Crime

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് കു​ട്ടി​ക​ൾ ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​ക്കു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ബി​ക്കാ​നീ​റി​ലെ ഹി​മ്മ​ത​സാ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

സേ​വ​രാം (4), ര​വി​ന (7), രാ​ധ (5), പൂ​നം (8), മാ​ലി എ​ന്നീ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ശ്യൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന വ​ലി​യ ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​യി​ൽ കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ആ​ക​സ്മി​ക​മാ​യി ഇ​തി​ന്‍റെ വാ​തി​ൽ അ​ട​യു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​ക്കു​ള്ളി​ൽ കു​ട്ടി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ്ര​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

 

കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്ക്​ താ​ങ്ങാ​യ ഡോ. ​ആ​തി​ര​യു​ടെ അ​കാ​ല വി​യോ​ഗം കൂ​രാ​ച്ചു​ണ്ടി​‍െൻറ നൊ​മ്പ​ര​മാ​യി.ആ​റു​മാ​സ​ത്തോ​ള​മാ​ണ്​ കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ. ​ആ​തി​ര സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ക​മാ​യ സ​മ​യ​ത്ത് ഒ.​പി സ​മ​യം വൈ​കീ​ട്ട് ആ​റു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഡോ. ​ആ​തി​ര​യു​ടെ സേ​വ​നം ല​ഭി​ച്ച​ത്.പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങി. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്.

റിട്ട. എസ്‌ഐ ചെറുവത്തൂർ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകളാണ് ഡോ. ആതിര (26). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 12നാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ ശേഷം ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിനിടെ, നിലഗുരുതരം ആയതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂർ). സഹോദരി: അനശ്വര.

മും​ബൈ: വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യു​ടെ വീ​ടി​ന് സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ മ​നു​ഷ്ക് ഹി​ര​ണി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പോ​ലീ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​രെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്(​എ​ടി​എ​സ്) പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ പോ​ലീ​സു​കാ​ര​ൻ വി​നാ​യ​ക് ഷി​ൺ​ഡെ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ന​രേ​ഷ് ഗോ​റെ​യാ​ണ് അ​റ​സ്റ്റി​ലാ​യ ര​ണ്ടാ​മ​ൻ. ഒ​രാ​ളെ കൂ​ടി ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. ഇ​യാ​ൾ​ക്ക് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ല​പാ​ത​ക കേ​സ് കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ൻ​ഐ​എ​ക്ക് കൈ​മാ​റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​ക്ക് കൈ​മാ​റി​യ​താ​യി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ടി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

 

തൃശൂര്‍ കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

2020 സെപ്തംബർ 28നായിരുന്നു കൊലപാതകം. മൂവാറ്റുപുഴ സ്വദേശി സോന ജോസാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷ് നേരത്തെ സോനയുടെ സുഹൃത്തായിരുന്നു. തൃശൂർ കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് തുടങ്ങിയപ്പോൾ ഇൻ്റീരിയർ ഡിസൈനിങ് നടത്തിയത് മഹേഷായിരുന്നു. ഇരുവരും തമ്മിലുണ്ടായ പണമിടപാടിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സോന ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ മഹേഷും സുഹൃത്തുക്കളും ക്ലിനിക്കിൽ വന്നു. സോന യോടൊപ്പം അച്ഛനും സുഹൃത്തും ഉണ്ടായിരുന്നു. ചർച്ച നടക്കുന്നതിനിടെ മഹേഷ് കത്തിയെടുത്ത് സോനയെ കുത്തി.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തൊണ്ണൂറു ദിവസം തികയും മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അപ്പോഴേയ്ക്കും പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സോനയുടെ കുടുംബവും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. കേസിൽ വിചാരണ തൃശൂർ സെഷൻസ് കോടതിയിൽ തുടങ്ങും. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ ടി.ഷാജിത്ത് ആണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.

പതിനാലു വയസ്സുകാരനായ ബാലൻ വെള്ളം കുടിക്കാൻ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ ഗാസിയാബാദ് ദാസ്നാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കടുത്ത വർഗീയ പരാമർശങ്ങളോടെ വീണ്ടും രംഗത്ത്. ‘ എന്റെ അനുയായികളാണ് അത് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പത്രക്കാരോ സർക്കാരുദ്യോഗസ്ഥരോ ആരുമാകട്ടെ ഒരു മുസ്ലിമിനെ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല ‘ എന്നാണ് ‘ദി ക്വിൻറ് ‘ ന് അനുവദിച്ച അഭിമുഖത്തിൽ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞത്. ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത്‌ പരിഷത്തിന്റെ പ്രസിഡന്റുമാണ് നരസിംഹനാന്ദ.

‘ഞാൻ അതിലേ നടന്നു പോകുമ്പോൾ വല്ലാതെ ദാഹിച്ചു. ടാപ്പ് കണ്ടപ്പോൾ കയറി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. രണ്ടുപേർ വന്നു തടഞ്ഞിട്ട് എന്റെ പേരും പേരും പിതാവിന്റെ പേരും ചോദിച്ചു. അതിനു ശേഷം മർദ്ദിച്ചു. ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവിടെ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വകാര്യഭാഗത്തു മർദ്ദനമേൽക്കുമ്പോൾ എന്നെ അവർ കൊല്ലുമെന്ന് പറയുന്നതു കേട്ടു. ഒരുവിധത്തിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വഴിയിൽ രണ്ടു പൊലീസുകാരെ കണ്ടപ്പോൾ സഹായമം അഭ്യർത്ഥിച്ചിട്ടും അവർ ഇടപെട്ടില്ല. പൊലീസ് ചൗക്കിയിൽ പോകാൻ പറഞ്ഞു. ‘ മർദ്ദനത്തിനിരയായ ബാലൻ പറഞ്ഞു. അവന് വായിക്കാനറിയില്ല. അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

‘വെള്ളം കുടിക്കാൻ കയറിയ കുട്ടിയോട് മതം ചോദിച്ചതു തന്നെ തെറ്റാണ്. ഇങ്ങനെ കുറച്ചാളുകളേ ഉള്ളൂ. ഞങ്ങൾ ഇവിടെ ക്ഷേത്രപരിസരങ്ങളിൽ ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെ ഒരുമിച്ച് കളിച്ചു വളർന്നവരാണ്. ക്ഷേത്രത്തിലെ ബാബാ വളരെ സ്നേഹത്തോടെ ഞങ്ങളെ അവിടെ ഇരുത്തുകയുമെല്ലാം ചെയ്തിരുന്നു. അടുത്തകാലത്തു മാത്രമാണ് ഇങ്ങനെയൊക്കെ കാണുന്നത്’ ക്ഷേത്ര സമീപവാസിയായ ഫാറൂക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സംസാരിക്കാൻ ചെന്ന മാധ്യമ പ്രവർത്തകരോട് അവരുടെ കൂട്ടത്തിൽ മുസ്ലിം ആരെങ്കിലുമുണ്ടോ എന്ന് പലവട്ടം ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് പുരോഹിതൻ സംസാരിക്കാൻ തയ്യാറായത്. ഏതാനും കൊല്ലങ്ങളായി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രചാരണം മൂലം തങ്ങൾ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹിന്ദു ഏകതാ സംഘ് എന്ന ഓൺലൈൻ ഗ്രൂപ്പു വഴി വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.

വര്‍ക്കല ഇടവയില്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്നും കുഞ്ഞിനൊപ്പം താഴേക്ക് വീണ അമ്മ മരിച്ചു. ഇടവ പ്രസ് മുക്ക് സല്‍സബീല്‍ വീട്ടില്‍ നിമ(26)യാണ് മരിച്ചത്. ആറു മാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്റെ ഭാര്യയാണ് നിമ.

ഇന്ന് രാവിലെ പതിനൊന്നരയോടെ നിമയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ വച്ചായിരുന്നു സംഭവം. ഫ്‌ലാറ്റിന് മുകളില്‍ നില്‍ക്കവെ കയ്യില്‍നിന്ന് വഴുതിയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് യുവതി താഴേക്ക് വീണത്.

ഇടവ മദ്രസ മുക്കില്‍ നൂര്‍ജലാല്‍ റസിഡന്‍സിയുടെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് നിമയും കുടുംബവും. കെട്ടിടത്തിന്റെ ടെറസില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടുനില്‍ക്കുകയായിരുന്നു നിമ. ഇതിനിടെ നിമയുടെ കയ്യില്‍നിന്ന് കുഞ്ഞ് വഴുതി താഴേക്ക് വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കെ നിമയും താഴേക്ക് വീഴുകയായിരുന്നു. ഇതാണ് സംഭവത്തെ കുറിച്ച് പ്രാഥമികമായി ലഭിക്കുന്ന വിവരം. വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നിമയുടെ ജീവന്‍ രക്ഷിക്കാനായില്ല.

നിമയ്ക്കും കുഞ്ഞിനുമൊപ്പം നിമയുടെ മാതാവ് സീനത്ത്, സഹോദരിമാരായ സുല്‍ത്താന, റിസ്വാന എന്നിവരാണ് ഇവിടെ താമസിക്കുന്നത്. സംഭവ സമയം ഇളയ സഹോദരി റിസ്വാന പഠിക്കാന്‍ പോയിരിക്കുകയായിരുന്നു. സീനത്തും സുല്‍ത്താനയും വീടിനകത്തും. നിമയുടെ പിതാവ് മുക്താര്‍ ഖത്തറിലും ഭര്‍ത്താവ് അബു ഫസല്‍ ദുബായിലുമാണ്.

കുഞ്ഞിന് എക്‌സറേ പരിശോധന നടത്തിയതില്‍ കുഴപ്പമൊന്നും ഇല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിമയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു

വിദേശത്തേക്കു കടത്താൻ ശ്രമിച്ച 1.21 കിലോഗ്രാം ഹഷിഷുമായി യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ രാമിയ (33) ആണ് പിടിയിലായത്. ഇന്നലെ രാവിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്കു പോകാനെത്തിയതാണ് യുവതി.

സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള ദേഹ പരിശോധനക്കിടെ അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്. 3 പാക്കറ്റുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്. ഒരു കോടിയോളം രൂപ വില വരുമിതിന്.

രാമിയയെയും ഹഷിഷും പിന്നീട് പൊലീസിനു കൈമാറി. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. കഴിഞ്ഞ ദിവസം വിമാനത്താവള പരിസരത്ത് പൊലീസ് നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു.

സ്ഥിരമായി മദ്യപിച്ച് എത്തി അമ്മയെ ഉപദ്രവിച്ചു കൊണ്ടിരുന്ന അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. തൃശൂര്‍ പുറ്റേക്കരയിലാണ് സംഭവം. തൃശൂര്‍ പുറ്റേക്കര സ്വദേശി ചിറ്റിലപ്പിള്ളി വീട്ടില്‍ തോമസ് ആണ് കൊല്ലപ്പെട്ടത് . അറുപത്തിയഞ്ച് വയസായിരുന്നു. സംഭവത്തിന് ശേഷം മകന്‍ കീഴടങ്ങി.

അച്ഛന്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചിരുന്നതാണ് കൊലയ്ക്കു കാരണമെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ഷിജന്‍ പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ ഉപദ്രവിക്കാറുണ്ടെന്ന് മകന്‍ പൊലീസിനോട് പറഞ്ഞു. ഇതേചൊല്ലി സ്ഥിരം വഴക്കുണ്ടാകുമായിരുന്നു.

സംഭവദിവസവും വഴക്കുണ്ടായി. ഇതിനിടെയാണ്, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഷിജന്‍ മൊഴി നല്‍കി. മരിച്ചെന്ന് ഉറപ്പായതോടെ നേരെ പോലീസ് സ്റ്റേഷനില്‍ എത്തി ഷിജന്‍ കീഴടങ്ങി.ഷിജന്റെ അറസ്റ്റ് പേരാമംഗലം പോലീസ് രേഖപ്പെടുത്തി.

10വയസുകാരനെ കൊലപ്പെടുത്തി നദിയിൽ ഒഴുക്കിയ 15കാരനെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. കാണാതായ കുട്ടിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളിൽ 15കാരനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകാതെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നർമദ നദിയിൽനിന്ന് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും വ്യക്തമായതോടെ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പരസ്പര വിരുദ്ധമായ മൊഴി നൽകിയ 15കാരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി പോലീസ് സത്യം തെളിയിച്ചത്.

കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 15കാരന് പരിചയമുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരൻ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിൽ പറയാതിരിക്കണമെങ്കിൽ പണവും കുട്ടി ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരൻ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇത് പതിവായതോടെ പ്രകോപിതനായ 15 കാരൻ പത്ത് വയസ്സുകാരനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മൊഴി.

പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം 15കാരൻ തന്നെയാണ് മൃതദേഹം വഞ്ചിയിൽ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. പിന്നീട് അയൽക്കാരനായ പത്ത് വയസ്സുകാരനെ കാണാനില്ലെന്ന വാർത്ത പരന്നപ്പോൾ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചിലിലും പ്രതി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെടുത്തത്.

ഇരിങ്ങാലക്കുട കാട്ടൂർക്കടവിൽ വീട്ടമ്മയെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം ഗുണ്ടാസംഘങ്ങളുടെ പ്രതികാരമെന്ന് പോലീസ്. ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ലക്ഷ്മിയെയാണ് ഞായറാഴ്ച രാത്രി കൊലപ്പെടുത്തിയത്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. മുഖ്യപ്രതി ദർശൻ ഒളിവിലാണ്. ഗുണ്ടാനേതാവ് ദർശനായിരുന്നു സംഘത്തലവൻ. നാലംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ് കൊല നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇവർ താമസിക്കുന്ന കോളനിയിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകവും. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നതിന് പിന്നിൽ ഭർത്താവിനോടുള്ള വിദ്വേഷമാണെന്നാണ് സൂചന. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷിന്റെ എതിരാളി സംഘത്തിൽപ്പെട്ടവരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതി ദർശനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ശക്തമാക്കി.

രാത്രി ഒൻപതരയോടെ വീട്ടിൽ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഈ സമയത്ത് ഇവരുടെ ഭർത്താവ് ഹരീഷ് വീട്ടിലുണ്ടായിരുന്നില്ല. ഹരീഷും വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved