Crime

രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയ ശേഷം, തങ്ങളിൽ ആരെയാണ് യഥാർഥത്തിൽ സ്‌നേഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും പെൺകുട്ടിയെ മർദിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് തുനിഞ്ഞത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീടിനുള്ളിൽ കയറി ബഹളമുണ്ടാക്കിയ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി.

ഇവരെ ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടി തന്റെ മുൻ കാമുകനുമായി സംസാരിക്കുന്നത് നിർത്തി പുതിയൊരാളുമായി അടുപ്പം തുടങ്ങിയിരുന്നു. ഇതിനിടെയാണ് പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന വിവരം പുതിയ കാമുകൻ അറിയുന്നത്. വൈകാതെ ഇരു കാമുകൻമാരും തമ്മിൽ കണ്ടുമുട്ടിയതോടെ, പെൺകുട്ടിയെ നേരിൽ കണ്ട് വിവരം ചോദിച്ചറിയാനായി വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ശേഷം മൂവരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇത് വൻ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു.

വിവാഹബന്ധം അവസാനിപ്പിക്കാന്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി മാലിന്യം നിക്ഷേപിക്കുന്ന വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 47കാരനായ ബ്രയാന്‍ വാല്‍ഷ് ആണ് ഭാര്യ അന്നയെ (39) ക്രൂരമായി കൊലപ്പെടുത്തിയത്.

മൂന്ന് കുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട സ്ത്രീ. കൊലപാതക കുറ്റം ചുമത്തി ജനുവരി 18ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലിലടക്കുന്നതിനും ഫെബ്രുവരി 9ന് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. വിവാഹമോചനത്തേക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് ഇയാള്‍ വിശ്വസിച്ചു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ല എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ വിവരം.

ജനുവരി 4 മുതല്‍ അന്ന ജോലിക്ക് എത്താതിരുന്നതിനാല്‍ സ്ഥാപന ഉടമ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍ പറഞ്ഞു ബ്രയാന്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ജനുവരി 8ന് ഇയാളെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. പോലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നതായിരുന്നു അറസ്റ്റിനുള്ള കാരണം.

പിന്നീടുള്ള അന്വേഷണത്തില്‍ സമീപത്തുള്ള ക്യാമറകളില്‍ ബ്രായന്‍ മാലിന്യം ഇടുന്നതിനു സമീപം നില്‍ക്കുന്നത് കണ്ടെത്തി. ഇവരുടെ താമസസ്ഥലത്തു നിന്നും രക്തകറയും ഒടിഞ്ഞ കത്തിയും കണ്ടെത്തി. കൂടാതെ, ദിവസങ്ങള്‍ പിന്നിട്ടതോടെ മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നയുടെ ഫോണ്‍, വാക്‌സിനേഷന്‍ കാര്‍ഡ്, ബൂട്ട്, പേഴ്‌സ് എന്നിവയും കണ്ടെത്തുകയായിരുന്നു.

പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. വയനാട്ടിലാണ് സംഭവം. കമ്പളക്കാട് വെള്ളാരം കുനിയിലെ പുഴക്കം വയല് സ്വദേശി വൈശ്യന് വീട്ടില്‍ നൗഷാദിന്റെ ഭാര്യ നുസ്‌റത്ത് ആണ് മരിച്ചത്.

ഇരുപത്തിമൂന്നുവയസ്സായിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ 11 മണിയോടെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ഇതിന് പിന്നാലെ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതിയെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇവിടെ വെച്ചാണ് മരിച്ചത്. ജനറല്‍ ആശുപത്രിയില്‍ സിസേറിയനില്‍ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. രണ്ടര വയസ്സുകാരന്‍ മുഹമ്മദ് നഹ്യാന്‍ മകനാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

കൊച്ചി എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി മൂടിവെച്ച കേസിലെ പ്രതിയിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസ് തേടാനൊരുങ്ങുന്നു. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ചിട്ടുണ്ടെന്ന സജീവിന്റെ മൊഴി പൊലീസ് പൂർണമായി പോലീസ് വിശ്വസിച്ചിട്ടില്ല. സജീവ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് നിലവിലെ വിലയിരുത്തൽ, എന്നാൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്.

പ്രതി ഭാര്യയെ കൊലപ്പെടുത്തുകയും മക്കളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒന്നര വർഷത്തോളം ഒന്നുമറിയാത്ത മട്ടിൽ നടക്കുകയും ചെയ്തു. രമ്യയുടെ ഫോൺ എവിടെയുണ്ടായിരുന്നുവെന്നും മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ താൻ കത്തിച്ചതാണെന്നായിരുന്നു സജീവിന്റെ മറുപടി. തെളിവെടുപ്പിൽ ഇത് കണ്ടെത്തേണ്ടത് പോലീസിന് നിർണായകമാണ്.

രമ്യയെ ഒറ്റയ്ക്ക് കൊന്ന് കുഴിച്ചുമൂടിയെന്നാണ് സജ്ജീവിന്റെ മൊഴിയെങ്കിലും ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള വിദൂര സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അടുത്തടുത്ത വീടുകളുള്ള എടവനക്കാട് വാച്ചക്കൽ ഭാഗത്ത് പകൽ സമയത്ത് ടെറസിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്.

രമ്യ ഉച്ചത്തിൽ ബഹളം വയ്ക്കാൻ സാധ്യതയുണ്ടെന്നും അയൽവാസികളാരും ഇതറിഞ്ഞില്ലെന്നുമാണ് സംശയം. ഇടത്തരം ശരീരപ്രകൃതിയുള്ള സജീവാണ് രമ്യയുടെ മൃതദേഹം രണ്ടരയടി താഴ്ചയിൽ കുഴിച്ച് മൂടിയതെന്നും വ്യക്തമാക്കണം.

രമ്യയുടെ മൃതദേഹം കുഴിച്ച് മൂടിയ സ്ഥലത്ത് നിലം മാന്തിയ നായയെയും സജ്ജീവൻ രമ്യയെ മറവു ചെയ്ത ഇടത്ത് കൊന്ന് കുഴിച്ചു മൂടിയിരുന്നു. ഇക്കാര്യങ്ങൾ വിശദമായി അറിയാൻ റിമാൻഡിൽ കഴിയുന്ന സജീവനോട് ഏഴുദിവസത്തെ കസ്റ്റഡിയിൽ ചോദിക്കാനാണ് പൊലീസിന്റെ തീരുമാനം.

ഇതിനായി കോടതിയിൽ അപേക്ഷ നൽകും. 2021 ഒക്‌ടോബർ 16ന് സജ്ജേവൻ ഭാര്യ രമ്യയെ കൊലപ്പെടുത്തിയത്. കസ്റ്റഡി കാലാവധിക്കുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

രമ്യയെക്കുറിച്ചുള്ള സംശയത്തെച്ചൊല്ലിയുള്ള തർക്കം വഴിത്തിരിവായി. ഒടുവിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ദിവസം മുഴുവൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. രാത്രി വൈകിയും ആരുമില്ലെന്നു ഉറപ്പു വരുത്തിയ ശേഷം വീട്ടുമുറ്റത്തെ സിറ്റൗട്ടിനു സമീപം മൃതദേഹം സംസ്‌കരിച്ചു.

സജീവിൻ കുട്ടികളെ അമ്മ മറ്റൊരാളുമായി പ്രണയത്തിലായതിനാലാണ് വേറെ താമസിക്കുന്നതെന്ന് വിശ്വസിപ്പിച്ചു. ബംഗളൂരുവിൽ കോഴ്‌സ് പഠിക്കുകയാണെന്നും ഉടൻ വിദേശത്തേക്ക് പോകുമെന്നും ബന്ധുക്കളോടോ അയൽക്കാരോടോ പറയാൻ പഠിപ്പിച്ചു.

രമ്യയുടെ വീട്ടുകാർ ചോദിച്ചപ്പോഴും ഫോൺ ഉപയോഗിക്കുന്നതിൽ രമ്യക്ക് നിബന്ധനകളുണ്ടെന്ന് അയാൾ വിശദീകരിച്ചു. പ്ലസ് ടുവിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ രത് ലാൽ ഒടുവിൽ പോലീസിൽ പരാതി നൽകി. പോലീസിനെ വിളിച്ചപ്പോൾ ഭാര്യയെ കാണാനില്ലെന്ന് തനിക്കും പരാതിയുണ്ടെന്ന് സജ്ജേവൻ എഴുതി. അപ്പോഴേക്കും ആറുമാസത്തിലേറെ കഴിഞ്ഞിരുന്നു.

പൊലീസ് അന്വേഷണത്തിൽ ആദ്യം പുരോഗതിയുണ്ടായില്ല. സജീവ് എല്ലാവരുടെയും മുന്നിൽ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു. എന്നാൽ ഇയാളുടെ ചില മൊഴികൾ സംശയാസ്പദമായതിനാൽ തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം സ്‌റ്റേഷനിൽ വിളിച്ചുവരുത്തി തുടർച്ചയായി ചോദ്യം ചെയ്‌ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്. വൈപ്പിൻ സ്വദേശികളായ ഇരുവരും 19 വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. ഏതാനും വർഷങ്ങളായി എടവനക്കാട്ടെ ഈ വാടക വീട്ടിലായിരുന്നു താമസം.

പാലക്കാട്ടുനിന്ന് കൊച്ചിയിലെ ലുലു മാള്‍ കാണാനായാണ് മങ്കര സ്വദേശി ചെമ്മുക കളരിക്കല്‍ വിഷ്ണുവും (22) പത്തിരിപ്പാല പള്ളത്തുപടി സുമിന്‍ കൃഷ്ണനും (20) പുറപ്പെട്ടത്. ട്രെയിനില്‍ ഷൊര്‍ണൂരില്‍ എത്തുമ്ബോഴാണ് പതിനെട്ടുകാരി വാതിലിനരികില്‍ കരഞ്ഞുനില്‍ക്കുന്നത് കണ്ടത്. വിഷ്ണുവും സുമിനും കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്നു പറഞ്ഞു. എന്നാല്‍, പന്തികേട് തോന്നിയ യുവാക്കള്‍ സൗമ്യമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ പ്രണയം തകര്‍ന്നതിന്റെ സങ്കടത്തില്‍ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെണ്‍കുട്ടി പൊട്ടിക്കരയുകയായിരുന്നു.

കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കള്‍ പെണ്‍കുട്ടിയെ സമാധാനിപ്പിച്ച്‌ ഭക്ഷണവും വാങ്ങിനല്‍കി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെണ്‍കുട്ടിയുടെ ഫോണ്‍ ചോദിച്ചുവാങ്ങി. ഫോണ്‍ ഫ്‌ലൈറ്റ് മോഡിലായിരുന്നു. യുവാക്കള്‍ അമ്മയെ വിളിപ്പിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞു.

യുവാക്കള്‍ നടന്ന സംഭവം പൊലീസിനോട് പറഞ്ഞു. പൊലീസ് പറഞ്ഞതനുസരിച്ച്‌ ഇവര്‍ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാള്‍ കാണാന്‍ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു.

പാലക്കാട്ടെ ഹോട്ടല്‍ ജീവനക്കാരായ യുവാക്കള്‍ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോള്‍ കളമശേരിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ അജിത് കുട്ടപ്പന്‍ ഹോട്ടല്‍ ഉടമയെ വിളിച്ച്‌ നടന്നത് അറിയിക്കുകയും ഒരുദിവസംകൂടി ലീവ് നല്‍കണമെന്നും പറഞ്ഞു. ലീവ് അനുവദിച്ചതിനാല്‍ കളമശേരിയില്‍ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്‌ഐ നല്‍കി. വ്യാഴാഴ്ച ലുലു മാള്‍ സന്ദര്‍ശിച്ചശേഷം യുവാക്കള്‍ നാട്ടിലേക്ക് മടങ്ങും. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏല്‍പ്പിച്ച യുവാക്കളെ സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പിആര്‍ സന്തോഷ് അഭിനന്ദിച്ചു.

തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രമായ സിവിലിമേട് എന്ന സ്ഥലത്തെത്തിയ മലയാളി പെൺകുട്ടിയെയാണ് പ്രദേശവാസികളായ ആറ് പേർ ചേർന്ന് പീഡിപ്പിച്ചത്. കാഞ്ചീപുരം സെവിലിമേട്, വിപ്പേട് സ്വദേശികളായ മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ഥിരമായ സമാന കുറ്റകൃത്യം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് വിവരം.

മുൻപ് പത്തിലധികം പേരെ ഇവർ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. സിവിലിമേടിൽ എത്തുന്നവരെ ഭീഷണിപ്പെടുത്തി പെൺകുട്ടികളെ പീഡിപ്പിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്.

കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

യുവ സംവിധായികയായ നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുറത്തു വരുന്നത് ഈ മരണത്തിന് പിന്നിൽ പല അദൃശ്യ ശക്തികളുടെയും കൈകൾ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് തന്നെയാണ്.

നയന സൂര്യ മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒന്നും തന്നെ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് മ്യൂസിയം സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ നിന്നും ഇവർ മരിക്കുമ്പോൾ ധരിച്ചിരുന്ന ചുരിദാറ്, അടിവസ്ത്രം , പുതപ്പ് , തലയണയുടെ കവര്‍ എന്നിവ നഷ്ടപ്പെട്ടു എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

മ്യൂസിയം പോലീസിന്റെ കയ്യിൽ സൂക്ഷിക്കുന്നതിന് വേണ്ടി കൈമാറിയതാണ് ഇവയൊക്കെ. എന്നാല്‍ ഇവ ഫോറൻസിക് ലാബിൽ ഉണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം ക്രൈം ബ്രാഞ്ച് കത്ത് നൽകും എന്നാണ് വിവരം. ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയച്ച രേഖകളും ഇപ്പോൾ സ്റ്റേഷനിൽ ഇല്ല.

അതേസമയം നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച ലോക്കൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഡി സി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോർട്ടില്‍ പറയുന്നു.നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് 2019 ഫെബ്രുവരി 23നു ഇവര്‍ താമസ്സിച്ചിരുന്ന തിരുവനന്തപുരത്തെ ആൽത്തറ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നാണ്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിന് പറ്റിയ മുറിവാണ് നയനയുടെ മരണത്തിന് കാരണമായത് എന്ന വിവരം പുറത്തു വന്നതോടെയാണ് ഈ സംഭവത്തിൽ ദുരൂഹത വർദ്ധിച്ചത്. നയനയുടെ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചുള്ള വിവരങ്ങളോ അവരുടെ ഫോൺ രേഖകളോ ഒന്നും പരിശോധിച്ചില്ല എന്ന് ഡിസി ആർ ബി അസിസ്റ്റൻറ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

കോട്ടയം പാലായില്‍ കാര്‍ കാൽനട യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാർ ഓടിച്ചിരുന്നത് വിമുക്തഭടനായ എസ്ബിഐ ജീവനക്കാരൻ. പൂഞ്ഞാർ തെക്കേക്കര പനച്ചിപ്പാറ സ്വദേശി നോർബർട്ട് ജോർജ് വർക്കിയാണ് പ്രതി. പാലാ പൊലീസ് കാർ പിടിച്ചെടുത്തു .

പാലാ ബൈപ്പാസിൽ മരിയൻ ആശുപത്രി ജംഗ്ഷന് സമീപം പെൺകുട്ടിയെ ഇടിച്ച വാഹനം നിർത്താതെ പോയ കേസിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുത്തുരുത്തി ആയാംകുടി സ്വദേശിനി സ്നേഹ ഓമനക്കുട്ടനാണ് ഇന്നലെ കാർ ഇടിച്ചു വീഴ്ത്തിയതിന് തുടർന്ന് കൈക്ക് പൊട്ടലുണ്ടായത്. സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്റർവ്യൂവിന് ശേഷം മടങ്ങുകയായിരുന്നു സ്നേഹ.

തിരുവനന്തപുരം വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിതയ്ക്ക് നേരെ അതിക്രമം. ഞായറാഴ്ച രാവിലെ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. താന്‍ സ്വിം സ്യൂട്ട് ധരിച്ചിരുന്നത് കൊണ്ടാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്ന് യുവതി പറഞ്ഞു.

സ്ഥലത്ത് സര്‍ഫിങ്ങിനെത്തുന്ന വിദേശ വനിതകള്‍ക്ക് നേരെ സമാനമായ സംഭവങ്ങള്‍ മുന്‍പും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു, മുന്‍പ് ഇതേ വ്യക്തിതന്നെ ബീച്ചിലെത്തിയ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളെ കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി എടുത്തില്ല എന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെ ഉണ്ടായ സംഭവം അറിയിക്കാന്‍ വിളിച്ചെങ്കിലും പോലീസിനെ എത്തിയില്ല.

കഴിഞ്ഞയാഴ്ച വ്‌ളോഗറായ ഒരു യുവതി വിഷയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗും ചെയ്തു. ഒരു മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടിട്ടും അധികൃതര്‍ ആരും തന്നെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്‌ളോഗറായ യുവതി പറയുന്നത്.അതേസമയം, പ്രശ്നമുണ്ടാക്കിയ ആള്‍ മാനസികരോഗി ആണെന്നാണ് പോലീസിന്റെ പ്രതികരണം.

എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ (Sajeevan) ഒന്നരവർഷങ്ങൾക്കു ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകം തൻ്റെ മക്കളിൽ നിന്നുപോലും ഒളിച്ചുവയ്ക്കാൻ അസാമാന്യ മാനസിക നിലയോടെയാണ് സജീവൻ പ്രവർത്തിച്ചത്. ചോദ്യം ചെയ്യലിൻ്റെ ഒരു സമയത്തു പോലും യാതൊരുവിധ സൂചനകളും ഇതു സംബന്ധിച്ച് സജീവൻ പൊലീസിന് (Kerala Police) നൽകിയിരുന്നില്ല. മാസങ്ങളോളം സത്യം ചികഞ്ഞെടുക്കാൻ പൊലീസ് പടിച്ചപണി പതിനെട്ടും നോക്കിയിട്ടും പിടികൊടുക്കാതെ സജീവൻ പിടിച്ചു നിൽക്കുകയായിരുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിനെ നേരിടാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ സജീവൻ നടത്തിയിരുന്നു എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നതും.

ചോദ്യം ചെയ്യലിനിടയിൽ പൾസും ഹൃദയമിടിപ്പും പരിശോധിക്കുന്ന രീതിയേയും സജീവൻ തോൽപ്പിച്ചിരുന്നു. പൊലീസിൻ്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ സജീവൻ്റെ ഹൃദയമിടിപ്പിൽ യാതൊരു മാറ്റവും അനുഭവപ്പെട്ടിരുന്നില്ല. മാനസികപരമായ നീക്കങ്ങളിലൂടെ സജീവനിൽ നിന്ന് സത്യമറിയാനുള്ള പല നീക്കങ്ങളും പൊലീസിന് പാളിയിരുന്നു. ചോദിക്കുന്ന ചോദ്യങ്ങളോടും പറയുന്ന ഉത്തരങ്ങളോടും വലിയ ശ്രദ്ധപുലർത്തിക്കൊണ്ടായിരുന്നു സജീവൻ പൊലീസിനോട് സഹകരിച്ചത്. അതുകൊണ്ടു കൂടിയാണ് സജീവനിൽ നിന്നും സത്യമറിയാൻ ഇത്രയും കാലം പൊലീസിന് കാത്തിരിക്കേണ്ടി വന്നതും.

ചെയ്യുന്ന എന്തുകാര്യങ്ങൾക്കും ആവശ്യത്തിലധികം ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് സജീവനെന്നാണ് റിപ്പോർട്ടുകൾ. മികച്ച ക്രിക്കറ്റ് താരം കൂടിയാണ് സജീവൻ. വെറ്ററൻ ക്രിക്കറ്റ് ലീഗിൽ ഒരോവറിൽ ആറ് സിക്സുകൾ അടിച്ച റിക്കോർഡും സജീവൻ്റെ പേരിലുണ്ട്. അത്രത്തോളം കളിക്കളത്തിൽ ശ്രദ്ധകൊടുക്കുന്ന വ്യക്തി കൂടിയായ പ്രതിയിൽ നിന്നും വിവരങ്ങളറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ നന്നായി ബുദ്ധിമുട്ടിയിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. രമ്യയെ സജീവൻ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അതിൻ്റെ ഭാഗമായി പ്രതി പേടിക്കുമോ എന്നറിയാനുള്ള ശ്രമങ്ങളും പൊലീസ് നടത്തിയിരുന്നു. രാത്രിയിൽ സജീവനെ ഉറക്കത്തിൽ നിന്ന് ഫോണിലൂടെ വിളിച്ചുണർത്തി ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചിരുന്നു. പ്രതി പേടിക്കുമോ എന്നറിയാനായിരുന്നു ഈ ശ്രമം. രമ്യയെ കൊലപ്പെടുത്തിയവതാണെങ്കിൽ സജീവൻ പേടിക്കുമെന്ന പ്രതീക്ഷ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു. എന്നാൽ പേടിയുടെ യാതൊരു ലാഞ്ചനയും സജീവൻ എപ്രകടിപ്പിച്ചിരുന്നില്ലെന്നുള്ളതും അന്വേഷണ ഉദ്യോഗസ്ഥരെ അത്ഭുതപ്പെടുത്തിയിരുന്നു.

രമ്യയെ കൊലപ്പെടുത്തിയതിൻ്റെ പിറ്റേദിവസം സജീവൻ അടുത്തുള്ള കടയിലെത്തി ചെറിയ സോപ്പ്, പൗഡർ, പേസ്റ്റ്, ടൂത്ത് ബ്രഷ്, ചെറിയൊരു കണ്ണാടി എന്നിവ വാങ്ങിയിരുന്നു. ഭാര്യ സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയാണെന്ന് അറിയിക്കാനായിരുന്നു ഈ നീക്കം. രമ്യയുമായി മക്കൾക്ക് വളരെയേറെ മാനസിക അടുപ്പമുണ്ടായിരുന്നു. അത്തരത്തിൽ അടുപ്പമുണ്ടായിരുന്ന കുട്ടികളെ രമ്യയെ വെറുക്കുന്ന സാഹചര്യത്തിൽ കൊണ്ടെത്തിക്കുവാനും സജീവന് കഴിഞ്ഞു. അമ്മ മോശപ്പെട്ട ഒരു സ്ത്രീയായിരുന്നു എന്ന് മക്കളെ വിശ്വസിപ്പിക്കാൻ പല പദ്ധതികളും സജീവൻ പയറ്റിയിരുന്നു. ചെരിപ്പുകൾ വീടിനു മുന്നിൽ കൊണ്ടിട്ടും രാത്രിയിൽ ആരോ ഇറങ്ങിയോടിയെന്ന് ബഹളം വക്കുകയും സജീവൻ ചെയ്തിരുന്നു. അതിനുശേഷം രാത്രിയിൽ വീട്ടിലെത്തിയ ആൾ അമ്മയെ കാണാൻ വന്നതായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ കൊലപാതകത്തിനു ശേഷം കുറ്റം മറയ്ക്കുവാൻ നിരവധി നീക്കങ്ങൾ സജീവൻ നടത്തിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം രമ്യ കൊലക്കേസിൽ സജീവനുമായി പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. കുടുംബ വഴക്കിനിടെയാണ് ഭാര്യ രമ്യയെ കൊലപ്പെടുത്തിയതെന്ന് സജീവൻ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും സജീവൻ വെളിപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സജീവനുമായി പൊലീസ് തെളിവെടുപ്പിന് വീട്ടിലെത്തിയത്. വീടിന്റെ ടെറസിൽ വച്ച് രമ്യയെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവൻ പൊലീസിന് കാണിച്ചുകൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി,​ കൊലപാതകത്തിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും സജീവൻ വ്യക്തമാക്കി.

2021 ആഗസ്റ്റ് 16ന് രമ്യയുമായി വഴക്കുണ്ടായതിന് പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാതായ പരാതിയിൽ സജീവനെ സംശയിക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രമ്യ കാമുകൻ്റെ കൂടെ പോയി എന്ന കഥ മെനഞ്ഞ് മക്കളെയടക്കം വിശ്വസിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് സജീവൻ കുറ്റം സമ്മതിച്ചത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് സജീവൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിന് ശേഷം സ്ത്രീകളെ കാണാതായ കേസുകളിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചതെന്നുള്ളതാണ് മറ്റൊരു കൗതുകം.

 

RECENT POSTS
Copyright © . All rights reserved