മുഴുവന്‍ കഴിവുകളും ഈ ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും കോര്‍ത്തിണക്കാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഡോക്ടര്‍ ലൌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’. തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ദിലീപ് അവതരിപ്പിക്കുന്ന ജോര്‍ജ്ജേട്ടന്‍ എന്ന കഥാപാത്രം. ഇദ്ദേഹത്തെ ഒരു പള്ളിയിലച്ചന്‍ ആയി കാണാനാണ് പിതാവിന്‍റെ ആഗ്രഹം. രഞ്ജി പണിക്കര്‍ ആണ് ജോര്‍ജ്ജേട്ടന്‍റെ പിതാവ് മാത്യു വടക്കനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.

 

അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രജീഷ വിജയനാണ് ഈ ചിത്രത്തില്‍ നായിക. കൂടാതെ ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്‌, ടി.ജി. രവി, ചെമ്പന്‍ വിനോദ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, സതി പ്രേംജി, കുളപ്പുള്ളി ലീല തുടങ്ങി മികച്ചൊരു താരനിര കൂടി ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരം മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കഴിഞ്ഞു. നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. ലണ്ടനിലും ബര്‍മിംഗ് ഹാമിലുമുള്ള മലയാളി പ്രേക്ഷകര്‍ക്കാണ് ഈ മികച്ച ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ പ്രദര്‍ശനം കാണാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. ലണ്ടനിലെ ബോളീന്‍ സിനിമയിലും ബര്‍മിംഗ്ഹാമിലെ പിക്കാഡിലി സിനിമാസിലും ആണ് ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ നടക്കുന്നത്. ലണ്ടനിലുംബര്‍മിംഗ്ഹാമിലും 07, 08, 09, 10 തീയതികളിലായി നിരവധി പ്രദര്‍ശനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

യുകെയിലെ മറ്റ് സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ മിക്ക തിയേറ്ററുകളിലുമായി വൈഡ് റിലീസ് ഉണ്ടായിരിക്കും.

 

സൗത്ത് ഇന്ത്യയിലെ വിഖ്യാതനും സുഭാഷണനുമായ മജീഷ്യനായ ഗോപിനാഥ് മുതുകാട് ആദ്യ യുകെ സന്ദര്‍ശനത്തിനെത്തുന്നു. കഴിഞ്ഞ 37 വര്‍ഷമായി മാജിക് എന്ന മാധ്യമത്തിലൂടെ മഹത്തരമായ ഒറ്റനവധി ആശയങ്ങള്‍ അദ്ദേഹം ആളുകളുമായി പങ്കുവച്ചു. മാജിക് വിത്ത് എ മിഷന്‍ എന്നതാണ് അദ്ധേഹത്തിന്റെ മോട്ടോ എന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരനാണ് മുതുകാട് എന്ന് വിളിച്ചോതുന്നു. മാജിക്കിനൊപ്പം തന്നെ ഇല്യൂഷനിസ്റ്റ്, മേന്റോര്‍, എസ്‌കാപോലോഗിസ്റ്റ്, പെര്‍ഫോമര്‍ എന്ന നിലകളിലും അദ്ദേഹം വക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാജിക്കിനോടുള്ള അതിയായ ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തെ ഒരു ഇന്‍സ്പിരേഷനല്‍ സ്പീക്കര്‍ ആയി മാറ്റി. അറിവിന്റെ അതിരുകള്‍ക്കപ്പുറത്തു മാജിക്കിലൂടെ തന്റെ സന്ദേശം ആളുകളിലെക്കെതിക്കുവാന്‍ കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്.
വിജയകരമായ തൈക്കൂടം ബ്രിഡ്ജ് ടൂര്‍ ഓഫ് യു കെ ക്കു ശേഷം കുഷ് ലോഷ് മീഡിയ സമര്‍പ്പിക്കുന്ന ഷോ ആണ് മുതുകാട്‌സ് വേള്‍ഡ് ഓഫ് ഇല്ലുഷന്‍. 10 അംഗങ്ങള്‍ അടങ്ങുന്ന ടീം ഇതാദ്യമായി ആണ് യു കെ ആന്‍ഡ് യൂറോപ്പ് ടൂറിന് എത്തുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക

കുഷ് ലോഷ് അറ്റ് [email protected]
07982734828 ഓര്‍ ബിനു 07944415052 www.kushlosh.com

For more information about Muthukad’s Illusion, visit the following link http://www.kushlosh.com/muthukads-world-of-illusions-tour-of-uk-26th-may-to-6th-june-2016/
For registering your interest for the show, visit the following link http://www.kushlosh.com/register-interest-muthukads-illusions/
For event booking & enquiry, visit the following link http://www.kushlosh.com/event-booking-enquiry/

RECENT POSTS
Copyright © . All rights reserved